Kerala

25,000 രൂപയ്ക്ക് 16 വയസ്സുകാരിയുടെ അണ്ഡവില്‍പ്പന, കേരളത്തിലെ ഒരാശുപത്രിക്കും പങ്കെന്ന് റിപ്പോര്‍ട്ട്

തമിഴ്‌നാട്ടില്‍ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് 16 വയസ്സുകാരിയുടെ അണ്ഡം വിവിധ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റ സംഭവത്തില്‍ കേരളത്തിലെ ഒരാശുപത്രിക്കും പങ്കെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. വിവാഹിതയായ സ്ത്രീയാണെന്ന് വ്യാജരേഖകളുണ്ടാക്കി 16 വയസ്സുകാരിയുടെ അണ്ഡം ഇന്‍ഫെര്‍ട്ടിലിറ്റി ആശുപത്രികള്‍ക്ക് വിറ്റ സംഭവത്തിലാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ തമിഴ്‌നാട്ടിലെ നാല് ആശുപത്രികള്‍ അടിയന്തിരമായി അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യ...

പൊതുസ്ഥലങ്ങളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ലേലം ചെയ്യാനൊരുങ്ങി പഞ്ചായത്ത്

തിരുവില്വാമല: പൊതുസ്ഥലങ്ങളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ലേലം ചെയ്യാനൊരുങ്ങി പഞ്ചായത്ത്. തൃശൂര്‍ തിരുവില്വാമലയിലാണ് പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുണ്ടുണ്ടാക്കുന്ന തരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി കന്നുകാലിയുടെ ഉടമസ്ഥര്‍ ജൂലൈ 25 നകം അവയെ സ്വന്തം സംരക്ഷണത്തിലാക്കണം. അല്ലെങ്കില്‍ പഞ്ചായത്ത് അവയെ പിടിച്ചുകെട്ടി ലേലം ചെയ്യും. പഴയന്നൂരില്‍ അലഞ്ഞുനടന്നിരുന്ന ഒരു കാളയുടെ ആക്രമണത്തില്‍ വയോധികന്‍...

മങ്കിപോക്‌സ്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: വിദേശത്ത് നിന്ന് കേരളത്തിലേക്ക് വന്ന ഒരാൾക്ക് കുരങ്ങ് വസൂരിയുടെ ലക്ഷണങ്ങൾ കണ്ട പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകി. രോഗവ്യാപനം കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. പ്രത്യേക ആശുപത്രി സൗകര്യം ഒരുക്കണമെന്നും രോഗത്തെക്കുറിച്ച് ആരോഗ്യ പ്രവർത്തകർക്കും...

തിരുവനന്തപുരത്ത് സാംസ്‌കാരിക ഡയറക്ടേറ്റും പുനരധിവാസ കേന്ദ്രവും ഉടൻ വരും

തിരുവനന്തപുരം : തലസ്ഥാനത്ത് സാംസ്കാരിക ഡയറക്ടറേറ്റ് സ്ഥാപിക്കുന്നതിനും നിർധനരായ കലാകാരൻമാരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി വി എൻ വാസവൻ. നിയമസഭയിൽ ഫണ്ട് ആവശ്യം സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രളയവും കൊവിഡും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ കലാകാരൻമാർക്ക് സഹായം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കലാസാംസ്കാരിക പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും പ്രവർത്തകരെ കേന്ദ്രീകരിക്കുന്നതിനുമായി നവോത്ഥാന,...

പ്രശ്ന പരിഹാരത്തിന് എത്തിയ ലീഗ് കൗൺസിലർ പൊതുജനങ്ങൾക്ക് മുന്നിൽ ഉടുതുണി ഉയർത്തി; ദൃശ്യങ്ങൾ VIRAL

തൃശൂർ: വഴിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് എത്തിയ മുസ്ലിം ലീഗ് കൗൺസിലർ ഉടുതുണി ഉയർത്തിക്കാട്ടിയതായി പരാതി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്ത്രീകളും കുട്ടികളും നിൽക്കുന്നിടത്താണ് ലീഗ് കൗൺസിലറുടെ അതിരുകടന്ന പ്രകടനം. തൃശൂർ ചാവക്കാട് നഗരസഭയിലെ 19ാം വാർഡ് കൗൺസിലർ ഫൈസൽ കാനാം പുള്ളിയാണ് മുണ്ട് പൊക്കി കാണിച്ചത്. സ്വകാര്യ വ്യക്തികൾ തമ്മിലുള്ള വഴിത്തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു...

അട്ടപ്പാടി ശിശുമരണങ്ങൾ; സംഭവത്തിന് അറുതിവരുത്തണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : അട്ടപ്പാടിയിലെ ശിശുമരണങ്ങൾക്ക് അറുതിവരത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. അട്ടപ്പാടിയിലെ ദുരിതം ഉയർത്തി കാട്ടുന്ന യുഡിഎഫ് എംഎൽഎമാരെ അവഹേളിക്കുന്ന സമീപനമാണ് ആരോഗ്യമന്ത്രിക്കുള്ളത്. പോഷകാഹാരക്കുറവും മറ്റ് രോഗങ്ങളും ശിശുമരണങ്ങളിലേക്ക് നയിക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾ പര്യാപ്തമല്ലെന്നും സുധാകരൻ ആരോപിച്ചു. ഈ വർഷം അട്ടപ്പാടിയിൽ മാത്രം മരിച്ച നവജാതശിശുക്കളുടെ എണ്ണം ഏഴാണ്. കഴിഞ്ഞ മാസം മാത്രം അട്ടപ്പാടിയിൽ...

കോണ്‍ഗ്രസ് പുനസംഘടനാ പട്ടികയ്‌ക്കെതിര കെ മുരളീധരന്‍

തൃക്കാക്കര തിരഞ്ഞെടുപ്പിന് ശേഷം ഐ.സി.യുവിൽ നിന്ന് കൊണ്ടുവന്ന പ്രസ്ഥാനത്തെ വീണ്ടും ഐ.സി.യുവിൽ ആക്കാൻ ശ്രമം നടക്കുന്നതായി കെ.മുരളീധരൻ. കോൺഗ്രസ് പുനഃസംഘടനാ പട്ടികയ്ക്കെതിരെയായിരുന്നു ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം. കെ.പി.സി.സി പുനഃസംഘടനയിൽ ഗ്രൂപ്പുകൾ തമ്മിൽ സമവായത്തിലെത്തി. പട്ടികയും അന്തിമമായിരുന്നു. ഇത് ഹൈക്കമാൻഡിന് കൈമാറാനിരിക്കെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ കെ മുരളീധരൻ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

കേരളത്തില്‍ അഞ്ച് ദിവസം വ്യാപക മഴ; പൊന്മുടി ഡാം തുറക്കും

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ പരക്കെ മഴ പെയ്യുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിച്ചിട്ടുണ്ട്. വടക്കൻ ഒഡീഷയിലും സമീപ പ്രദേശങ്ങളിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഗുജറാത്ത് തീരത്തും പുറത്തും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത്...

ബഫര്‍ സോണ്‍; കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ഞായറാഴ്ച അഡ്വക്കറ്റ് ജനറലുമായും മുഖ്യവനപാലകനുമായും അദ്ദേഹം ചർച്ച നടത്തും. അതിനുശേഷം തിരുത്തൽ ഹർജി നൽകണോ അതോ പുനഃപരിശോധനാ ഹർജി നൽകണോ എന്ന് തീരുമാനിക്കും. ഓഗസ്റ്റ് 12ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി കേരളം സന്ദർശിക്കാൻ തീരുമാനിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. വനാതിർത്തിയിൽ...

സാദിഖലി തങ്ങളുടെ സിപിഎം അനുകൂല പരാമർശം; പുക‌ഞ്ഞ് യുഡിഎഫ്

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് തങ്ങൾ ഒരു ഇംഗ്ലീഷ് പത്രത്തിനുവദിച്ച അഭിമുഖത്തെച്ചൊല്ലി വിവാദം. ഇടതുപക്ഷമില്ലാത്തെ കേരളത്തെക്കുറിച്ച് സങ്കല്പിക്കാനാകുമോ എന്ന ചോദ്യത്തിന് ഇടതുപക്ഷവും കോൺഗ്രസും ഇല്ലാതാവുന്നത് ഒരേ പോലെ അപകടമാണെന്ന് സാദിഖലി തങ്ങൾ നൽകിയ മറുപടി സി പി എമ്മിനെ പ്രോൽസാഹിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. പല കോൺഗ്രസ് നേതാക്കളും ഇക്കാര്യത്തിലുള്ള പ്രതിഷേധം ലീഗ്...
- Advertisement -spot_img

Latest News

ആർ.സി.ബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്, റെക്കോഡ് ഡീൽ! ഐ.പി.എല്ലിലെ വിലയേറിയ ഫ്രാഞ്ചൈസി

ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി...
- Advertisement -spot_img