വളപട്ടണം ഐഎസ് കേസിൽ ഒന്നും അഞ്ചും പ്രതികൾക്ക് ഏഴുവർഷം തടവ്. ഒന്നാംപ്രതി മിഥിലജിനും അഞ്ചാംപ്രതി ഹംസയ്ക്കുമാണ് 7 വർഷം തടവും 50,000 രൂപ പിഴയും കൊച്ചി എൻഐഎ കോടതി വിധിച്ചത്. മൂന്നാം പ്രതി അബ്ദുൾ റസാഖിന് ആറു വർഷം തടവും 30000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. കേസിൽ മൂന്നു പ്രതികളും കുറ്റക്കാരാണെന്നു ചൊവ്വാഴ്ച കോടതി...
തിരുവനന്തപുരം: എ കെ ജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞയാളെ കണ്ടെത്താൻ കേരള പാെലീസ് സ്വീകരിക്കുന്നത് പുത്തൻ വഴികൾ. അക്രമിയെ കണ്ടെത്താൻ പടക്കനിർമ്മാതാക്കളെയും വിതരണക്കാരെയും വിളിച്ചുവരുത്തി പൊലീസ് വിവരം ശേഖരിച്ചുവെന്നാണ് റിപ്പോർട്ട്. അക്രമി സഞ്ചരിച്ചിരുന്ന ഡിയോ സ്കൂട്ടർ ആണെന്ന് വ്യക്തമായതോടെ തലസ്ഥാന ജില്ളയിൽ അത്തരം സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ നേരത്തേ ശേഖരിച്ചിരുന്നു. വ്യാപക വിമർശനമുണ്ടായ...
നെടുങ്കണ്ടം: സ്വയം കണ്ടുപിടിച്ച വഴിയിലൂടെ കള്ളുണ്ടാക്കി സ്കൂളിലെത്തിയ വിദ്യാർത്ഥിക്ക് എക്സൈസ് വക കൗണ്‍സലിംഗ്. ഇടുക്കിയിലെ ഒരു സർക്കാർ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥിയാണ് കള്ളുമായി സ്കൂളിലെത്തിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.
കഞ്ഞിവെള്ളത്തിൽ നിന്നാണ് വിദ്യാർത്ഥി സ്വയം കള്ളുണ്ടാക്കിയത്. നേരത്തേ ഒരു പ്രാവശ്യം വീട്ടിന്റെ തട്ടിൻപുറത്തുവച്ചും ഇത്തരമൊരു പരീക്ഷണം നടത്തിയിരുന്നു. രക്ഷിതാക്കൾ അറിയാതെ നടത്തിയ പരീക്ഷണം കള്ല് സൂക്ഷിച്ചിരുന്ന പാത്രം...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിച്ചു. തുടരന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് സാവകാശം തേടുകയും ചെയ്തു.
അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് മുൻ ജയിൽ ഡി.ജി.പി ആർ.ശ്രീലേഖയുടെ മൊഴിയെടുക്കേണ്ടതുണ്ട്. കേസന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കെയാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ വെളിപ്പെടുത്തൽ നടത്തിയത്. ഇതിന്റെ പിന്നിലെ കാരണം അന്വേഷിക്കേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച്...
കൊച്ചി : ക്രൈംബ്രാഞ്ചിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വപ്ന സുരേഷ്. താൻ കേൾപ്പിച്ച ഓഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്തതാണെന്ന് വരുത്തിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഗൂഡാലോചനയുണ്ടെന്ന് മൊഴി നൽകാൻ സഹായി അനീഷിനെ പൊലീസ് നിർബന്ധിച്ചു. ആ സമയത്ത് അനീഷ് പാലക്കാട് ഉണ്ടായിരുന്നില്ല. അനീഷ് സംസാരിക്കാത്തതിനാലാണ് അജി കൃഷ്ണനെ കേസിൽ കുടുക്കിയതെന്നാണ്...
കൊല്ലം: മങ്കിപോക്സ് കൈകാര്യം ചെയ്യുന്നതിൽ കൊല്ലം ഡി.എം.ഒ ഓഫീസിന് ഗുരുതര വീഴ്ച. രോഗിയുടെ പേരിൽ ആദ്യം പുറത്തിറക്കിയ റൂട്ട് മാപ്പിലാണ് പിശക് സംഭവിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗിയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെന്നാണ് ഡിഎംഒ നൽകിയ വിവരം. എന്നാൽ, രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള...
തിരുവനന്തപുരം: പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്തു. ധനമന്ത്രി ബാലഗോപാൽ, മന്ത്രി ആന്റണി രാജുവിന് ടിക്കറ്റ് നൽകിയാണ് പ്രകാശനം ചെയ്തത്. നടന്‍ സുധീര്‍ കരമനയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 25 കോടിയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയാണിത്. കഴിഞ്ഞ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ ഉള്ളത് തിരുവനന്തപുരം നഗരസഭയുടെ കീഴിലാണെന്ന് വ്യക്തമാക്കി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എസ്എംവി സ്കൂളിന് എതിർവശത്തുള്ള നഗരസഭ ഗോൾഡൻ ജൂബിലി ബിൽഡിംഗിലെ ജനകീയ ഹോട്ടൽ നവീകരിച്ച് പ്രവർത്തനം വിപുലീകരിച്ചതിന്റെ ചിത്രങ്ങളും അവർ ഫെയ്സ്ബുക്കിൽ പങ്കിട്ടു. നിലവിൽ മുനിസിപ്പാലിറ്റി പരിധിയിൽ 20...
ന്യൂഡൽഹി: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ഇതനുസരിച്ച്, അന്താരാഷ്ട്ര യാത്രക്കാർ രോഗികളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിക്കുന്നു. ചത്തതും ജീവനുള്ളതുമായ വന്യമൃഗങ്ങളുമായുള്ള സമ്പർക്കവും ഒഴിവാക്കണം.
എലികൾ, അണ്ണാൻ, കുരങ്ങുകൾ തുടങ്ങിയ മൃഗങ്ങളുമായി സമ്പർക്കം പുലർത്തരുത്. വന്യമൃഗങ്ങളുടെ ഇറച്ചി കഴിക്കുന്നതും ഒഴിവാക്കണം....
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളോടെ തിരുവോണം ബമ്പർ ലോട്ടറി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലും ഗതാഗതമന്ത്രി ആന്‍റണി രാജുവും ചേർന്നാണ് ലോട്ടറി പ്രകാശനം ചെയ്തത്. ആകെ 10 സീരീസുകളിലായി പുറത്തിറങ്ങുന്ന ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ഇതാദ്യമായാണ് ഇത്രയും വലിയ തുക ലോട്ടറി കേരളത്തിൽ...
മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...