തൃശൂര്‍: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറകെട്ടി ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ക്ലാസ് നടത്തിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടന്ന ഒരു പരിപാടിക്കിടെയാണ് വിദ്യാർത്ഥികൾക്കിടയിൽ മറവിരിച്ച് ജെന്‍ഡര്‍ പൊളിറ്റിക്‌സില്‍ ക്ലാസെടുത്തത്.
വിസ്ഡം ഗ്രൂപ്പിന്‍റെ നേതൃത്വത്തിലായിരുന്നു ക്ലാസ്. ക്ലാസ് എടുക്കാനെത്തിയ അധ്യാപകൻ തന്നെയാണ് പരിപാടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രത്തിനു കീഴിൽ നിരവധി...
കൊച്ചി : ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ അദ്ദേഹത്തിന്‍റെ സ്വത്ത് സംബന്ധിച്ച വിവാദം യൂത്ത് കോൺഗ്രസ് വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട വിവാദത്തിനിടെ തന്‍റെ വീടും വസ്തുവും പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് എഴുതി നൽകിയെന്ന് സജി ചെറിയാൻ പറഞ്ഞിരുന്നു. എന്നാൽ സ്വത്തുക്കൾ...
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ 1.20 ലക്ഷം പുതിയ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2022-23 അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിന കണക്കുകൾ പ്രകാരം സർക്കാർ, സർക്കാർ-എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിലായി ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ 38,32,395 വിദ്യാർത്ഥികളാണുള്ളത്. ഇതിൽ 3,03,168 വിദ്യാർത്ഥികൾ ഈ അധ്യയന വർഷം ഒന്നാം...
മലപ്പുറം: ശ്രേയാംസ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി കെടി ജലീൽ. സജി ചെറിയാനെതിരായ കാർട്ടൂണിനെ അടിസ്ഥാനമാക്കിയായിരുന്നു വിമർശനം. സജി ചെറിയാന്‍റെ നെഞ്ചിലൂടെ കുന്തം തുളച്ചുകയറുന്ന കാർട്ടൂണിലൂടെ എന്താണ് അർത്ഥമാക്കുന്നതെന്ന് കെ ടി ജലീൽ ശ്രേയാംസ് കുമാറിനോട് ചോദിച്ചു. നിങ്ങൾക്ക് വോട്ട് ചെയ്തതിൽ ഖേദിക്കുന്നുവെന്നും ജലീൽ പറഞ്ഞു.
കെ.ടി ജലീൽ പറഞ്ഞു: 'മിസ്റ്റർ ശ്രേയാംസ് കുമാർ, നിങ്ങൾക്ക് വോട്ട് ചെയ്തതിൽ...
തിരുവനന്തപുരം : വൈദ്യുതി, ഐടി വകുപ്പുകളിലൂടെ എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന കെ-ഫോൺ പദ്ധതി സമൂഹത്തിലെ ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായിക്കുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവന ദാതാക്കളുടെയും ചൂഷണത്തിന് അവസരം ഉണ്ടാകരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ് സംസ്ഥാന സർക്കാർ കെഫോൺ പദ്ധതിക്ക് തുടക്കമിട്ടത്.
അടിസ്ഥാന സൗകര്യങ്ങൾ...
കാസർകോട്: മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയും ജില്ലയിലെ നദികളും മറ്റ് ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
അവധി കാരണം നഷ്ടപ്പെട്ട പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ നടപടി...
ചെങ്ങന്നൂർ: മുൻ മന്ത്രി സജി ചെറിയാനെ പാർട്ടി പ്രവർത്തകർ ജൻമനാട്ടിൽ സ്വീകരിച്ചു. മന്ത്രിസ്ഥാനം രാജിവച്ച് വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സജി ചെറിയാൻ ചെങ്ങന്നൂരിലെ കുടുംബവീട്ടിലെത്തിയത്. കാത്തുനിന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ അഭിവാദ്യം ചെയ്തു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്ങന്നൂരിൽ നടത്താനിരുന്ന ഔദ്യോഗിക സ്വീകരണം സി.പി.എം റദ്ദാക്കിയിരുന്നു. മഴയെ തുടർന്നാണ് പരിപാടി നിർത്തിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
പാർട്ടിയും സർക്കാരും സ്വീകരിച്ച...
കണ്ണൂര്‍: യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പ് പോസ്റ്ററിന്റെ പേരില്‍ ഡിവൈഎഫ്‌ഐ വിവാദത്തില്‍. ജൂലൈ മൂന്നിന് കണ്ണൂർ കോളിക്കടവിൽ നടന്ന യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പിന്‍റെ പോസ്റ്ററിൽ ഉൾപ്പെടുത്തിയ പ്രളയദുരിതാശ്വാസ ചിത്രം ഷോട്ടോ ഷോപ്പ് ചെയ്തതാണെന്നതാണ് ഡിവൈഎഫ്‌ഐയെ വെട്ടിലാക്കിയിരിക്കുന്നത്.
ഐആർഡബ്ല്യു പ്രവർത്തകർ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതായി ചിത്രത്തിൽ കാണാം. ഈ പ്രവർത്തകരുടെ ടീഷർട്ടിന് മുകളിൽ ഡി.വൈ.എഫ്.ഐ യൂത്ത്...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമം നടന്നെന്ന വാർത്തകൾ തള്ളി യൂത്ത് കോൺഗ്രസ് നേതൃത്വം. സംസ്ഥാന നേതൃത്വത്തിന് ഇതുവരെ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് എൻ എസ് നുസൂർ പറഞ്ഞു. ക്യാമ്പിൽ ബലാത്സംഗശ്രമം നടന്നെന്ന വാർത്ത വ്യാജമാണെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിന് അനുയോജ്യമായ മലയാള പദം കണ്ടെത്താൻ മത്സരം നടത്തുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. ട്രാൻസ്ജെൻഡറുകളെ അഭിസംബോധന ചെയ്യാൻ അനുയോജ്യമായ ഒരു വാക്ക് കണ്ടെത്തുക എന്നതാണ് ലക്ഷ്യം.
മത്സരത്തിലൂടെ ലഭിച്ചവയിൽ നിന്ന് ഉചിതമായ വാക്ക് തിരഞ്ഞെടുക്കുന്നത് ഭാഷാശാസ്ത്രജ്ഞരുടെ സമിതിയായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ 14...