Thursday, July 3, 2025

Kerala

പേപ്പർ റീസൈക്ലിങ്; നൂതന സംരഭം ആരംഭിച്ച് വിമല കോളേജ്

തൃശൂർ: പരിസ്ഥിതി മലിനീകരണവും വനനശീകരണവും തടയുന്നതിനുള്ള നൂതന സംരംഭം ആരംഭിച്ച് വിമല കോളേജ്. വിലക്കയറ്റം സംഭവിക്കുന്നിടത്ത് റീസൈക്ലിംഗിലൂടെ പേപ്പറിനെ പുനരുപയോഗിക്കുകയാണ് ലക്ഷ്യം. ഈ സംരംഭത്തിന് തുടക്കമിട്ട കേരളത്തിലെ ആദ്യ ലൈബ്രറി ഈ കോളേജിന്റെതാണ്. പുസ്തകങ്ങളുടെ മണമുള്ള ഈ ലൈബ്രറിയുടെ ഉൾഭാഗങ്ങളിൽ കലകളുടെ ഭാഗമായ പുരാവസ്തുക്കളുടെ ഒരു ശേഖരവുമുണ്ട്. സന്തോഷത്തോടെ വായിക്കാനും ക്രിയാത്മകമായി ചിന്തിക്കാനും സഹായിക്കുന്ന...

സംസ്ഥാനങ്ങളുടെ കടമെടുപ്പ്; പരിധിയിൽ കൂടുതൽ കടം അനുവദിക്കില്ല

ന്യൂഡൽഹി : സംസ്ഥാനങ്ങൾ കടമെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്ര സർക്കാർ കൂടുതൽ ശക്തമാക്കി. സംസ്ഥാനങ്ങൾക്ക് പരിധിയേക്കാൾ കൂടുതൽ കടം അനുവദിക്കില്ല. സംസ്ഥാനങ്ങൾ നടത്തുന്ന നിർദ്ദിഷ്ട കമ്പനികൾക്ക് വായ്പ നൽകില്ല. കടമെടുക്കൽ പരിധി മറികടക്കാൻ മറ്റ് മാർഗങ്ങൾ തേടാൻ ഇനി സംസ്ഥാനങ്ങൾക്ക് അനുവാദമില്ല. മൂന്ന് ശതമാനം ധനക്കമ്മി നയം ശക്തിപ്പെടുത്തും. സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക...

അമ്മയും കുഞ്ഞും മരിച്ച സംഭവം; പ്രാഥമിക റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് നൽകി

തിരുവനന്തപുരം : പാലക്കാട് തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് പാലക്കാട് ഡിഎംഒ ആരോഗ്യമന്ത്രിക്ക് കൈമാറി. അമ്മയ്ക്കും കുഞ്ഞിനും ലഭിച്ച ചികിത്സയെയും പരിചരണത്തെയും കുറിച്ചുള്ള വിവരങ്ങളാണ് നൽകിയത്. കൂടുതൽ പരിശോധനകൾക്ക് ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു. പാലക്കാട് തങ്കം ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. ആശുപത്രി ജീവനക്കാരുടെ...

തക്കാളി പനി പടരാൻ കാരണം കൊക്സാക്കി വൈറസ് വകഭേദങ്ങളെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: കൊക്സാക്കി വൈറസ് വകഭേദങ്ങളാണ് സംസ്ഥാനത്തെ കുട്ടികളിൽ തക്കാളി പനി പടരാൻ കാരണമെന്ന് കണ്ടെത്തല്‍. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നടത്തിയ സാമ്പിൾ വിശകലനത്തിലാണ് സ്ഥിരീകരണം. കോക്സാക്കി എന്ററോ വൈറസ് വിഭാഗത്തിൽ പെടുന്നതാണ്. ഇതിന്‍റെ എ-6, എ-16 വകഭേദങ്ങൾ സംസ്ഥാനത്ത് വ്യാപിക്കുന്നുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇ. ശ്രീകുമാർ പറഞ്ഞു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ...

ഗൂഢാലോചന കേസ്; സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : മുൻ മന്ത്രി കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ഹർജി പരിഗണിക്കും. രഹസ്യമൊഴി നൽകിയതിനുള്ള പ്രതികാരമാണ് കേസിന് പിന്നിലെന്നും കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്‍റെ വാദം. കേന്ദ്ര...

ഭിന്നശേഷി സംവരണം; കോളേജ് അധ്യാപക നിയമനങ്ങള്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: നാലു ശതമാനം ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന നിയമം കൊണ്ടുവന്നതോടെ എയ്ഡഡ് കോളേജുകളിലെ അധ്യാപക നിയമനം പ്രതിസന്ധിയിലായി. 1996-ലാണ് ഭിന്നശേഷിക്കാർക്കുള്ള സംവരണം മൂന്ന് ശതമാനമായി ഉയർത്തിക്കൊണ്ട് കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നത്. 2016 ൽ ഇത് 4 ശതമാനമായിരുന്നു. 2018ലാണ് ഇത് കേരളത്തിൽ നടപ്പാക്കിയത്. ഇതനുസരിച്ച് 1996 മുതലുള്ള കണക്കുകൾ 2018 മുതലുള്ള നിയമനങ്ങളിൽ...

ഒളിമ്പ്യൻ ആകാശ് എസ്.മാധവൻ വിവാഹിതനാകുന്നു; വധു ഇന്തൊനീഷ്യക്കാരി

മേലാറ്റൂർ: ഒളിമ്പ്യൻ ആകാശ് എസ് മാധവൻ ഇന്ന് വിവാഹിതനാകും. ഇന്തോനേഷ്യൻ പൗര ദേവി സീതി സെന്ദരിയാണ് വധു. 2013ൽ അമേരിക്കയിൽ നടന്ന ലോക ഡ്വാർഫ് ഗെയിംസിൽ വെള്ളിയും വെങ്കലവും 2017ൽ കാനഡയിൽ വെങ്കലവും നേടിയ താരമാണ് ആകാശ് എസ് മാധവൻ. ആകാശിന് പെരിന്തൽമണ്ണയിൽ ആയുർവേദ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ബിസിനസുണ്ട്. ഇന്ന് രാവിലെ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ...

ജി.എസ്.ടി നഷ്ടപരിഹാരം 5 വർഷത്തേക്ക് കൂടി നീട്ടണം; മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് കൂടി നീട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ജൂൺ അവസാന വാരം ജിഎസ്ടി കൗൺസിൽ യോഗം ചേർന്നിരുന്നു. കേരളം ഉൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതേ ആവശ്യം തന്നെയാണ് കേന്ദ്രത്തോട് ഉന്നയിച്ചത്. ഈ ആവശ്യം...

സജി ചെറിയാനെതിരെ പരാതി; രാഷ്ട്രപതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ടു

തിരുവല്ല: സജി ചെറിയാനെതിരായ പരാതി രാഷ്ട്രപതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ടു. ബെന്നി ബെഹനാൻ നൽകിയ പരാതിയാണ് പ്രസിഡന്‍റ് ഗവർണർക്ക് കൈമാറിയത്. കാബിനറ്റ് സെക്രട്ടറി മുഖേനയാണ് നടപടി. പരാതി പരിശോധിച്ച് ഉടനടി ഉചിതമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻ മന്ത്രി ഭരണഘടനയെ അപമാനിച്ചുവെന്നാണ് സജി ചെറിയനെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐആറിൽ പറയുന്നത്....

ഡിജിറ്റല്‍ പേമെന്റ് സൗകര്യം; സൗത്ത് ഇന്ത്യന്‍ ബാങ്ക് വനം വകുപ്പുമായി ധാരണയില്‍

കൊച്ചി: കേരളത്തിലുടനീളമുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, വനശ്രീ ഷോപ്പുകൾ, മൊബൈൽ വനശ്രീ യൂണിറ്റുകൾ, ഇക്കോ ഷോപ്പുകൾ എന്നിവിടങ്ങളിൽ ഡിജിറ്റൽ ശേഖരണം സുഗമമാക്കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് സൗത്ത് ഇന്ത്യൻ ബാങ്കുമായി കരാറിൽ ഏർപ്പെട്ടു. ഈ പങ്കാളിത്തത്തിലൂടെ വനം വകുപ്പിന് കീഴിലുള്ള 124 ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ഡിജിറ്റൽ കളക്ഷൻ സൗകര്യം...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img