തിരുവനന്തപുരം: ലൈഫ് മിഷൻ കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ 55 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. ഒന്നാം എൽഡിഎഫ് സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്തെ തുകയാണിത്. ഹൈക്കോടതിയിലെ വിവിധ കേസുകളിൽ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർക്ക് ഇക്കാലയളവിൽ 8,72,90,000 രൂപയാണ് നൽകിയത്.
ഒരു അഭിഭാഷകന് 22 ലക്ഷം നല്‍കാനുണ്ട്. യാത്രാച്ചെലവായി...
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളിൽ രൂക്ഷമായി പ്രതികരിച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ശ്രീലേഖ പെൺകുട്ടിയെ അപമാനിച്ചുവെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു.
ജയിലിൽ വച്ച് ദിലീപിനെ കാണാൻ തോന്നിയ ശ്രീലേഖയ്ക്ക് പെൺകുട്ടിയെ കാണാനോ വിളിക്കാനോ ഇതുവരെ തോന്നിയിട്ടില്ല. സർവീസിലിരിക്കെ ഉള്ള പൊളിറ്റിക്സ് വിരമിച്ചപ്പോൾ...
തിരുവനന്തപുരം: തൃശൂർ അതിരപ്പിള്ളി വെറ്റിലപ്പാറ പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മർദ്ദിച്ച വാച്ച്മാനെ സസ്പെൻഡ് ചെയ്തു. മന്ത്രി കെ രാധാകൃഷ്ണന്‍റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഹോസ്റ്റലിലെ ജീവനക്കാരനായ മധുവിനെതിരെയാണ് നടപടി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മുളവടികൊണ്ട് കുട്ടിയുടെ മുതുകിൽ തല്ലുകയായിരുന്നു. ഡസ്ക്കിലടിച്ച് താളമിട്ടതിനാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. അതിരപ്പിള്ളി അടിച്ചില്‍തൊട്ടി ഊരിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ്...
തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ ഗുരുതര ആരോപണവുമായി വിവരാവകാശ പ്രവര്‍ത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. കള്ളക്കഥകൾ ചമയ്ക്കുന്നതിൽ വിദഗ്ധയാണ് ശ്രീലേഖയെന്നാണ് ജോമോന്‍റെ ആരോപണം. എ.എസ്.പിയായിരിക്കെ കുട്ടിയെ കൊലപ്പെടുത്തിയ അമ്മയെ രക്ഷിക്കാന്‍ ശ്രീലേഖ ശ്രമിച്ചിട്ടുണ്ടെന്ന് ജോമോന്‍ ആരോപിച്ചു. പ്രശസ്തിക്ക് വേണ്ടി എന്തും പറയുന്ന ആളാണ് ശ്രീലേഖയെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം...
ആഫ്രിക്കൻ പന്നിപ്പനി പന്നികളെ ബാധിക്കുന്ന മാരകവും അത്യന്തം സാംക്രമികവുമായ ഒരു വൈറൽ രോഗമാണ്. മനുഷ്യരിലോ പന്നികൾ ഒഴികെയുള്ള മൃഗങ്ങളിലോ ഈ രോഗം ബാധിക്കില്ല. ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്ത രോഗമായതിനാൽ മുൻകരുതൽ നടപടികൾ വളരെ പ്രധാനമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബീഹാറിലും ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ അറിയിപ്പിൽ പറയുന്നു. രോഗവ്യാപനം...
നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ജയിൽ വകുപ്പ് മേധാവി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾക്കിടെ വീണ്ടും നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്ന് പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി തൻ്റെ അടുത്ത സുഹൃത്താണ്. നടിയിൽ നിന്ന് നേരിട്ട് കാര്യങ്ങൾ അറിയാമെന്നും പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് തന്‍റെ പുതിയ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കൊപ്പം...
കർക്കടക മാസപൂജകൾക്കായി ജൂലൈ 16ന് വൈകിട്ട് 5 മണിക്ക് ശബരിമല നട തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിക്കും. പിന്നീട് ഗണപതി, നാഗര്‍ തുടങ്ങിയ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് ദീപം തെളിക്കും. അതിനുശേഷം ശാന്തി പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയില്‍...
കണ്ണൂർ: ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് കോടതി നോട്ടീസ് അയച്ചു. സതീശനോട് അടുത്ത മാസം 12ന് ഹാജരാകാൻ കണ്ണൂർ മുൻസിഫ് കോടതി നിർദേശിച്ചു. മന്ത്രി സജി ചെറിയാന്‍റെ രാജിയിലേക്ക് നയിച്ച ഭരണഘടനാ വിവാദവുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ തുടർച്ചയായാണ് കോടതിയുടെ നിർദേശം.
ഭരണഘടനയെ അവഹേളിക്കുന്ന സജി ചെറിയാന്‍റെ പ്രസംഗവുമായി ഗോൾവാൾക്കറെ...
കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലെ ശൗചാലയങ്ങളുടെ അവസ്ഥ ആശങ്കാജനകമാണെന്ന് ഹൈക്കോടതി. യാത്രക്കാർക്ക് ഭയത്തോടെ മാത്രമേ അവിടെ പോകാൻ കഴിയൂ. ബസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ കൂടുതൽ യാത്രക്കാർ കെ.എസ്.ആർ.ടി.സിയിൽ ഉപയോഗിക്കും. ഇതോടെ വരുമാനം വർധിപ്പിക്കാനാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
എല്ലാ മാസവും അഞ്ചിനകം ജീവനക്കാർക്ക് ശമ്പളം നൽകാൻ എന്തുചെയ്യാനാകുമെന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിന്...
കടുവയിലെ വിവാദ ഡയലോഗ് ചിത്രത്തിൽ നിന്ന് നീക്കം ചെയ്യുമെന്ന് നടൻ പൃഥ്വിരാജ്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലെ ഡയലോഗുകൾ ഒഴിവാക്കി സെൻസർ ബോർഡിന് സമർപ്പിച്ചു. അനുമതി ലഭിച്ചാലുടൻ ഓവർസീസ് ഉൾപ്പെടെ എല്ലാ വിതരണക്കാരോടും മാറ്റിയ പതിപ്പ് അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടുമെന്നും പൃഥ്വിരാജ് പറഞ്ഞു.
'പക്ഷെ ഇതൊരിക്കലും ഒരു ന്യായീകരണമല്ല. അത്...
ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...