Kerala

ജിഎസ്‌ടി നിരക്ക് വർധന; കേന്ദ്രത്തിന് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കുന്ന ജി.എസ്.ടി നിരക്ക് വർദ്ധനവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു. നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന നടപടികളെ കേരളം പിന്തുണയ്ക്കില്ല. പാക്കറ്റുകളിലായി ചെറിയ അളവിൽ വിൽക്കുന്ന പലവ്യഞ്ജനങ്ങളുടെ വിലയും ഉയരുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി...

കൊച്ചിയിലേക്ക് പറന്ന വിമാനത്തിന്റെ കോക്പിറ്റില്‍ കുരുവി; അന്വേഷണം തുടങ്ങി

നെടുമ്പാശ്ശേരി: ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പക്ഷിയെ കണ്ടെത്തിയ സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. 37,000 അടി ഉയരത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറക്കുന്നതിനിടെയാണ് കോക്പിറ്റിൽ കുരുവിയെ കണ്ടത്. കൊച്ചിയില്‍നിന്ന് വിമാനം ബഹ്റൈനിലെത്തിയ ശേഷം മടക്കയാത്രയ്ക്കു മുന്‍പായി പരിശോധന നടത്തിയപ്പോള്‍ കോക്പിറ്റില്‍ പക്ഷിയെ...

സരിതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിശോധിക്കും

സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ രഹസ്യമൊഴി പൊതുരേഖയാണോ എന്ന നിയമപ്രശ്നത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു. അഡ്വക്കേറ്റ് ധീരേന്ദ്ര കൃഷ്ണനാണ് അമിക്കസ് ക്യൂറി. സ്വപ്നയ്ക്കെതിരായ ഗൂഢാലോചനക്കേസിലെ സാക്ഷിയാണ് താനെന്നും തനിക്കെതിരായ പരാമർശങ്ങൾ സ്വപ്നയുടെ...

പ്രവേശന പരീക്ഷ നേരത്തെ നടത്തിയെന്ന് പരാതി; വീണ്ടും അവസരം നൽകാൻ കണ്ണൂർ സർവകലാശാല

കണ്ണൂർ: കണ്ണൂർ സർവകലാശാല പിജി പഠന വകുപ്പുകളിലേയ്ക്ക് നിശ്ചയിച്ച തീയതിക്ക് മുമ്പ് നടത്തിയ പ്രവേശന പരീക്ഷ വീണ്ടും നടത്തും. നിശ്ചിത തീയതിക്ക് മുമ്പ് പ്രവേശന പരീക്ഷ നടത്തിയതിനാൽ അവസരം നഷ്ടപ്പെട്ടതായി വിദ്യാർത്ഥികൾ നേരത്തെ ആരോപിച്ചിരുന്നു. മഴയും അവധിയും കാരണം പരീക്ഷകൾ മാറ്റിവച്ചതായും എസ്എംഎസ്, മീഡിയ നോട്ടിഫിക്കേഷൻ, വെബ്സൈറ്റ് എന്നിവയിലൂടെ വിദ്യാർത്ഥികളെ ഇക്കാര്യം അറിയിച്ചതായും സർവകലാശാല...

വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ചത് അപരിഷ്കൃതം; വീണാ ജോര്‍ജ്

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ആയൂർ മാർത്തോമ്മ പരീക്ഷാ കേന്ദ്രത്തിൽ പെൺകുട്ടിയുടെ അടിവസ്ത്രം അഴിച്ചുമാറ്റിച്ചത് ക്രിമിനൽ കുറ്റമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പ്രതികരിച്ചു. ഇതിനെതിരെ...

നീറ്റ് പരീക്ഷയ്ക്കെത്തിയവരുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ശൂരനാട് സ്വദേശിയായ പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ ശാരീരിക പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തത്. ഇതേ സെന്‍ററിൽ പരീക്ഷയെഴുതിയ മറ്റൊരു വിദ്യാർത്ഥിനിയും പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുന്നതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആയൂർ മാർത്തോമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ്...

മധു കേസിൽ കള്ളക്കളി ഉപേക്ഷിക്കണം; സർക്കാരിനെതിരെ വി.എം. സുധീരൻ

അട്ടപ്പാടി മധു കേസിലെ 12ാം സാക്ഷി കൂറുമാറിയ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. മധു കേസിലെ കള്ളക്കളി സർക്കാർ ഉപേക്ഷിച്ച് നീതിപൂർവ്വം പ്രവർത്തിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന് നീതി ലഭ്യമാക്കുന്നതിൽ സർക്കാരിന്റെയും...

എം.എം. മണിയെ അധിക്ഷേപിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് സുധാകരന്‍

തിരുവനന്തപുരം: മാണിക്കെതിരായ വംശീയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. മാണിയെക്കുറിച്ചുള്ള പരാമർശങ്ങൾ ആവശ്യമില്ലെന്ന് പിന്നീട് തോന്നിയെന്നും പെട്ടെന്നുണ്ടായ പൊട്ടിത്തെറിയുടെ പ്രതികരണമാണിതെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ചു. എന്‍റെ മനസ്സിൽ നിന്ന് പുറത്തുവന്നത് അതായിരുന്നില്ല. തെറ്റ് തെറ്റായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹിളാ കോൺഗ്രസ് മാർച്ചിൽ എം.എം.മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ചു. മണിയെ...

കിഫ്ബിയിൽ തോമസ് ഐസകിന് ഇഡി സമൻസ്

കിഫ്ബിക്കെതിരായ അന്വേഷണത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചതായി മുൻ ധനമന്ത്രി തോമസ് ഐസക്. ഇഡിക്കു ചെയ്യാവുന്നതിന്റെ പരമാവധി രണ്ടുവർഷം മുമ്പ് ചെയ്തുകഴിഞ്ഞൂവെന്നാണ് ധാരണ. സി ആൻഡ് എജിയും ആദായനികുതി വകുപ്പും ഇഡിയും കെണി സൃഷ്ടിക്കാൻ ശ്രമിച്ചു. ഒന്നും സംഭവിച്ചില്ല. ഇപ്പോൾ പുതിയ പുറപ്പെടലിന്‍റെ ഉദ്ദേശ്യം എന്താണ്? തോമസ് ഐസക് ചോദിച്ചു. ബി.ജെ.പിക്ക് പുതിയ രാഷ്ട്രീയ പദ്ധതി...

ഇന്‍ഡിഗോയെ ട്രോളി മലയാളികള്‍

കോഴിക്കോട്: ഇൻഡിഗോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് മലയാളികളുടെ ട്രോളുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഇൻഡിഗോയ്ക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്‍ഡിഗോയുടെ പേജില്‍ മലയാളികള്‍ ആഘോഷമാക്കിയത്. ഇപി ജയരാജനെ ട്രോളിയും ഇൻഡിഗോയെ ട്രോളിയും മലയാളികൾ കമൻ്റിടുന്നത്.
- Advertisement -spot_img

Latest News

വി ഡി സതീശനെ കാത്തിരിക്കുന്ന സൗകര്യങ്ങൾ

തിരുവനന്തപുരം: കഴിഞ്ഞ ടേമിൽ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആണ് ഇനി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ഇതോടെ ഉത്തരവാദിത്തങ്ങൾക്കും പദവിക്കുമൊപ്പം മാറുന്നത്...
- Advertisement -spot_img