തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ എസ് ശബരീനാഥിന്‍റെ അറസ്റ്റ് സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഷാഫി പറമ്പിൽ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാനാവില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു....
കണ്ണൂർ: മങ്കിപോക്സ് ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന യുവാവിനെ ചികിത്സിക്കുന്നത് അഞ്ചംഗ മെഡിക്കൽ ബോർഡ്. ഡെർമറ്റോളജി വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായ ഡോ.എസ്.രാജീവ്, ചെസ്റ്റ് ഡിസീസസ് വിഭാഗം മേധാവിയും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ. ഡി.കെ. മനോജ്, മെഡിസിൻ വിഭാഗം മേധാവി ഡോ. ഡോ.കെ.സി.രഞ്ജിത്ത് കുമാർ, നോഡൽ ഓഫീസർ വി.കെ.പ്രമോദ്, ആർ.എം.ഒ...
ആയൂർ : നീറ്റ് പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട് കുട്ടികളെ പരിശോധിക്കാൻ ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ.
ആയൂർ മാർത്തോമ്മാ കോളേജ് ജീവനക്കാരിയായ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവരാണ് സുരക്ഷ ഏജൻസിക്കെതിരെ രംഗത്ത് വന്നത്.
കുട്ടികളുടെ വസ്ത്രത്തിൽ ലോഹഭാഗമുള്ളതിനാൽ അടിവസ്ത്രം അഴിക്കാൻ ഏജൻസി നിർദ്ദേശം നൽകിയെന്നും അതിനാലാണ് വസ്ത്രം മാറാൻ മുറി തുറന്നു...
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോർഡിലേക്കുള്ള നിയമനങ്ങൾക്ക് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു.
നിയമസഭയിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്ലിം സംഘടനകളുമായി നടത്തിയ ചർച്ചയിൽ സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും...
ന്യൂഡല്‍ഹി: 200 കോടി ഡോസ് വാക്സിൻ പൗരൻമാർക്ക് നൽകുക എന്ന നാഴികക്കല്ല് ഇന്ത്യ മറികടന്നപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വാക്സിനേറ്റർമാർക്കും അവരുടെ ശ്രമങ്ങളെ അഭിനന്ദിച്ച് കത്തയച്ചു.
പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുള്ള പ്രതിസന്ധി ഘട്ടത്തിൽ നിശ്ചയദാർഢ്യം നിറവേറ്റുന്നതിൽ ഇന്ത്യ കൈവരിച്ച നേട്ടത്തിൽ വരും തലമുറകൾ അഭിമാനിക്കുമെന്ന് മോദിയുടെ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. വാക്സിനേറ്റർമാർ, ആരോഗ്യ പ്രവർത്തകർ,...
തിരുവനന്തപുരം: വഖഫ് നിയമനം പി എസ് എസിക്ക് വിട്ടതിൽ നിന്ന് സർക്കാർ പിന്നോട്ട്. നിയമം മാറ്റാൻ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മുസ്‍ലിം സമുദായ നേതാക്കളുടെ യോഗത്തിൽ നൽകിയ ഉറപ്പ് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ല....
തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ മൂവായിരത്തിലധികം തസ്തികകൾ റഗുലേറ്ററി കമ്മിഷൻ വെട്ടിക്കുറച്ചു. നിയമനം നൽകിയതും ഭാവിയിൽ വരാൻ സാധ്യതയുള്ളതുമായ മൂവായിരത്തിലധികം ഒഴിവുകളാണ് കമ്മിഷൻ നീക്കം ചെയ്യുന്നത്. ആറ് മാസത്തിനകം മാനവ വിഭവശേഷി വിലയിരുത്തണമെന്നും റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശിച്ചു.
2027 വരെ 33,371 തസ്തികകൾക്ക് വൈദ്യുതി ബോർഡ് അനുമതി തേടിയിരുന്നെങ്കിലും 30,321 തസ്തികകൾ മാത്രമാണ് കമ്മീഷൻ അംഗീകരിച്ചത്. വിവിധ...
തിരുവനന്തപുരം: അതിർത്തി തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. എടക്കാട് സ്വദേശി ബിന്ദു, മകൾ അജീഷ്മ, ബിന്ദുവിന്‍റെ അമ്മ മേരി എന്നിവർക്കാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്.
പരിക്കേറ്റ മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജീഷ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ ചന്ദ്രികയെയും...
ആലപ്പുഴ: അരൂരിൽ 180 ഗ്രാം എംഡിഎംഎയും (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) 100 ഗ്രാം ഹഷീഷ് ഓയിലുമായി മൂന്നുപേര്‍ അറസ്റ്റില്‍. തമിഴ്നാട് നീലഗിരി സ്വദേശി സ്റ്റെഫിന്‍, കാസര്‍കോട് സ്വദേശി മുഹമ്മദ് റസ്താന്‍, കണ്ണൂര്‍ സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയും ഉണ്ടായിരുന്നു. ദേശീയപാതയില്‍ എരമല്ലൂർ നിക്കോളാസ് ആശുപത്രിക്കു...
തിരുവനന്തപുരം : കെ എസ് ശബരീനാഥിന്‍റെ അറസ്റ്റ് നിയമസഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നു. വിഷയത്തിൽ ഷാഫി പറമ്പിൽ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരീനാഥിനെ അറസ്റ്റ് ചെയ്തതെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. നിയമസഭയിൽ ചോദ്യോത്തരവേള ആരംഭിച്ചു. യൂത്ത് കോൺഗ്രസ് നേതാവിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന ആരോപണവും...
ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...