തൊക്കോട്ട്‌ വിവാഹ വേദിക്കു മുന്നില്‍ കൂട്ടത്തല്ല്‌: കാസര്‍കോടു സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റില്‍

0
279

മഞ്ചേശ്വരം: കണ്ണൂരില്‍ വിവാഹവുമായി ബന്ധപ്പെട്ടു ബോംബേറുണ്ടായപ്പോള്‍ കാസര്‍കോടു നിന്നുള്ള വിവാഹ സംഘം കഴിഞ്ഞ ദിവസം സംസ്ഥാനാതിര്‍ത്തിയോടു ചേര്‍ന്ന തൊക്കോട്ട്‌ വിവാഹ ഹാളിനു മുന്നില്‍ കൂട്ടത്തല്ലിലേര്‍പ്പെട്ടു.
കൂട്ട അടിക്കാരെ പിന്തിരിപ്പിക്കാനെത്തിയ പൊലീസിനെയും ആക്രമിച്ചതോടെ സംഘത്തില്‍പ്പെട്ട കാസര്‍കോടു സ്വദേശികളായ മൂന്നുപേരെ ഉള്ളാള്‍ പൊലീസ്‌ അസ്റ്റു ചെയ്‌തു.
കാസര്‍കോട്ടെ ശരണ്‍, പ്രമോദ്‌, അജേഷ്‌ എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തതെന്ന്‌ ഉള്ളാള്‍ പൊലീസ്‌ അറിയിച്ചു. തൊക്കോട്ടെ വിവാഹവേദിയിലെത്തിയ വധുവിന്റെ സംഘത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയോടു ഫോണ്‍നമ്പര്‍ ആവശ്യപ്പെടുകയും അതിനു വിസമ്മതിച്ച പെണ്‍കുട്ടിയെ നമ്പറിനു വേണ്ടി നിര്‍ബന്ധിക്കുകയുമായിരുന്നെന്നു പറയുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ്‌ കൂട്ടത്തല്ലാരംഭിച്ചതെന്നു പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here