Kerala

വഖഫ് നിയമനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്; നിയമനത്തിന് പുതിയ സംവിധാനം

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോർഡിലേക്കുള്ള നിയമനങ്ങൾക്ക് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു. നിയമസഭയിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്ലിം സംഘടനകളുമായി നടത്തിയ ചർച്ചയിൽ സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും...

വാക്സിനേറ്റർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ കത്ത്

ന്യൂഡല്‍ഹി: 200 കോടി ഡോസ് വാക്സിൻ പൗരൻമാർക്ക് നൽകുക എന്ന നാഴികക്കല്ല് ഇന്ത്യ മറികടന്നപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വാക്സിനേറ്റർമാർക്കും അവരുടെ ശ്രമങ്ങളെ അഭിനന്ദിച്ച് കത്തയച്ചു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുള്ള പ്രതിസന്ധി ഘട്ടത്തിൽ നിശ്ചയദാർഢ്യം നിറവേറ്റുന്നതിൽ ഇന്ത്യ കൈവരിച്ച നേട്ടത്തിൽ വരും തലമുറകൾ അഭിമാനിക്കുമെന്ന് മോദിയുടെ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. വാക്സിനേറ്റർമാർ, ആരോഗ്യ പ്രവർത്തകർ,...

വഖഫ് നിയമനത്തില്‍ സര്‍ക്കാര്‍ പിന്നോട്ട്: പി.എസ്.സിക്ക് വിടില്ല, നിയമനത്തിന് പുതിയ സംവിധാനം

തിരുവനന്തപുരം: വഖഫ് നിയമനം പി എസ് എസിക്ക് വിട്ടതിൽ നിന്ന് സർക്കാർ പിന്നോട്ട്. നിയമം മാറ്റാൻ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മുസ്‍ലിം സമുദായ നേതാക്കളുടെ യോഗത്തിൽ നൽകിയ ഉറപ്പ് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ല....

വൈദ്യുതി ബോര്‍ഡിലെ തസ്‌തികകള്‍ വെട്ടിക്കുറച്ച് റഗുലേറ്ററി കമ്മിഷന്‍

തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ മൂവായിരത്തിലധികം തസ്തികകൾ റഗുലേറ്ററി കമ്മിഷൻ വെട്ടിക്കുറച്ചു. നിയമനം നൽകിയതും ഭാവിയിൽ വരാൻ സാധ്യതയുള്ളതുമായ മൂവായിരത്തിലധികം ഒഴിവുകളാണ് കമ്മിഷൻ നീക്കം ചെയ്യുന്നത്. ആറ് മാസത്തിനകം മാനവ വിഭവശേഷി വിലയിരുത്തണമെന്നും റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശിച്ചു. 2027 വരെ 33,371 തസ്തികകൾക്ക് വൈദ്യുതി ബോർഡ് അനുമതി തേടിയിരുന്നെങ്കിലും 30,321 തസ്തികകൾ മാത്രമാണ് കമ്മീഷൻ അംഗീകരിച്ചത്. വിവിധ...

തിരുവനന്തപുരം കാട്ടാക്കടയിൽ സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം: അതിർത്തി തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. എടക്കാട് സ്വദേശി ബിന്ദു, മകൾ അജീഷ്മ, ബിന്ദുവിന്‍റെ അമ്മ മേരി എന്നിവർക്കാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജീഷ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ ചന്ദ്രികയെയും...

അരൂരിൽ 180 ഗ്രാം എംഡിഎംഎയും 100 ഗ്രാം ഹഷീഷ് ഓയിലുമായി കാസര്‍കോട് സ്വദേശിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ആലപ്പുഴ:  അരൂരിൽ 180 ഗ്രാം എംഡിഎംഎയും (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) 100  ഗ്രാം ഹഷീഷ് ഓയിലുമായി മൂന്നുപേര്‍ അറസ്റ്റില്‍. തമിഴ്നാട് നീലഗിരി സ്വദേശി സ്റ്റെഫിന്‍, കാസര്‍കോട് സ്വദേശി മുഹമ്മദ് റസ്താന്‍, കണ്ണൂര്‍ സ്വദേശി  അഖില്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയും ഉണ്ടായിരുന്നു. ദേശീയപാതയില്‍ എരമല്ലൂർ നിക്കോളാസ് ആശുപത്രിക്കു...

ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും; വിഷയം ശബരിനാഥിൻ്റെ അറസ്റ്റ്

തിരുവനന്തപുരം : കെ എസ് ശബരീനാഥിന്‍റെ അറസ്റ്റ് നിയമസഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നു. വിഷയത്തിൽ ഷാഫി പറമ്പിൽ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരീനാഥിനെ അറസ്റ്റ് ചെയ്തതെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. നിയമസഭയിൽ ചോദ്യോത്തരവേള ആരംഭിച്ചു. യൂത്ത് കോൺഗ്രസ്‌ നേതാവിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന ആരോപണവും...

പ്രതികൂല കാലാവസ്ഥ;കണ്ണൂരിലിറങ്ങേണ്ട മൂന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു

നെടുമ്പാശ്ശേരി: മോശം കാലാവസ്ഥയെ തുടർന്ന് കണ്ണൂരിൽ ഇറങ്ങേണ്ടിയിരുന്ന മൂന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മസ്കറ്റ്-കണ്ണൂർ, ഗോ ഫസ്റ്റിന്റെ അബുദാബി-കണ്ണൂർ, ദുബായ്-കണ്ണൂർ വിമാനങ്ങളാണ് കൊച്ചിയിൽ ഇറങ്ങിയത്. ചൊവ്വാഴ്ച രാവിലെയാണ് ഇവ കൊച്ചിയിലെത്തിയത്. കാലാവസ്ഥ അനുകൂലമായപ്പോൾ കണ്ണൂരിലേക്ക് പറന്നു. അതേസമയം, മടങ്ങിപ്പോകാൻ വൈകുന്നതിൽ പ്രതിഷേധിച്ച് യാത്രക്കാർ ഗോ ഫസ്റ്റ് വിമാനത്തിൽ ബഹളമുണ്ടാക്കി. പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ...

കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കേന്ദ്രം

ന്യൂദല്‍ഹി: കേരളത്തിലെ ബിജെപി നേതാക്കൾ പ്രതിക്കൂട്ടിലായ കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സർക്കാർ. വി.ശിവദാസൻ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്തുന്നത് പൊതുതാൽപര്യത്തിന് എതിരാണെന്നും അത് അന്വേഷണത്തെ പ്രതികൂലമായി...

ശബരീനാഥിന്റെ അറസ്റ്റ് സര്‍ക്കാരിന് തിരിച്ചടിയായി; പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്താവളത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ.എസ് ശബരീനാഥനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കോൺഗ്രസും യൂത്ത് കോൺഗ്രസും സർക്കാരിന്റെ ദുഷ്പ്രവൃത്തികൾക്കെതിരെ കൂടുതൽ ശക്തിയോടെ പോരാടുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഇതൊന്നും ജനാധിപത്യ വിശ്വാസികളെ തകർക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് കെ.എസ്...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img