Kerala

‘വിദേശകാര്യ വകുപ്പ് മന്ത്രിയുടെ സാന്നിധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുന്നു’

തിരുവനന്തപുരം : വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെതിരായ പരാമർശത്തിലൂടെ ഫെഡറൽ സംവിധാനത്തോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക സമീപനം വെളിച്ചത്ത് വന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിദേശകാര്യമന്ത്രിയുടെ സാന്നിദ്ധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുന്നുണ്ട്. കേന്ദ്രമന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ അധികാരമല്ല മറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യ വകുപ്പിന്റെ അധികാരപരിധിയാണ് കൈയേറുന്നത്. വിദേശരാജ്യത്തെ കോൺസുലേറ്റുമായി ബന്ധപ്പെടാൻ സംസ്ഥാന...

വി ഡി സതീശനെതിരെ വീണ്ടും ഹിന്ദു ഐക്യവേദി

കൊച്ചി : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും ആരോപണവുമായി ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു. വി ഡി സതീശൻ ആർഎസ്എസിനോട് വോട്ട് ചോദിച്ചെന്നാണ് ആരോപണം. 2001 ലും 2006 ലും സതീശൻ ആർഎസ്എസ് നേതാവിനെ രഹസ്യമായി കണ്ടിരുന്നുവെന്നും ഇയാൾ പറഞ്ഞു. പറവൂരിലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തില്ലെന്ന് സതീശൻ നുണ പറയുകയാണ്....

സജി ചെറിയാന്റെ പ്രസംഗത്തിന്റെ മുഴുവൻ വിഡിയോയും കോടതിയിൽ ഹാജരാക്കുമെന്ന് ബിജെപി

തിരുവനന്തപുരം: സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ മുഴുവൻ വീഡിയോയും കോടതിയിൽ സമർപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ പറഞ്ഞു. ഈ തെളിവുകൾ കോടതിയിൽ എത്തിയാൽ സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടി വരുമെന്ന് മനസിലായതിനാൽ വീഡിയോ കോടതിക്ക് കൈമാറാൻ പൊലീസും സി.പി.എമ്മും മടിക്കുകയാണ്. കോടതി പ്രസംഗത്തിന്‍റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥർ...

മഴ മുന്നറിയിപ്പിൽ മാറ്റം, 5 നാൾ വ്യാപക മഴ; ഇന്ന് 3 ജില്ലയിൽ ഓറഞ്ച് അലർട്ട്, 5 ജില്ലയിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരമാണ് മഴ മുന്നറിയിപ്പ് പുതുക്കിയത്. ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം,...

മുഖ്യമന്ത്രിക്കു മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ സത്യാവസ്ഥ പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്നും നടപടി എടുക്കേണ്ടി വരുമ്പോൾ കേന്ദ്ര സർക്കാർ നടപടിയെടുക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസ് കോടതിയുടെയും അന്വേഷണ ഏജൻസികളുടെയും പരിഗണനയിലാണ്. കേസുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനാൽ...

സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കീഴാവനൂർ എസ്എച്ച്ഒ ക്രൈം നമ്പർ 600/2022 ആയി കേസ് ഫയൽ ചെയ്തിരുന്നു. ഇതേതുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ...

വളാഞ്ചേരി വിനോദ് വധം; പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹര്‍ജി സ്വീകരിച്ചു 

ന്യൂഡല്‍ഹി: വളാഞ്ചേരിയിലെ ഗ്യാസ് ഏജൻസി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി വിശദമായി കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. വിനോദിന്‍റെ ഭാര്യ ജസീന്ത എന്ന ജ്യോതിയെയും സുഹൃത്ത് യൂസഫിനെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രതികൾക്കെതിരെ...

ആർഎസ്എസ് വേദി പങ്കിട്ടു; പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് ഹരീഷ് പേരടി

കോഴിക്കോട്: ആർഎസ്എസ് വേദി പങ്കിട്ട വിഷയത്തിൽ വിവാദത്തിലായ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പിന്തുണച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. അബ്ദുൾ നാസർ മഅ്ദനിക്കൊപ്പം പിണറായി വിജയൻ വേദി പങ്കിടാൻ കഴിയുമെങ്കിൽ വിഡി സതീശന് ആർഎസ്എസിന്‍റെ വേദി പങ്കിടുന്നതിൽ തെറ്റില്ല എന്നാണു അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടി നിലപാട് വ്യക്തമാക്കിയത്. കുറിപ്പിന്‍റെ പൂർണ്ണരൂപം: എനിക്ക്...

ക്രെയിൻ റെയിൽവേ ട്രാക്കിൽ കുരുങ്ങി; ട്രെയിനുകൾ വൈകുന്നു

ഒറ്റപ്പാലം: പാലക്കാട്‌ മാന്നനൂർ റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലം പണിയുന്നതിനിടെ ക്രെയിൻ റെയിൽവേ ട്രാക്കിൽ കുടുങ്ങി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്ടേക്കുള്ള അപ് ലൈനിലാണ് ഗതാഗതം തടസ്സപ്പെട്ടത്. എല്ലാ ട്രെയിനുകളും ഡൗൺലൈൻ വഴി തിരിച്ചുവിടുന്നുണ്ട്. നിലവിൽ ആറോളം ട്രെയിനുകൾ വൈകിയാണ് ഓടുന്നതെന്ന് റെയിൽവേ അറിയിച്ചു. മേൽപ്പാലം നിർമ്മാണത്തിനുള്ള സാമഗ്രികൾ നീക്കാൻ കൊണ്ടുവന്ന ക്രെയിൻ മെക്കാനിക്കൽ തകരാർ കാരണം...

തട്ടിക്കൊണ്ടുപോയ പോക്സോ കേസ് അതിജീവിതയെ ലോഡ്ജിൽനിന്ന് കണ്ടെത്തി; 6 പേർ കസ്റ്റഡിയിൽ

പാലക്കാട്: പോക്സോ കേസിലെ വിചാരണ ആരംഭിക്കാനിരിക്കെ തട്ടിക്കൊണ്ടു പോയ 11 വയസ്സുകാരിയെ കണ്ടെത്തി. ഗുരുവായൂരിലെ ലോഡ്ജിലാണ് കുട്ടിയെ മാതാപിതാക്കൾക്കൊപ്പം കണ്ടെത്തിയത്. കേസിലെ പ്രതിയായ അമ്മാവനും മാതാപിതാക്കളും അടങ്ങുന്ന സംഘമാണ് മുത്തശ്ശിയുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ സംരക്ഷണം കോടതി മുത്തശ്ശിയെ ഏൽപ്പിച്ചിരുന്നു. ബാലപീഡനക്കേസിൽ പ്രതിയായ അമ്മാവൻ ഉൾപ്പെടെ ആറുപേരെ ഇന്നലെ പാലക്കാട് ടൗൺ സൗത്ത് പൊലീസ്...
- Advertisement -spot_img

Latest News

വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്ന്‌ പരിശോധിക്കാം; ബൂത്തും അറിയാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്ന്‌ ഓൺലൈനിൽ പരിശോധിക്കാം. മൂന്ന് രീതിയിലാണ്‌ വിവരങ്ങൾ പരിശോധിക്കാൻ കഴിയുക. https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ച് ‘സേർച്ച് ബൈ എപിക്’...
- Advertisement -spot_img