Kerala

കുറഞ്ഞും കൂടിയും ചാഞ്ചാടി സ്വർണവില; ഇന്നത്തെ വില അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ ഒരാഴ്ചത്തെ വില വർധനയ്ക്ക് ശേഷം ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38200 രൂപയാണ്. ഇന്നലെ 200 രൂപയുടെ  ഇടിവ് സംഭവിച്ചിരുന്നു. മെയ് ആദ്യവാരത്തിൽ...

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

ചേര്‍ത്തല: മാനസികവെല്ലുവിളി നേരിടുന്ന യുവതി 20 ദിവസം പ്രായമായ കുഞ്ഞിനെ പ്‌ളാസ്റ്റിക് കൂടിലാക്കി പൊഴിച്ചാലിലെറിഞ്ഞു. ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു. ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലിയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനു കാര്യമായ പരിക്കില്ല. ഏഴാംമാസം പ്രസവം നടന്നതിനാല്‍ അമ്മയും കുഞ്ഞും വീട്ടിലെ പ്രത്യേക മുറിയില്‍...

പുത്തൻ ബൈക്ക് സുഹൃത്തുക്കളെ കാണിച്ച് മടങ്ങുന്നതിനിടെ അപകടം, യുവാവ് മരിച്ചു

പാലക്കാട്: പുതിയ ബൈക്ക് വാങ്ങി സുഹൃത്തുക്കളെ കാണിച്ച് തിരിച്ചുവരുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് ബൈക്ക് ഉടമയായ 19 കാരൻ ഷാജഹാൻ മരിച്ചത്. . പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലിയുടെയും ഫസീലയുടെയും മകനാണ്. ഒറ്റപ്പാലം പത്തൊമ്പതാം മൈലിലാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന കാറുമായാണ് ബൈക്ക് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ പാലക്കാട്ടെ സ്വകാര്യ...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; കാസർകോട് സ്വദേശി പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കാസർകോട് സ്വദേശിയായ അബ്ദുൾ തൗഫീഖ് എന്നയാളിൽ നിന്ന് 80 ലക്ഷം രൂപ വില വരുന്ന 1516 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കണ്ണൂരിലെത്തിയത്. രാവിലെ രണ്ട് സംഭവങ്ങളിലായി 30 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസും ഡിആർഐയും കണ്ണൂരിൽ നിന്ന്...

നിങ്ങൾ 16 ദിവസമെങ്കിലും ജോലി ചെയ്യൂ…മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളും തരാം: കേരളത്തിലെ ഒരു സർക്കാർ സ്ഥാപനത്തിലെ എംഡി ജീവക്കാർക്ക് മുന്നിൽ വച്ച നിർദേശമാണിത്

തിരുവനന്തപുരം: ശമ്പളം കൃത്യമായി ലഭിക്കണമെങ്കിൽ കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർ മാസത്തിൽ 16 ദിവസമെങ്കിലും ജോലിക്ക് ഹാജരാകണമെന്ന് നിർദ്ദേശം. ഇല്ലെങ്കിൽ അഞ്ചാം തീയതിക്കുശേഷം പ്രോസസ് ചെയ്യുന്ന സപ്ളിമെന്ററി സാലറി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് സി.എം.‌ഡി ബിജു പ്രഭാകറിന്റെ ഉത്തരവ്. ജീവനക്കാർ‌ അപ്രതീക്ഷിതമായി അവധിയെടുക്കുകയും മുന്നറിയിപ്പില്ലാതെ വരാതിരിക്കുകയും ചെയ്യുന്നതു കാരണം സർവീസുകൾ മുടങ്ങുന്നതിനെത്തുടർന്നാണിത്. അർഹരായവർക്ക് മെഡിക്കൽ ലീവ്, അടുത്ത ബന്ധുക്കളുടെ മരണകാരണമുള്ള...

ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം; സമ്പന്ന രാജ്യങ്ങളുടെ നിലവാരത്തിൽ

സമ്പന്ന രാജ്യമായ ഒമാനുമായി കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്കു താരതമ്യമില്ല. പക്ഷേ വിൽക്കുന്ന ആഡംബര കാറുകളുടെ എണ്ണമെടുത്താൽ കേരളം ഒമാന്റെ തോളിൽ കയ്യിട്ടുനിൽക്കും. ലോകത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ആഡംബര കാർ ബ്രാൻഡായ മെഴ്സിഡീസ് ബെൻസ് 2021ൽ ഒമാനിൽ 560 എണ്ണം വിറ്റപ്പോൾ കേരളത്തിൽ 520 എണ്ണം വിറ്റു. ഏതാനും വർഷങ്ങളിലെ ശരാശരി എടുത്താൽ കേരളം ഒമാനെക്കാൾ ഏറെ...

വര്‍ഗീയ ആക്രമണത്തിന് ശ്രമിച്ചാല്‍ ശക്തമായ നടപടി; അതിന്റെ ഫസ്റ്റ് ഡോസാണ് പി.സി. ജോര്‍ജിന് നല്‍കിയത്: മുഖ്യമന്ത്രി

കൊച്ചി: വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി.സി. ജോര്‍ജിനെ പിന്തുണയ്ക്കുന്ന ആര്‍.എസ്.എസ് നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ വിഷം ചീറ്റിയ ആളെ സംരക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ക്രിസ്ത്യാനികളെ സംരക്ഷിക്കാനുള്ള ശ്രമം എന്ന രീതിയിലാണ് ബി.ജെ.പി പി.സി. ജോര്‍ജിനെ പിന്തുണയ്ക്കുന്നതെന്നും എന്നാല്‍, രാജ്യത്ത് ക്രിസ്ത്യാനികളെ...

കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ പങ്കെടുത്തതിൽ വിവാദം

കാസര്‍കോട്: കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ പങ്കെടുത്തതിനെ ചൊല്ലി യുഡിഎഫിൽ വിവാദം. പെർളയിലെ യൂത്ത് കോൺഗ്രസ്‌ നേതാവ് അബ്ദുൾ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി അബ്ദുള്ള കുഞ്ഞിയുടെ മകളുടെ വിവാഹ ചടങ്ങിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ് പങ്കെടുത്തത്. എംഎൽഎക്കെതിരെ യൂത്ത് കോൺഗ്രസ്‌ ജില്ലാ നേതൃത്വം രംഗത്തെത്തി. കഴിഞ്ഞ ഞായറാഴ്ച്ചയാണ്...

ഗാന്ധിവധം ശരിയായിരുന്നു; ഗോഡ്‌സെയാണ് യഥാർഥ നായകൻ: ഹിന്ദു മഹാസഭ

തൃശൂർ: നാഥൂറാം വിനായക് ഗോഡ്‌സെയാണ് രാജ്യത്തിന്റെ യഥാർഥ നായകനെന്ന് ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷൻ മുന്നാകുമാർ ശർമ. ഗാന്ധിവധം ശരിയായ നടപടിയായിരുന്നുവെന്നും തൃശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഗാന്ധി ഒരു തെറ്റായിരുന്നു. ഗോഡ്‌സെയാണ് ശരി. പാകിസ്താനും ഇന്ത്യയുമായി രാഷ്ട്രത്തെ വിഭജിക്കുകയാണ് ഗാന്ധിയും നെഹ്‌റുവും ചെയ്തത്. രാജ്യത്തിന്റെ ഐക്യവും ഏകതയും കാത്തുസൂക്ഷിക്കുന്നതിനാണ് ഗോഡ്‌സെ...

വാട്സാപ്പിൽ കിട്ടിയ ചിത്രം ഫ്ളക്സാക്കി; സി.പി.ഐക്കാർക്കെതിരെ യുവതിയുടെ കേസ്

വാട്സാപ്പില്‍ ഗുഡ്മോണിങ് മെസേജിനൊപ്പം വന്ന നെല്‍ക്കതിര്‍ തോളിലേറ്റിയ സ്ത്രീയുടെ ചിത്രം  ഫ്ളക്സില്‍ അച്ചടിച്ച സി.പി.ഐക്കാര്‍ വെട്ടിലായി. അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് സ്ത്രീ നിയമനടപടി തുടങ്ങി. ഖേദം പ്രകടിപ്പിച്ച് പാര്‍ട്ടിക്കാര്‍ തടിയൂരി. സി.പി.ഐ. കുന്നംകുളം ലോക്കല്‍ സമ്മേളനത്തിന് മുന്നോടിയായി വഴിയരികില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണിത്. നെല്‍ക്കതിര്‍ തോളിലേറ്റിയ സ്ത്രീയുടെ ചിത്രമായിരുന്നു ഫ്ളക്സില്‍.  എറണാകുളം സ്വദേശിയായ അശ്വതി വിപുലായിരുന്നു...
- Advertisement -spot_img

Latest News

ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...
- Advertisement -spot_img