തിരുവനന്തപുരം: ഖാദിയിൽ നിർമ്മിച്ച ദേശീയ പതാകയ്ക്ക് പകരം ചൈനയിൽ നിർമ്മിച്ച പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ എതിർത്ത് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ.
സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും രാഷ്ട്രപിതാവിനെയും നിന്ദിക്കാനുള്ള ഏറ്റവും ഒടുവിലത്തെ നടപടിയായെ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ.. കോടിക്കണക്കിന് രൂപ മുടക്കി ചൈനയിൽ നിന്ന് പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യുന്നതിലൂടെ,...
കോട്ടയം: ഫോട്ടോ ജേർണലിസ്റ്റ് വിക്ടർ ജോർജിന്‍റെ സ്മരണാർത്ഥം കെ.യു.ഡബ്ല്യു.ജെ ട്രസ്റ്റ് ഏർപ്പെടുത്തിയ വിക്ടർ ജോർജ് പുരസ്കാരം മലയാള മനോരമ വയനാട് ബ്യൂറോയിലെ ഫോട്ടോ ജേർണലിസ്റ്റ് ജിതിൻ ജോയൽ ഹാരിമിന് ലഭിച്ചു. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സെപ്റ്റംബർ ആദ്യവാരം സമ്മാനിക്കും.
കശ്മീരിൽ ഹിമപാതത്തിൽ മരിച്ച സുബേദാർ സി.പി ഷിജിയുടെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ മകൻ...
കൊച്ചി: ചിന്തൻ ശിബിരം ക്യാമ്പിന് പിന്നാലെ ഉയർന്നുവന്ന ലൈംഗികാരോപണങ്ങളെ പ്രതിരോധിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ. സംസ്ഥാന നേതൃത്വത്തിന്‍റെ അവകാശവാദം തന്നെയാണ് ഇവരും ആവർത്തിച്ചത്. ഇല്ലാത്ത പരാതിയുടെ പേരിൽ ഒരാളെ തീർക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും വീണ പറഞ്ഞു. പരാതിക്കാരിയെന്ന് അവകാശപ്പെട്ട പെൺകുട്ടി തന്നെ ഇത് നിഷേധിച്ചു. പരാതിയുണ്ടെങ്കിൽ, നിയമപരമായി മുന്നോട്ട് പോകുമെന്ന്...
തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ചുള്ള ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. വിചാരധാരയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറയുന്നു.
ഭരണഘടനയിൽ ധാരാളം പാശ്ചാത്യ സ്വാധീനമുണ്ട്. ഭാരതീയവൽക്കരണമാണ് ആർഎസ്എസിന്‍റെ അജണ്ട. യൂണിയന്‍ സ്റ്റേറ്റ് എന്ന ഭാഗം ഭരണഘടനയില്‍ നിന്ന് മാറ്റണം. അതായത് ഭരണഘടനയില്‍ തിരുത്ത് ആവശ്യമാണ്....
കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പറവൂരിൽ വിജയിക്കാൻ കോൺഗ്രസ് നേതാവ് വി.ഡി സതീശൻ ആര്‍എസ്എസ് പ്രചാരകരുടെയും നേതാക്കളുടെയും തിണ്ണകള്‍ തോറും കയറിയിറങ്ങിയെന്ന് എം.വി ജയരാജൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് വന്നാൽ ആർ.എസ്.എസാണ് പ്രിയങ്കരമെന്നും തിരഞ്ഞെടുപ്പിന് ശേഷം തൊട്ടുകൂടായ്മയെന്നും എം.വി ജയരാജൻ...
കേരളത്തിലെ പ്ലസ് വൺ ഹയർസെക്കൻഡറി കോഴ്സുകൾക്ക് ജൂലൈ 11 മുതൽ 18 വരെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാം.
രണ്ടു വർഷമാണ് കോഴ്സിന്‍റെ ദൈർഘ്യം. ആകെ ആറു വിഷയങ്ങളാണ് പഠിക്കാനുള്ളത്. ഇംഗ്ലീഷ്, ഒരു ഭാഷാ വിഷയം (സെക്കൻഡ് ലാംഗ്വേജ്), നാലു ഓപ്ഷണൽ വിഷയങ്ങൾ. മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, തമിഴ്, സിറിയക്, ലാറ്റിൻ, ജർമ്മൻ, റഷ്യൻ എന്നീ...
തൃപ്പുലിയൂർ: എം.എൽ.എ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണപ്രവർത്തനം പൂർത്തീകരിച്ച തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ ചിത്രം മുൻ മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ പങ്കുവച്ചു. നവീകരിച്ച ക്ഷേത്രക്കുളത്തിന്‍റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും. മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ വിവാദത്തിലായതിനെ തുടർന്ന് സജി...
ആലപ്പുഴ: കലവൂരിൽ കുഞ്ഞിന്‍റെ ചോറൂണിനിടെ ക്ഷേത്രത്തിന്‍റെ മേൽക്കൂര തകർന്ന് വീണ് അമ്മയ്ക്ക് പരിക്കേറ്റു. കലവൂർ സ്വദേശി ആര്യയ്ക്കാണ് പരിക്കേറ്റത്. അഞ്ച് മാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കുഞ്ഞിന്‍റെ സഹോദരനും തലയ്ക്ക് പരിക്കേറ്റു. ആര്യയെയും മകനെയും ചെട്ടിക്കാട്ടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 10.45 ഓടെയാണ് ആനക്കൊട്ടിലിന്റെ മേൽക്കൂര തകർന്നത്. ദുർബലമായ മേൽക്കൂര നീക്കം ചെയ്യാൻ...
തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണ കേസില്‍ പതിനൊന്നാം ദിവസവും പോലീസ് ഇരുട്ടിൽ. പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ ഇന്നലെ അന്വേഷണ സംഘം സി.ഡി.എ.സിക്ക് കൈമാറിയിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണെന്നാണ് വിവരം. സമീപത്തെ ആയിരത്തിലധികം ഫോൺ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവം നടന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും...
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വർഷം നീണ്ട അന്വേഷണം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാണെന്നല്ലാതെ മറ്റൊരു തെളിവുമില്ല. ഈ സാഹചര്യത്തിൽ ചില കാര്യങ്ങൾ കൂടി പരിശോധിച്ച് അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം.
ആദ്യഘട്ടത്തിൽ അന്വേഷണം വഴിതെറ്റിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തൽ. ക്രൈംബ്രാഞ്ച് സംഘം...
ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...