വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ചത് അപരിഷ്കൃതം; വീണാ ജോര്‍ജ്

0
116

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ആയൂർ മാർത്തോമ്മ പരീക്ഷാ കേന്ദ്രത്തിൽ പെൺകുട്ടിയുടെ അടിവസ്ത്രം അഴിച്ചുമാറ്റിച്ചത് ക്രിമിനൽ കുറ്റമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പ്രതികരിച്ചു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. പരീക്ഷാ കേന്ദ്രത്തിൽ പെൺകുട്ടികൾക്കെതിരെ ധിക്കാരപരമായ നടപടി സ്വീകരിച്ചു. മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒരു നടപടിയും ഉണ്ടായില്ല. വിഷയം പാർലമെന്‍റിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറൽ എസ്.പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീന കുമാരി ഉത്തരവിട്ടു.