മലപ്പുറം: വീട് വൃത്തിയാക്കുന്നതിനിടെ ഇരുനില വീടിന്റെ ടെറസിൽ നിന്ന് കാൽവഴുതി താഴേക്കുവീണ യുവാവിനെ സഹോദരൻ അത്ഭുതകരമായി രക്ഷപ്പെടുത്തി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം നടന്നത്. ഒതളൂർ കറുപ്പത്തു വീട്ടിൽ സാദിഖാണ് സഹോദരനായ ഷഫീഖിനെ രക്ഷപ്പെടുത്തിയത്. ഇരുവർക്കും ഒരു പോറൽപാേലും ഏറ്റിട്ടില്ല.
ഷഫീഖാണ് വീട് വൃത്തിയാക്കാൻ ടെറസിലേക്ക് കയറിയത്. ഈ സമയം താഴെ നിന്ന് ഹോസുകൊണ്ട് വെളളം...
തിരുവനന്തപുരം : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് അഞ്ചു ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിൽ ആണ് റെഡ് അലർട്ട്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ചു സെന്റിമീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. അരുവിക്കര...
ഓരോ ദിവസവും നിരവധി ഭാഗ്യശാലികളെ സമ്മാനിക്കാൻ കേരള ലോട്ടറിക്ക് സാധിക്കാറുണ്ട്. നിനച്ചിരിക്കാതെ ഭാഗ്യമെത്തി ജീവിതം തന്നെ മാറിമറിഞ്ഞ നിരവധി പേരുടെ വാർത്തകൾ പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക ആയ 25 കോടിയാണ് തിരുവോണം ബമ്പർ ഭാഗ്യശാലിക്ക് നൽകുന്നത്. വിൽപ്പന ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ മികച്ച വിൽപ്പനയാണ് ഓണം ബമ്പറിന്(Thiruvonam...
തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ അതി തീവ്രമഴ സാധ്യതയാണുള്ളത്. തൃശൂർ മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ 12 ജില്ലകളിലും റെഡ്...
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ. തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി എന്നിവര്‍ക്കാണ് കൊച്ചി എന്‍.ഐ.എ കോടതി ഏഴുവര്‍ഷം തടവിനു ശിക്ഷിച്ചത്. കേസിലെ മറ്റൊരു പ്രതിയായ തജുദ്ദീന് ആറുവര്‍ഷത്തെ തടവും വിധിച്ചു. പ്രതികളുടെ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
കേസിലെ അഞ്ചാം...
തിരുവനന്തപുരം: പാചകവാതക വിലയില്‍ മാറ്റം. വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില കുറച്ചു. 36 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില സിലിണ്ടറിന് 1991 രൂപയായി.
ഡല്‍ഹിയില്‍ 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2012.50 രൂപയില്‍ നിന്ന് 1976.50 ആയി കുറഞ്ഞു. മുംബൈയില്‍ 2141 രൂപ ആയിരുന്നത് 1936.50 രൂപയായി.
അതേസമയം ഗാര്‍ഹിക സിലിണ്ടറുകളുടെ...
കണ്ണൂര്‍: മാട്ടൂലില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതയായിരുന്ന അഫ്ര (13) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അഫ്രയുടെ സഹോദരന്‍ മുഹമ്മദും എസ്എംഎ രോഗബാധിതനായിരുന്നു. മുഹമ്മദിന്റെ ചികിത്സാ ചെലവിനായി 18 കോടി രൂപ സമാഹരിച്ചിരുന്നു. സഹോദരന് ചികിത്സാ സഹായം ആവശ്യപ്പെട്ട് അഫ്ര വീല്‍ചെയറിയില്‍ ഇരുന്ന് നടത്തിയ അഭ്യര്‍ഥനയെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍നിന്ന് വലിയ...
പത്തനംതിട്ട തിരുവല്ലയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്താണ് സംഭവം. പ്രൈവറ്റ് ബസിനെ മറികടക്കുന്നതിന് ഇടെയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം. കാറില്‍ രണ്ടു സ്ത്രീകളും ഒരു യുവാവുമാണ് ഉണ്ടായിരുന്നത്. കുമളി സ്വദേശികളാണ് മരിച്ചത്. ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി,...
തിരുവനന്തപുരം;ആഗസ്റ്റ് 13 മുതൽ 15 വൈകുന്നേരം വരെ കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും.സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്‍റെ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിർദേശം കേരളത്തിലും നടപ്പാക്കും രാജ്യത്തെ 8 കോടി കച്ചവട സ്ഥാപനങ്ങളിലും നടപ്പാക്കുക എന്ന കോൺഫെഡറേഷൻ ഓഫ് ആൾ...
ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...