തിരുവന്തപുരം: കുടുംബശ്രീയും ചെറുകിട വ്യാപാരികളും മറ്റും വിൽക്കുന്ന ചില്ലറ വിൽപ്പന ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. അവശ്യസാധനങ്ങൾക്ക് കേന്ദ്ര സർക്കാർ ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
ഒന്നോ രണ്ടോ കിലോഗ്രാം ഭാരമുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്ന ചെറുകിട വ്യാപാരികളിൽ നിന്നും കുടുംബശ്രീ പോലുള്ള ഉത്പാദകരിൽ...
കോഴിക്കോട്: വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ഒരു ബസ്സിനു കൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസ്സിനാണ് പിഴ ചുമത്തിയത്. പിഴ സഹിതം അടക്കേണ്ടത് 37000 രൂപയാണ്.
നടപടിയെക്കുറിച്ച് ഇൻഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചതായി മലപ്പുറം ആർടിഒ അറിയിച്ചു. രണ്ടാമത്തെ ബസ്സ് നിലവിൽ വിമാനത്താവളത്തിന് അകത്താണ്. അവിടെ...
തിരുവനന്തപുരം : സർക്കാരിന്റെ കായിക നയം 2022 സംസ്ഥാനത്തെ കായിക മേഖലയിൽ പരിഷ്കാരങ്ങൾ വരുത്താനും സ്പോർട്സ് ഓർഗനൈസേഷനിൽ നയരൂപീകരണത്തിനും ശുപാർശ ചെയ്യുന്നു. കായികരംഗത്ത് ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കേരള കായിക വികസന ഫണ്ട് രൂപീകരിക്കും. ട്രക്കിങ്, പാരാഗ്ലൈഡിങ്, പാരാസെയ്ലിങ്, വാട്ടര്‍ റാഫ്റ്റിങ്, കനോയിങ്, കയാക്കിങ്, സെയിലിങ്, റോവിങ്, സ്‌കൂബാ ഡൈവിങ് തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാന്‍ കേരള...
മലപ്പുറം: സൗദി അറേബ്യയിലെ കുഞ്ഞിനെ രക്ഷിക്കാൻ രക്തദാനത്തിനായി കടൽകടന്ന് മലയാളികൾ. അപൂർവരക്തമായ ബോംബെ ഗ്രൂപ്പ് രക്തം ദാനം ചെയ്യാനാണ് നാല് മലയാളികൾ സൗദിയിലേക്ക് തിരിച്ചത്. മലപ്പുറം സ്വദേശി ജലീന, തൃശൂർ സ്വദേശി മുഹമ്മദ് ഫാറൂഖ്, ഗുരുവായൂർ സ്വദേശി മുഹമ്മദ് റഫീഖ്, പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷെരീഫ് എന്നിവരാണ് രക്തം നൽകാൻ സൗദിയിലേക്ക് പുറപ്പെട്ടത്. സൗദി പൗരന്റെ...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ വാട്സ്ആപ്പ് ചാറ്റ് തെളിവല്ലെന്ന് കോടതി. കേസിൽ തെളിവിലേയ്ക്കായി ഒന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. ശബരീനാഥിന്‍റെ ജാമ്യ ഉത്തരവിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.
വാട്ട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീൻഷോട്ട് ശബരീനാഥിനെതിരായ കേസിൽ തെളിവായി കണക്കാക്കാനാകില്ല. മുഖ്യമന്ത്രിയെ വധിക്കാനുള്ള ഗൂഡാലോചനയായി ഈ ചാറ്റിനെ കണക്കാക്കാനാവില്ല. ഇത് ഒരു പ്രതിഷേധ ആഹ്വാനം മാത്രമാണെന്ന് കോടതി...
കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വിശ്വാസികളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നുവെന്ന് പി.എം.എ. സലാം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഇത്തരം എല്ലാ ജനദ്രോഹ നടപടികളില്‍ നിന്നും സര്‍ക്കാറിന് പിന്‍മാറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെയും...
ന്യൂഡല്‍ഹി: ഒളിമ്പ്യൻ പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. എന്തുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഹിന്ദി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഹിന്ദിയാണ് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷയെന്നായിരുന്നു ഉഷയുടെ മറുപടി. കായികരംഗത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് പി.ടി ഉഷ പറഞ്ഞു.
വിവിധ മേഖലകളിൽ അറിയപ്പെടുന്ന പിടി ഉഷ...
തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ വിവാദ പരാമർശം എം എം മണി പിൻവലിച്ചു. പരാമർശത്തിൽ സ്പീക്കർ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എം എം മണി പരാമർശം പിൻവലിച്ചത്.
"ഇത് ഞാൻ മറ്റൊരു ഉദ്ദേശ്യത്തോടെയും നടത്തിയ പ്രസ്താവനയായിരുന്നില്ല. എന്നാൽ പരാമർശങ്ങൾ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്യൂണിസ്റ്റെന്ന നിലയിൽ ഞാൻ 'വിധി' എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു....
തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയ്ക്ക് എതിരായ മുതിർന്ന സിപിഎം അംഗം എംഎം മണിയുടെ പരാമർശങ്ങളെ തള്ളി സ്പീക്കർ രംഗത്തെത്തി. സ്പീക്കറുടെ റൂളിങിന് പിന്നാലെ എംഎം മണി പ്രസ്താവന പിൻവലിച്ച് രംഗത്തെത്തി. അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങിനെ പറയരുതായിരുന്നു, ഈ പരാമർശം താൻ പിൻവലിക്കുകയാണെന്നും എംഎം മണി...
സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി സമര്‍പ്പിച്ചു. ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
കേരളത്തില്‍ കേസ് നടന്നാല്‍ അത് അട്ടിമറിക്കാപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് ഇ ഡിയുടെ പുതിയ നീക്കം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നേക്കുമെന്നും കേരളത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും പിന്തുണ ലഭിക്കുന്നില്ലെന്നും ഇഡി...
ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...