Sunday, April 28, 2024

Kerala

കാസർകോട് ബിജെപിയിൽ പരസ്യ കലാപം, കുമ്പള പഞ്ചായത്തിൽ സിപിഎം കൂട്ടുകെട്ടെന്ന് പ്രവർത്തകർ

കാസർകോട്: കാസർകോട് ബിജെപി ജില്ലാ ഓഫീസ് പാർട്ടിയിലെ തന്നെ പ്രതിഷേധക്കാർ പൂട്ടിയിട്ടു. കുമ്പള പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഎം - ബിജെപി കൂട്ടുകെട്ടിനെതിരെയായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. പ്രശ്നത്തിൽ കെ സുരേന്ദ്രൻ നേരിട്ടത്തി ചർച്ച നടത്തി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. സുരേന്ദ്രൻ ഇന്ന് കാസർകോട് എത്തുമെന്നാണ് അറിയിച്ചിരുന്നത്. പല തവണ നേതൃത്വത്തിന്...

സംസ്ഥാനത്ത് രാത്രി വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കും; മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകല്‍ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ നിലവില്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബിയില്‍ വര്‍ഷങ്ങളായി പ്രൊമോഷന്‍ മുടങ്ങിയിരുന്ന 4190 തൊഴിലാളികള്‍ക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷന്‍ ലഭിക്കുമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി. ‘കഴിഞ്ഞ ദിവസം സുപ്രിം കോടതി പുറപ്പെടുവിച്ച വിധി...

അഞ്ച് പാർട്ടിയിലേക്ക് പോയ ഗവർണറുടെ ഉപദേശം തനിക്ക് വേണ്ട – വി.ഡി സതീശൻ

കൊച്ചി: ഗവര്‍ണര്‍ ആവുന്നതിന് മുമ്പ് സ്വന്തം താല്പര്യങ്ങള്‍ക്കായി അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്കാവശ്യമില്ലെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന് അപമാനമാണ് അദ്ദേഹമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കണ്ട് പഠിക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണത്തിന്...

അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി ഐഎന്‍എല്‍ വഹാബ് പക്ഷം

അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇടതുമുന്നണിയോട് ആവശ്യപ്പെടാന്‍ ഐഎന്‍എല്‍ വഹാബ് പക്ഷത്തിന്റെ നീക്കം. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും. മുന്‍ പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബിനെയും ഒപ്പമുള്ളവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് മറുപക്ഷത്തിന്റെ നീക്കം. ഐഎന്‍എല്‍ പിളര്‍ന്നതിനു പിന്നാലെ അഹമ്മദ് ദേവര്‍ കോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനാണ് വഹാബ് പക്ഷത്തിന്റെ ശ്രമം....

തൊക്കോട്ട്‌ വിവാഹ വേദിക്കു മുന്നില്‍ കൂട്ടത്തല്ല്‌: കാസര്‍കോടു സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: കണ്ണൂരില്‍ വിവാഹവുമായി ബന്ധപ്പെട്ടു ബോംബേറുണ്ടായപ്പോള്‍ കാസര്‍കോടു നിന്നുള്ള വിവാഹ സംഘം കഴിഞ്ഞ ദിവസം സംസ്ഥാനാതിര്‍ത്തിയോടു ചേര്‍ന്ന തൊക്കോട്ട്‌ വിവാഹ ഹാളിനു മുന്നില്‍ കൂട്ടത്തല്ലിലേര്‍പ്പെട്ടു. കൂട്ട അടിക്കാരെ പിന്തിരിപ്പിക്കാനെത്തിയ പൊലീസിനെയും ആക്രമിച്ചതോടെ സംഘത്തില്‍പ്പെട്ട കാസര്‍കോടു സ്വദേശികളായ മൂന്നുപേരെ ഉള്ളാള്‍ പൊലീസ്‌ അസ്റ്റു ചെയ്‌തു. കാസര്‍കോട്ടെ ശരണ്‍, പ്രമോദ്‌, അജേഷ്‌ എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തതെന്ന്‌ ഉള്ളാള്‍ പൊലീസ്‌ അറിയിച്ചു....

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിവാഹച്ചട്ടം നടപ്പാക്കുന്നു

വിവാഹച്ചടങ്ങില്‍ ബോംബെറിയുന്ന സംഭവം വരെയുണ്ടായ സാഹചര്യത്തില്‍ ‘ആഘോഷമാവാം; അതിരു കടക്കരുത് -നന്മയിലൂടെ നാടിനെ കാക്കാം’ എന്ന കാമ്പയിനുമായി കണ്ണൂര്‍ ജില്ല പഞ്ചായത്ത് രംഗത്ത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ ആഘോഷ പരിപാടികളും വിവാഹച്ചടങ്ങുകളും അതിരുകടക്കുന്ന പ്രവണത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹ ചട്ടം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി....

പി.കുഞ്ഞാവു ഹാജി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ്

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡന്‍റായി പി.കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തു. നിലവിൽ മലപ്പുറം ജില്ലാ പ്രസിഡന്‍റും സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ്. അന്തരിച്ച ടി. നസറുദ്ദീന് പകരമാണ് കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തത്. തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സരയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ഐക്യകണ്ഠേനെയാണ് കുഞ്ഞാവു ഹാജിക്ക്...

ഉപ്പിലിട്ടതിൽ ചേർക്കുന്നതെന്ത്? ഞെട്ടിക്കുന്ന കണ്ടെത്തൽ,പിടിച്ചെടുത്തത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവ കൊണ്ടുള്ള ഭക്ഷണ സാധനങ്ങളുടെ വിൽപ്പന തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താൽക്കാലികമായി ഇത്തരം ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തരുതെന്നാണ് സെക്രട്ടറി ഉത്തരവിട്ടത്. കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന ബീച്ചിൽ വെച്ച് ഉപ്പിലിട്ട ഭക്ഷണസാധനങ്ങൾ കഴിച്ച് കഴിഞ്ഞ ദിവസം കാസർഗോഡ് സ്വദേശിക്ക് പൊള്ളലേൽക്കാൻ...

ഐഎന്‍എല്ലിലെ പിളര്‍പ്പ്; വീണ്ടും ഇടപെട്ട് കാന്തപുരം, അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: ഐഎന്‍എല്ലിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ വീണ്ടും കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ ഇടപെടും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാന്തപുരവുമായി ചര്‍ച്ച നടത്തി. അപ്പോളോ ഡിമോറ ഹോട്ടലില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു ചര്‍ച്ച. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാന്തപുരം കാണും. ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ഇന്നലെ കോഴിക്കോട് വിളിച്ച യോഗത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ്...

യുവതാര നിരയിലെ ശ്രദ്ധേയൻ ലുക്മാൻ വിവാഹിതനാകുന്നു; വധു ജുമൈമ

യുവതാരനിരയിൽ ശ്രദ്ധേയനായ നടൻ ലുക്മാൻ വിവാഹിതനാവുന്നു. ജുമൈമയാണ് താരത്തിന്റെ വധു. ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരിൽ വെച്ചാണ് വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മുഹ്‌സിൻ പെരാരി സംവിധാനം ചെയ്‌തെ ‘കെഎൽ 10 പത്ത്’ എന്ന സിനിമയിലൂടെയാണ് ലുക്മാൻ പ്രേക്ഷക മനസിലേയ്ക്ക് ചേക്കേറിയത്. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോൺ, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ,...
- Advertisement -spot_img

Latest News

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ 2019നേക്കാള്‍ നാലര ശതമാനം പോളിംഗില്‍ കുറവ്

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലര ശതമാനമാണ് പോളിംഗില്‍ കുറവുണ്ടായത്. പോളിംഗിലെ കുറവ് അനുകൂലമാണെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. അതേസമയം യുഡിഎഫും വിജയ...
- Advertisement -spot_img