Kerala

കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുന്നുവെന്ന് മധുവിന്റെ സഹോദരി

അട്ടപ്പാടി: അട്ടപ്പാടി കൂട്ടക്കൊലക്കേസിലെ സാക്ഷികൾ കൂറുമാറാതിരിക്കാൻ പണം ആവശ്യപ്പെടുന്നുവെന്ന് മധുവിന്‍റെ സഹോദരിയുടെ ആരോപണം. കേസിൽ നിന്ന് പിൻമാറാൻ സമ്മർദ്ദമുണ്ടെന്നും മധുവിന്‍റെ സഹോദരി സരസു പറഞ്ഞു. കേസിൽ നിന്ന് പിൻമാറിയാൽ 40 ലക്ഷം രൂപയുടെ വീട് നിർമ്മിക്കാമെന്ന് പ്രദേശവാസി വാഗ്ദാനം ചെയ്തിരുന്നു. അട്ടപ്പാടിയിൽ താമസിക്കാൻ ഭീഷണിയുണ്ടെന്നും മണ്ണാർക്കാട് താമസം മാറാൻ പോകുകയാണെന്നും സരസു പറഞ്ഞു. മധുവിന്‍റെ കുടുംബം...

എയ്ഡ്സ് രോഗികൾക്ക് ബിപിഎൽ റേഷൻ കാർഡ് നൽകാൻ നടപടി വേഗത്തിലാക്കും; തിരുവനന്തപുരം കളക്ടർ

എയ്ഡ്സ് രോഗികളുടെ പുനരധിവാസവും ചികിത്സാ പുരോഗതിയും വിലയിരുത്താൻ തിരുവനന്തപുരം കളക്ടർ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ടി.ഡി.എൻ.പി പ്ലസ് കെയർ ആൻഡ് സപ്പോർട്ട് സെന്‍ററിന്‍റെ പ്രവർത്തനം യോഗം അവലോകനം ചെയ്തു. ജില്ലയിലെ മുഴുവൻ എച്ച്ഐവി ബാധിതരെയും ചികിത്സയ്ക്കായി കൊണ്ടുവരാൻ ആവശ്യമായ നടപടികൾ...

എം.എം മണിക്കെതിരായ അധിക്ഷേപത്തിൽ കെ സുധാകരനെതിരെ ഡിവൈഎഫ്ഐ

മുൻ മന്ത്രി എം എം മണിയെ അധിക്ഷേപിച്ച മഹിളാ കോൺഗ്രസ് പ്രകടനത്തിനെതിരെയും അതിനെ ന്യായീകരിച്ച കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെതിരെയും ഡി വൈ എഫ് ഐ രംഗത്തെത്തി. എം എം മണിയുടെ മുഖത്തിന്‍റെ ചിത്രവുമായി മഹിളാ കോൺഗ്രസ് തിരുവനന്തപുരത്ത് നടത്തിയ പ്രകടനം സാംസ്കാരിക കേരളത്തിന് അപമാനകരമാണ്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണത് ഉദ്ഘാടനം...

നടിയെ ആക്രമിച്ച കേസിൽ അഡ്വ.അജകുമാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് വി അജകുമാറിനെ നിയമിച്ചു. അതിജീവിതയുടെ ആവശ്യപ്രകാരമാണ് അഡ്വ. അജകുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. അസി. പബ്ലിക് പ്രോസിക്യൂട്ടറായി കെ.ബി.സുനിൽ കുമാറിനെയും നിയമിച്ചു. അതേസമയം, നടിയെ ആക്രമിച്ച കേസിൽ ഈ മാസം 22നകം അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി. അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള സമയപരിധി...

പോപുലർ ഫ്രണ്ട് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടിക്ക് ശുപാർശ

കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഷെയർ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടിക്ക് ശുപാർശ. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷൻ എ എസ് ഐ റംല ഇസ്മയിനെതിരെയാണ് വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കാണ് റംലയ്ക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്തത്. മധ്യമേഖലാ ഡിഐജിക്കാണ്...

നടന്‍ രാജ്മോഹന്റെ ഭൗതികശരീരം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും

തിരുവനന്തപുരം: ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നടൻ രാജ്മോഹന്‍റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും. സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്‍റെ നിർദ്ദേശപ്രകാരമാണിത്. 1967-ൽ പുറത്തിറങ്ങിയ 'ഇന്ദുലേഖ' എന്ന ചിത്രത്തിൽ രാജ്മോഹൻ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒ. ചന്തുമേനോൻ രചിച്ച നോവലിനെ ആസ്പദമാക്കി കലാനിലയം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ചിത്രമാണിത്....

പറമ്പിക്കുളം റിസർവോയറിൽ തമിഴ്നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയൻ്റെ കത്ത്

പറമ്പിക്കുളം ജലസംഭരണിയിൽ നിന്ന് വെള്ളം തുറന്നുവിടുമ്പോൾ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. നദീതീരത്ത് താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അയച്ച കത്തിൽ അദ്ദേഹം അഭ്യർത്ഥിച്ചു. മുൻകൂട്ടി ജനങ്ങളെ അറിയിച്ച് ഷട്ടറുകൾ തുറക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകണം. പാലക്കാട് ജില്ലയിലെ ഉയർന്ന...

അടിവസ്ത്രം അഴിപ്പിച്ച് നീറ്റ് എഴുതിച്ച സംഭവം; സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മിഷന്‍

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷയെഴുതിച്ചതില്‍ പ്രതികരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് വനിതാ കമ്മീഷൻ കാണുന്നതെന്നും ഷാഹിദ കമാൽ പറഞ്ഞു. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുമെന്നും വിദ്യാർത്ഥിക്ക് എല്ലാ നിയമസഹായവും മാനസിക പിന്തുണയും നൽകുമെന്നും ഷാഹിദ കമാൽ പറഞ്ഞു. പുരോഗമനപരമായി ചിന്തിക്കുന്ന...

ഇഡി നോട്ടിസ് ലഭിച്ചു, നാളെ ഹാജരാകില്ലെന്ന് തോമസ് ഐസക്

ആലപ്പുഴ: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിൽ നിന്ന് (ഇഡി) നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിച്ച് മുൻ മന്ത്രി തോമസ് ഐസക്. ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായി ഇന്നലെ വാർത്തയുണ്ടായിരുന്നു. എന്നാൽ നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു തോമസ് ഐസക് ആദ്യം പ്രതികരിച്ചത്. ഇന്ന് ഉച്ചയോടെ ഇ.ഡി നോട്ടീസ് ഇമെയിലിൽ ലഭിച്ചതായി തോമസ് ഐസക്...

അടിവസ്ത്രമഴിപ്പിച്ച് നീറ്റ് പരീക്ഷയെഴുതിച്ച സംഭവം; കോളജിന് ഉത്തരവാദിത്വം ഇല്ലെന്ന് പ്രിന്‍സിപ്പല്‍

കൊല്ലം: കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ അടിവസ്ത്രമഴിപ്പിച്ച് വിദ്യാര്‍ത്ഥിനികളെ കൊണ്ട് പരീക്ഷയെഴുതിച്ച സംഭവത്തില്‍ പ്രതികരണവുമായി കോളേജ് പ്രിൻസിപ്പൽ. സംഭവത്തിൽ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ല. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ പരീക്ഷയിൽ അവര്‍ക്ക് മാത്രമാണ് ഉത്തരവാദിത്തമുള്ളതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. "നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന അഖിലേന്ത്യാതല പരീക്ഷയാണിത്. അവർക്ക് ചില നടപടികളുണ്ട്. കോളേജിന് ഈ...
- Advertisement -spot_img

Latest News

വി ഡി സതീശനെ കാത്തിരിക്കുന്ന സൗകര്യങ്ങൾ

തിരുവനന്തപുരം: കഴിഞ്ഞ ടേമിൽ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആണ് ഇനി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ഇതോടെ ഉത്തരവാദിത്തങ്ങൾക്കും പദവിക്കുമൊപ്പം മാറുന്നത്...
- Advertisement -spot_img