തിരുവനന്തപുരം : ടൈം മാഗസിന്‍റെ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളം. 2022ല്‍ തയാറാക്കിയ 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഹമ്മദാബാദും കേരളവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ടൈം മാഗസിൻ പറയുന്നതനുസരിച്ച് ഇന്ത്യയുടെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കേരളം രാജ്യത്തെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണ്. ബീച്ചുകളും കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും...
പാലക്കാട് : പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകം അന്വേഷിക്കുന്ന അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ ആകെ 26 പ്രതികളാണ് അറസ്റ്റിലായത്. മുഖ്യസൂത്രധാരൻ റഷീദ് ഉൾപ്പെടെ പത്തിലധികം പ്രതികൾ ഇപ്പോഴും ഒളിവിലാണ്. 2022 ഏപ്രിൽ 16നാണ് മേലമുറിയിലെ കടയിൽ വച്ച് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ...
സിപിഐഎം നേതാവും മത്സ്യഫെഡ് മുൻ ചെയർമാനുമായ വി.വി ശശീന്ദ്രൻ അന്തരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിയായ വി വി ശശീന്ദ്രൻ കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന അഭിഭാഷകൻ കൂടിയായിരുന്നു. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം, മത്സ്യത്തൊഴിലാളി യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ...
കൊച്ചി: കൊച്ചിയിൽ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭര്‍തൃമാതാവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. സുമേഷ്, അമ്മ രമണി, സഹോദരന്‍റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ടോടെ കുന്നംകുളത്തെ വീട്ടിൽ നിന്നാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂൺ ഒന്നിനാണ് സംഗീതയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച...
തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ ഒരു ബസ് ഡിപ്പോയും പൂട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കേരളത്തിലെ ഡിപ്പോകളോ ഓപ്പറേറ്റിംഗ് സെന്‍ററുകളോ അടച്ചിടില്ലെന്നും എന്നാൽ ചില ഉദ്യോഗസ്ഥരുടെ ഓഫീസ് ക്രമീകരണങ്ങളിൽ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ ഓരോ...
ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ അത്ഭുതപ്പെടാനില്ലെന്ന് സിപിഐ(എം) നേതാവ് പി ജയരാജൻ. കോൺഗ്രസിന്റെ ദീർഘകാലമായുള്ള സമീപനത്തിന്‍റെ ഭാഗമാണിത്. കെ സുധാകരൻ ചുമതലയേറ്റതോടെ കേരളത്തിലെ വർഗീയ സംഘടനകളോട് കോൺഗ്രസിന്‍റെ മൃദുസമീപനം വർദ്ധിച്ചുവെന്നും ജയരാജൻ ഡൽഹിയിൽ പറഞ്ഞു.
അതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മറ്റൊരു ആരോപണവുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഈ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്ത് നേരത്തെ നിർദ്ദേശിച്ചിരുന്ന മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയത്.
ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം...
കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരായ കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. 2018ൽ നടന്ന സംഭവത്തിൽ ഇതുവരെ അന്വേഷണം പൂർത്തിയാകാത്തത് ആശ്ചര്യകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പി.എം ആർഷോയുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമർശം. അന്വേഷണം പൂർത്തിയാക്കാത്തതിന്‍റെ ആനുകൂല്യം പ്രതിക്ക് നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം പ്രതികൾ ദുരുപയോഗം ചെയ്തുവെന്നും...
പ്രശസ്ത സംഗീതജ്ഞൻ പീറ്റർ മാഷന്ന ലെസ്ലി പീറ്റർ(81) അന്തരിച്ചു. വയലിൻ, ഗിറ്റാർ എന്നിവയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളെ പരിശീലിപ്പിച്ച അധ്യാപകനാണ് ഇദ്ദേഹം. സ്റ്റീഫൻ ദേവസി, മനോജ് ജോർജ് തുടങ്ങി നിരവധി പ്രമുഖ വ്യക്തികളുടെ ആദ്യകാല ഗുരുവായിരുന്നു ഇദ്ദേഹം. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ഗായകൻ ഉണ്ണിമേനോനൊപ്പം വിദേശ രാജ്യങ്ങളിൽ നിരവധി...
തിരുവനന്തപുരം: എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവയെ തമ്മിൽ ബന്ധിപ്പെടുത്തി ‘എയർ-റെയിൽ’ സിറ്റി സർക്കുലർ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി. തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തെ എയർപോർട്ടുകളായ ഡൊമസ്റ്റിക്, ഇന്റർനാഷണൽ ടെർമിനലുകളിലേക്കും, സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും, തിരിച്ചും എത്തിക്കുന്ന തരത്തിലാണ് സർവീസ് നടത്തുന്നത്.
സിറ്റി സർക്കുലറിന്‍റെ എട്ടാമത്തെ സർക്കിളായ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്ന് ഓൺലൈനിൽ പരിശോധിക്കാം. മൂന്ന് രീതിയിലാണ് വിവരങ്ങൾ പരിശോധിക്കാൻ കഴിയുക.
https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ച് ‘സേർച്ച് ബൈ എപിക്’...