Tuesday, July 1, 2025

Kerala

അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്; ഇരുപത്തിരണ്ടുകാരി പ്രസിഡന്‍റ്

ഇടുക്കി:  അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ സനിത സജി പതിനൊന്ന് വോട്ടുകള്‍ നേടി വിജയിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനിത സജി സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.ഉച്ചക്കു ശേഷം നടന്ന വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ നിന്നുള്ള കെ എസ് സിയാദ് വിജയിച്ചു.  എല്‍ ഡി എഫില്‍ നിന്നും യുഡിഎഫിലേക്ക്...

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

തൃശ്ശൂർ: പ്രശസ്ത നടൻ ശ്രീജിത്ത് രവി അറസ്റ്റിലായി. കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. തൃശൂർ വെസ്റ്റ് പൊലീസാണ് ഇന്ന് രാവിലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ...

സജി ചെറിയാന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും; പകരം മന്ത്രിയില്ല

ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാന്‍റെ വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുക്കും. പകരം പുതിയ മന്ത്രി ഉണ്ടായേക്കില്ല. സജി ചെറിയാൻ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഏറ്റെടുക്കും. ഹാർബർ എൻജിനീയറിങ്, ഫിഷറീസ്, ഫിഷറീസ് സർവകലാശാല, സാംസ്കാരികം, ചലച്ചിത്ര വികസന കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി, സാംസ്കാരിക പ്രവർത്തക...

പി.ടി ഉഷ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു

ഒളിമ്പ്യൻ പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. പി ടി ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബഹുമാന്യയായ പി ടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. കായിക രംഗത്തെ അവരുടെ സംഭാവനകൾ എല്ലാവർക്കും അറിവുള്ളതാണ്. മാത്രമല്ല, യുവ അത്ലറ്റുകളെ സംഭാവൻ ചെയ്യാൻ കഴിഞ്ഞ വർഷങ്ങളിൽ അവർ നടത്തിയ...

രാജിക്കു പിന്നാലെ സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

പത്തനംതിട്ട: രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതിന് രാജിവച്ചതിനു പിന്നാലെ, സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം. രാജ്യാഭിമാനം വ്രണപ്പെടുത്തിയതിന് സജി ചെറിയാനെതിരേ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി. കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് സജി ചെറിയാൻ മുഖ്യമന്ത്രി...

സജി ചെറിയാന് പകരം മന്ത്രിയുണ്ടാകില്ല

ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാനെ മാറ്റി പകരം പുതിയ മന്ത്രിയെ നിയമിച്ചേക്കില്ല. സജി ചെറിയാൻ കൈകാര്യം ചെയ്ത വകുപ്പുകൾ മറ്റ് മന്ത്രിമാർക്കിടയിൽ വിതരണം ചെയ്തേക്കുമെന്നാണ് വിവരം. സാംസ്കാരികം, മത്സ്യബന്ധനം എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട വകുപ്പുകൾ സജി ചെറിയാൻ വഹിച്ചിരുന്നു. ഈ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് നൽകും. ഹാർബർ എൻജിനീയറിങ്,...

8 രൂപ കൊണ്ട് ഉച്ചഭക്ഷണം കൊടുക്കാനാവില്ല; പട്ടിണിസമരത്തിന് അധ്യാപകർ

അത്തോളി: സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി പ്രധാനാധ്യാപകരുടെ ഉറക്കം കെടുത്തുന്നു. ആറ് വർഷം മുമ്പ് ഉണ്ടായിരുന്ന അതേ നിരക്കിൽ ഇന്നും ഭക്ഷണം വിതരണം ചെയ്യാൻ അധ്യാപകർ നെട്ടോട്ടമോടുകയാണ്. വർഷങ്ങളായി നിരക്ക് വർധിപ്പിക്കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ നിരക്ക് വർദ്ധനവ് പഠിച്ച് റിപ്പോർട്ട് ചെയ്യാൻ സർക്കാർ ഡിജിഇയെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച്...

ബാലഭാസ്‌കറിന്റെ മരണം; സിബിഐയുടെ ആവശ്യം കോടതി തള്ളി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കുമ്പോൾ ഉപയോഗിച്ചിരുന്ന മൂന്ന് ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന ആരോപണത്തിൽ പ്രതികരിക്കാൻ സിബിഐ കൂടുതൽ സമയം അനുവദിക്കണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം കോടതി തള്ളി. കേസ് അനിശ്ചിത കാലത്തേക്ക് നീട്ടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ രേഖ സിബിഐയുടെ ഹർജി തള്ളിയത്. കേസ് ഈ മാസം 16ന് വീണ്ടും...

സജി ചെറിയാന്‍ രാജിവച്ചേക്കുമെന്ന് സൂചന; ഉടനെ മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: ഭരണഘടനയെ കുറിച്ചുള്ള പരാമർശത്തെച്ചൊല്ലിയുള്ള വിവാദത്തിൽ വിമർശനങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെച്ചേക്കും. അൽപസമയത്തിനകം മന്ത്രി മാധ്യമങ്ങളെ കാണും. ബുധനാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം സജി ചെറിയാൻ മുഖ്യമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി മാധ്യമങ്ങളെ കാണുന്നത്.

“കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ വികസനത്തിന് 14.5 കോടി”

കൊച്ചി: കൊച്ചിൻ കാൻസർ റിസർച്ച് സെന്‍ററിന്‍റെ വികസനത്തിന് 14.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗികൾക്കുള്ള കാൻസർ മരുന്നുകൾക്ക് രണ്ട് കോടി, ആശുപത്രി ഉപകരണങ്ങൾക്ക് 5 കോടി, ജില്ലാ കാൻസർ നിയന്ത്രണ പരിപാടിക്ക് 67 ലക്ഷം, ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള കാൻസർ രജിസ്ട്രിക്ക് 40 ലക്ഷം, നവീകരണത്തിന് 87 ലക്ഷം, കാൻസർ...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img