കൊച്ചി: ബലാത്സംഗ കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം പാടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികൾ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നൽകിയ ഒരു ഹർജിയിൽ തീർപ്പ് കൽപ്പിക്കുമ്പോഴാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.ജസ്റ്റിസ് എ.മുഹമ്മദ് മുഷ്തയാണ് അഭിപ്രായപ്രകടനം നടത്തിയത്.
ഭർത്താവ് ഒരിക്കയ്ൽ ബലാത്സംഗക്കേസിൽ പ്രതിയാണെന്ന കാര്യം ഭാര്യ കോടതിയിൽ ഉന്നയിച്ചു. എന്നാൽ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണെന്നും വ്യാജ...
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണ്. തത്വത്തില്‍ അനുമതി നല്‍കിയത് വിശദ പദ്ധതിരേഖ സമര്‍പ്പിക്കാന്‍. പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ല. സര്‍വ്വേയ്ക്ക് എതിരായ വിവിധ ഹര്‍ജികളിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
തിരുവനന്തപുരം; റേഷൻ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ച് കേന്ദ്രസർക്കാർ. അടിസ്ഥാന വില കിലോ ലിറ്ററിന് 77,300 രൂപയായാണ് വർധിപ്പിച്ചത്. നേരത്തെ ഇത് 72,832 ആയിരുന്നു. ഇതോടെ ചില്ലറ വിൽപ്പന വില 84 രൂപയിൽ നിന്ന് 88 രൂപയായി.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിതരണത്തിനു പഴയ വിലയ്ക്കുള്ള മണ്ണെണ്ണ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. അതിനാൽ നിലവിൽ വിലവർധനവ് നടപ്പാക്കണോ...
കണ്ണൂര്‍: ഒരിക്കല്‍ ഉപയോഗിച്ച പാചകയെണ്ണ എന്തുചെയ്യുന്നു. ഏജന്‍സി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസല്‍) വേണ്ടിതന്നെയാണോ പുനരുപയോഗിക്കുന്നത്. ഇക്കാര്യം മനസ്സിലാക്കാന്‍ ഭക്ഷ്യസുരക്ഷാവിഭാഗം തട്ടുകടമുതല്‍ ഫ്രൈഡ് ചിക്കന്‍ സ്ഥാപനങ്ങളില്‍വരെ വിവരം ശേഖരിക്കുന്നു. ജില്ലകളില്‍ ഇപ്പോള്‍ നടത്തുന്ന പ്രത്യേക പരിശോധയിലാണ് പഴകിയ എണ്ണ പിന്നീട് എന്തുചെയ്യുന്നു എന്നതടക്കം അന്വേഷിക്കുന്നത്.
ഉപയോഗിച്ച എണ്ണ ശേഖരിക്കുന്ന വിവിധ ഏജന്‍സികള്‍ സംസ്ഥാനത്തുണ്ട്. ഭൂരിഭാഗവും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ കുടിപ്പക. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്. വെട്ടേറ്റ ഹരികുമാർ ആശുപത്രിയിലാണ്.
സംഭവത്തില്‍ രണ്ട് പ്രതികൾ പൊലീസിന്‍റെ പിടിയിലായി. ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇരുവരും വട്ടിയൂർക്കാവ സ്വദേശികളാണ്. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവർ....
കോഴിക്കോട് : ഭവന നിർമ്മാണ വായ്പ നൽകുമ്പോൾ വായ്പയെടുക്കുന്നയാൾ മരിച്ചാൽ വായ്പാ തുക പൂർണമായും കവർ ചെയ്യുന്ന വിധത്തിലുള്ള ഇൻഷ്വറൻസ് പരിരക്ഷ നിർബന്ധമാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ഒരു യോഗം ചീഫ് സെക്രട്ടറി തലത്തിൽ വിളിച്ചു ചേർക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കേരള ഗ്രാമീൺ ബാങ്കിന്റെ മാങ്കാവ് ശാഖയിൽ നിന്നും എട്ട് ലക്ഷം...
മലയാളികളുടെ പ്രീയതാരമാണ് നവ്യ നായർ(Navya Nair). ബാലാമണിയായി ജനഹൃദയങ്ങളിൽ ഇടം നേടിയ താരം സിനിമയിൽ വീണ്ടും സജീവമാകുകയാണ്. ഏറെ നാളുകൾക്ക് ശേഷം 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നവ്യ നടത്തിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ നവ്യ, തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മകൻ സായിയെ സ്‍കൂളില്‍ എത്തിച്ച ഫോട്ടോ താരം പങ്കുവയ്ക്കുകയും...
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ചെലവേറും. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കേന്ദ്രം വര്‍ധിപ്പിച്ചു. പുതുക്കിയനിരക്ക് ഇന്ന് നിലവില്‍ വന്നു.വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് പ്രീമിയത്തില്‍ 15 ശതമാനം ഇളവനുവദിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു. സ്വകാര്യ രജിസ്ട്രേഷനുള്ള വിന്റേജ് കാറുകള്‍ക്ക് പ്രീമിയത്തിന്റെ പകുതി അടച്ചാല്‍മതി.
വൈദ്യുതവാഹനങ്ങള്‍ക്ക് 15 ശതമാനവും ഹൈബ്രിഡ് വൈദ്യുതവാഹനങ്ങള്‍ക്ക് 7.5 ശതമാനവും ഇളവുനല്‍കും. രണ്ടുവര്‍ഷത്തെ കോവിഡ് ഇടവേളയ്ക്കുശേഷമാണ്...
കൊച്ചി ∙ സൗദിയിൽ 12–ാം ക്ലാസിൽ പഠിക്കുമ്പോൾ മൊട്ടിട്ട പ്രണയമാണ് ആലുവക്കാരി ആദില നസ്രീനെയും താമരശ്ശേരിക്കാരി ഫാത്തിമ നൂറയെയും കോടതി കയറ്റിയതും ഇപ്പോൾ കോടതി അനുമതി നല്‍കിയതോടെ ഒന്നിച്ചു ജീവിക്കുന്നതിലേക്ക് എത്തിച്ചതും. സ്വവർഗാനുരാഗികളായ ആദില നസ്രീനും ഫാത്തിമ നൂറയ്ക്കും ഒരുമിച്ചു ജീവിക്കാൻ കേരളമൊന്നാകെ ശ്രദ്ധിച്ച വിധിയിലാണ് ഹൈക്കോടതി ഇന്നലെ അനുമതി നൽകിയത്. തന്റെ പ്രണയിനിയായ...
കൊല്‍ക്കത്ത: പ്രശസ്ത ഗായകന്‍ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. കൊല്‍ക്കത്തയിലെ ഒരു പരിപാടിക്ക് ശേഷമാണ് ഇദ്ദേഹത്തിന്‍റെ മരണം. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം 53 കാരനായ കെ.കെ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സിഎംആർഐ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചു. അദ്ദേഹത്തിന്റെ...
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...