തിരുവനന്തപുരം: വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തുനിന്ന് സാംപിൾ ശേഖരിച്ച് പരിശോധിച്ചു. നോറോ വൈറസ് സ്ഥിരീകരിച്ച രണ്ടുകുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ശ്രദ്ധിക്കണം. കൃത്യമായ ചികിത്സയിലൂടെ രോഗം വേഗത്തിൽ ഭേദമാക്കാമെന്നും മന്ത്രി പറഞ്ഞു.
ഗുരുതരമല്ലെങ്കിലും ശ്രദ്ധിക്കണം
വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് നോറോ വൈറസ് പടരുന്നത്....
തിരുവനന്തപുരം : സ്വർണ വില ഉയർന്നു. സംസ്ഥാനത്ത് ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38280 രൂപയായി. ജൂൺ ആദ്യം കുറഞ്ഞ സ്വർണവില പിന്നീട് ഉയരുകയാണ് ഉണ്ടായത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10...
കൊല്ലം: മൊബൈൽ ഫോൺ അമിത ഉപയോഗം വിലക്കിയതിനെ തുടർന്ന് കൊല്ലത്ത് 10ാം ക്ലാസുകാരി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ ശിവാനി(15)യാണ് മരിച്ചത്. അമ്മ സിന്ധു വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടിനകത്ത് മുറിയിൽ കയറിയ ശേഷം ശിവാനി തൂങ്ങിമരിക്കുകയായിരുന്നു. കൊല്ലം വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശിവാനിയുടെ അച്ഛൻ...
കേരളത്തിൽ വരുംദിവസങ്ങളിൽ കൊവിഡ് കേസുകൾ കൂടുമെന്ന് മുന്നറിയിപ്പ് നൽകി കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.എൻ കെ അറോറ. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലും വിജയാഘോഷത്തിലും വലിയ ജനാവലിയാണ് ഒത്തുകൂടിയത്. ഇത് കേരളത്തിലെ രോഗബാധിതരുടെ എണ്ണം ഉയരാൻ കാരണമാകുമെന്ന് ഡോ.എൻ കെ അറോറ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിജയാഘോഷത്തിലും നേതാക്കളും ആൾക്കൂട്ടവും മാസ്‌ക് ധരിച്ചില്ല. കൊവിഡ്...
വെള്ളയാംകുടി: മത്സരയോട്ടത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ഇബി.
വെള്ളയാംകുടിയില്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളിലേക്കാണ് ബൈക്ക് ഉയര്‍ന്നുപൊങ്ങി വീണത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. മത്സരയോട്ടത്തിനിടെയാണ് അപകടം എന്ന് സ്ഥിരീകരിക്കാന്‍ ഒപ്പമെത്തിയ ബൈക്കുകള്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് പോലീസിന് കത്ത് നല്‍കി.
അപകടത്തില്‍ 12,160 രൂപയുടെ...
കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ സൈബർ ഇടങ്ങളും കൃത്യമായി ഉപയോഗിച്ചാണ് ഇരുമുന്നണികളും മുന്നോട്ടുപോയത്. സ്ഥാനാർഥികളുടെയും നേതാക്കളുടെയും നാക്കുപിഴകളും പ്രസംഗങ്ങളിലെ അബദ്ധവും ആയുധമാക്കി ഇടതും വലതും സജീവമായിരുന്നു. ഇപ്പോൾ കോൺഗ്രസ് സൈബർ ടീം എന്ന പേജിൽ വന്ന കുറിപ്പ് ഒട്ടേറെ പേരാണ് പങ്കിടുന്നത്.
നടന്നത് തിരഞ്ഞെടുപ്പ് പോരാട്ടം മാത്രമാണെന്നും ഡോ. ജോ ജോസഫ് പച്ചയായ മനുഷ്യൻ...
തൃശൂർ: ഉരുളക്കിഴങ്ങ് ചിപ്‌സ് ബ്രാന്‍ഡായ ലെയ്‌സിന്റെ പാക്കറ്റില്‍ തൂക്കം കുറഞ്ഞതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി.പാക്കറ്റില്‍ കാണിച്ചതിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി . ലെയ്‌സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്‌സികോ ഇന്ത്യ ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് 85,000 രൂപ പിഴ ചുമത്തി.
തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്‌ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളറാണ് പെപ്‌സി കമ്പനിക്ക് പിഴ...
തൃശ്ശൂര്‍: കേരളത്തിന്റെ തീരദേശത്തുള്ള തട്ടുകടകള്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ(ഐ.ബി.) നിരീക്ഷണത്തില്‍. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കായി പണവും ആയുധങ്ങളും സൂക്ഷിക്കാനും കടത്താനും സഹായിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
മംഗളൂരുവില്‍നിന്ന് കോവളം ഭാഗത്തേക്കും തിരിച്ചും രാത്രിയില്‍ തീരദേശത്തുകൂടി ആഡംബര വണ്ടികള്‍ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങള്‍ വഴിയോര തട്ടുകടകളില്‍ നിര്‍ത്തുന്നതായും കണ്ടെത്തി. വിവിധ ജില്ലകളിലേക്ക് ആയുധങ്ങളും പണവും കടത്തുന്ന...
തൃശൂര്‍: തൃശൂരിൽ പൊലീസ് പിടിച്ചെടുത്ത 55 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു. തൃശൂർ റൂറല്‍ പൊലീസ് പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടത്തോടെ നശിപ്പിച്ചു. ചിറ്റിലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഓട്ടുകമ്പനിയിലെ ചൂളയിലാണ് കഞ്ചാവ് കത്തിച്ചത്. റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തിലാണ് കഞ്ചാവ് കത്തിച്ചത്. തൃശൂര്‍ ജില്ലയിലെ മണ്ണുത്തി, പുതുക്കാട്, ആമ്പല്ലൂര്‍, കൊടകര തുടങ്ങിയ മേഖലകളില്‍നിന്ന് വിവിധ ദിവസങ്ങളിലായി പിടികൂടിയ...
ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...