Kerala

കനത്ത മഴ; പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റർ ഉയർന്നു

ആലുവ: കിഴക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റർ ഉയർന്നു. പുഴ കലങ്ങി ഒഴുകുകയാണ്. വെള്ളത്തിലെ ചെളിയുടെ അളവ് 20 എൻടിയു ആണ്. ആലം, കുമ്മായം എന്നിവ ചേർത്ത് 5 എൻ.ടി.യുവിലേക്ക് ചുരുക്കിയാണ് ശുദ്ധജല വിതരണം നടത്തുന്നത്. ജലശുദ്ധീകരണ പ്ലാന്‍റിൽ ഉൽപാദനത്തിന് കുറവില്ല. മണപ്പുറം മഹാദേവക്ഷേത്രത്തിന്‍റെ മുറ്റത്തേക്ക് വെള്ളം കയറിത്തുടങ്ങി. നടപ്പാലത്തിലേക്കു...

സ്വാമി ഗുരുപ്രസാദിനെതിരെയുള്ള പീഡനപരാതിയിൽ പൊലീസ് മൊഴി തിരുത്തി; ഗുരുതര ആരോപണവുമായി യുവതി

തിരുവനന്തപുരം: ശിവഗിരി ധര്‍മസംഘം ഭരണസമിതി അംഗമായ സ്വാമി ഗുരുപ്രസാദിനെതിരെ പീഡനപരാതി നല്‍കിയ യുവതി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. പൊലീസ് തന്റെ മൊഴി തിരുത്തിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു യുവതിയുടെ ആരോപണം. മലയാപ്പുഴ പൊലീസാണ് തന്‍റെ മൊഴി തിരുത്തിയതെന്നാണ് യുവതിയുടെ ആരോപണം. കേസ് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടപ്പോൾ പരാതിയില്ലെന്ന് മൊഴി നൽകിയതിനാലാണ് ഫയൽ ക്ലോസ് ചെയ്തതെന്നായിരുന്നു...

400 ഗ്രാം എംഡിഎംഎയുമായി അഞ്ചംഗ സംഘം അറസ്റ്റിൽ

അങ്കമാലി: 400 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി 5 പേരെ പിടിയിൽ. കണ്ണൂർ നാറാത്ത് തറമേൽ സ്വദേശി മുനീഷ് (27), തെക്കേ വാഴക്കുളം സ്വദേശി അഫ്സൽ (23), ആലപ്പുഴ പുന്നപ്ര പറവൂർ കൊല്ലപ്പറമ്പിൽ ചാൾസ് ഡെന്നിസ് (25), എടത്തല കുഴിവേലിപ്പടി ചാലിൽ മുഹമ്മദ് അൻസാർ (26), തുരുത്ത് താഴത്തുപറമ്പിൽ അസ്രത്ത് (20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽ...

മൂന്നാറിൽ വീണ്ടും മണ്ണിടിച്ചിൽ; ​ഗതാ​ഗത തടസം

കൊച്ചി: മൂന്നാർ പോലീസ് സ്റ്റേഷനു സമീപം വീണ്ടും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ബൊട്ടാണിക്കൽ ഗാർഡനു സമീപവും ഉരുൾപൊട്ടലുണ്ടായി. ഒരാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. തുടർച്ചയായ ഉരുൾപൊട്ടലിനെ തുടർന്ന് പഴയ മൂന്നാർ വഴിയുള്ള ഗതാഗതത്തിനു ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പകരം...

യു.ജി.സി നെറ്റ് പരീക്ഷ മുടങ്ങി; വലഞ്ഞത് തൊണ്ണൂറോളം വിദ്യാര്‍ത്ഥികള്‍

മുക്കം: കോഴിക്കോട് എന്‍.ഐ.ടി.യില്‍ സെര്‍വര്‍ തകരാറായതിനെത്തുടര്‍ന്ന് തൊണ്ണൂറോളം വിദ്യാര്‍ഥികളുടെ യു.ജി.സി നെറ്റ് പരീക്ഷ മുടങ്ങി. രാജ്യത്തെമ്പാടുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നടത്തിയ നെറ്റ് പരീക്ഷയാണ് എന്‍.ഐ.ടി.യില്‍ മുടങ്ങിയത്

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണ വില ഉയർന്നിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37560 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 10 രൂപയാണ് കൂടിയത്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി...

സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസിന്‍റെ 11 വകഭേദങ്ങൾ പടർന്നതായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് ശേഷം കൊറോണ വൈറസിന്‍റെ 11 വകഭേദങ്ങൾ സംസ്ഥാനത്തുടനീളം പടർന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇതുവരെ 6,728 സാമ്പിളുകൾക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. എക്സ്ഇ, എക്സ്എച്ച്, എച്ച്ക്യു, ഒമൈക്രോൺ ബിഎ5 തുടങ്ങിയ വകഭേദങ്ങളും കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എക്സ്ഇയുടെ ഏഴ് സാമ്പിളുകളും എച്ച്ക്യുവിന്‍റെ എട്ട് സാമ്പിളുകളും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചേരമാൻ മസ്ജിദിലെത്തി

കൊടുങ്ങല്ലൂർ: ഈദ് ​ഗാഹിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിലെത്തി. നമസ്കാരം നിർവഹിച്ച ശേഷം ഇന്ത്യയിലെ ആദ്യ മുസ്ലീം പള്ളിയായ ചേരമാൻ മസ്ജിദ് ഗവർണർ സന്ദർശിക്കും. ജുംആ നമസ്കാരം നടന്ന ഇന്ത്യയിലെ ആദ്യ പള്ളിയാണിത്. ക്രിസ്തുവർഷം 629-ലാണ് ഈ പള്ളി സ്ഥാപിതമായത്. ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം തന്‍റെ ഭരണകാലത്ത്...

സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. വടക്കൻ ജില്ലകളിൽ ഈ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കും. തീരപ്രദേശത്തും മലയോര മേഖലയിലുമുള്ളവർ...

വിഷ്ണുനാഥിനും റോജി എം.ജോണിനും അഭിനന്ദങ്ങളറിയിച്ച് വി.ഡി സതീശന്‍

എ.ഐ.സി.സി സെക്രട്ടറിയായി നിയമിച്ച റോജി എം ജോണിനെയും പി.സി വിഷ്ണുനാഥിനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിനന്ദിച്ചു. പിസി വിഷ്ണുനാഥിനൊപ്പം റോജി എം ജോണും കർണാടകയുടെ ചുമതല വഹിക്കും. എൻ.എസ്.യു.ഐ.യുടെ ദേശീയ പ്രസിഡന്‍റായിരുന്നു റോജി. വിദ്യാർത്ഥി സംഘടനയുടെ നേതാവായിരുന്നപ്പോൾ കർണാടകയിൽ പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. വി ഡി സതീശന്‍റെ വാക്കുകൾ; "എന്റെ സ്വന്തം രണ്ടനുജന്മാര്‍. ഇടം...
- Advertisement -spot_img

Latest News

വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും, കേരളത്തിൽ ലോക്സഭാ സീറ്റുകൾ മുപ്പതായും നിയമസഭാ സീറ്റുകൾ 210 ആയും ഉയരും

ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...
- Advertisement -spot_img