തിരുവനന്തപുരം : ലഹരി വിമുക്തി ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് എതിരായ ലഹരി മരുന്ന് കേസുകളിൽ തുടര്‍ നടപടി അവസാനിപ്പിക്കാൻ എക്സൈസ് വകുപ്പ്. പ്രായത്തിന്റെ ആനുകൂല്യം വച്ച് ഒരവസരം കൂടി നൽകാൻ ഉദ്ദേശിച്ചാണ് എക്സൈസ് കമ്മീഷണറുടെ നടപടി. ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ പെടുന്ന ചെറുപ്പക്കാർക്കാണ് ഇളവ്.
ലഹരി മരുന്ന് കേസിൽ പെട്ടാൽ പിന്നെ ജീവിതം...
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. മറ്റ് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....
കണ്ണൂർ ∙ നെടുംപുറം ചാലിൽ ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ഷഫീക്കിന്റെയും നദീറയുടെയും മകൾ നുമ തസ്‌ലിൻ ആണ് മരിച്ചത്. രാവിലെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കണിച്ചാർ പഞ്ചായത്തിലെ നെടുംപുറം ചാലിൽ ആരോഗ്യ ഉപകേന്ദ്രത്തിലെ ജെപിഎച്ച് നഴ്സാണു മാതാവ് നദീറ.
എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരും ചേർന്നുനടത്തിയ തിരച്ചിലിലാണു രാവിലെയോടെ കുട്ടിയുടെ മൃതദേഹം...
കൊപ്പം: പാലക്കാട് കൊപ്പത്ത് സഹോദരനെ അനിയന്‍ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കുലുക്കല്ലൂർ മുളയങ്കാവിൽ തൃത്താല നടക്കാവിൽ വീട്ടിൽ സൻവർ സാബു (40)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാബുവിന്‍റെ അനിയന്‍ സക്കീറിനെ കൊപ്പം പൊലീസ് കസ്‌റ്റഡിയിലെടുത്തു.
തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിക്ക് മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്...
കണ്ണൂര്‍: കണ്ണൂരില്‍ പ്രവാസി മലയാളിയുടെ മകളുടെ കല്യാണത്തിന് സുരക്ഷയൊരുക്കാന്‍ പൊലീസുകാരെ അയച്ചതില്‍ പൊലീസ് സേനക്കുള്ളില്‍ അമര്‍ഷം. കല്യാണത്തിന് സുരക്ഷയൊരുക്കാന്‍ നാല് പൊലീസുകാരെ വാടകക്ക് നല്‍കിയ ജില്ലാ പൊലീസ് മേധാവിയുടെ നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
സംഭവത്തില്‍ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി.
ജൂലൈ 31ന് നടന്ന വിവാഹത്തിന് സുരക്ഷയൊരുക്കാന്‍ വേണ്ടിയാണ് ജില്ലാ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മൂന്നു മരണം. റിയാസ്,രാജേഷ്, രണ്ടരവയസുകാരി നുമ തസ്‌ലീന എന്നിവരാണ് മരിച്ചത്. മലവെള്ളപ്പാച്ചിലിലാണ് രാജേഷും കുട്ടിയും മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. കൂട്ടിക്കലില്‍ ഒഴുക്കിൽപ്പെട്ടാണ് റിയാസ് മരിച്ചത്. മഴ കനക്കവേ കണ്ണൂരില്‍ മലയോര മേഖലയില്‍ നാലിടത്ത് ഉരുള്‍പൊട്ടിയതായാണ് വിവരം.
തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയ മുന്നറിയിപ്പ് ,7 നദികളിൽ പ്രളയസാധ്യത-കേന്ദ്രജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ
തെക്കൻ...
കോഴിക്കോട്: ജൻഡർ ന്യൂട്രൽ വിവാദത്തിൽ മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനെ പിന്തുണച്ച് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇദ്ദേഹം മുനീറിനെ പിന്തുണച്ച് രംഗത്തെത്തിയത്. മുനീറും മുസ്ലിംലീഗും മാത്രമല്ല, മുസ്ലിംകൾ മുഴുവൻ മാറ്റമില്ലാത്ത ഇസ്ലാമിനോടൊപ്പമാണെന്ന് അദ്ദേഹം കുറിച്ചു.
ലീഗും മുനീറും ഇപ്പോഴും ആറാം നൂറ്റാണ്ടിലാണെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് വണ്ടി...
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി. സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായാണ് പുതിയ നിയമനം. കൃഷ്ണതേജയാണ് പുതിയ ആലപ്പുഴ കളക്റ്റര്‍. മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്റ്ററായി നിയമിച്ചതില്‍ അതിശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ആലപ്പുഴയിലെത്തിയ ശ്രീറാമിനെ കോണ്‍ഗ്രസും ലീഗും ബഹിഷ്‌കരിക്കുകയും...
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി സര്‍ക്കാര്‍ നിയമിച്ച നടപടിയില്‍ കടുത്ത വിമര്‍ശനവുമായി കാന്തപുരം വിഭാഗക്കാരനും എഴുത്തുകാരനുമായ ഒ.എം. തരുവണ. എല്‍.ഡി.എഫിലെ സ്വതന്ത്ര എം.എല്‍.എമാരുടെയും ഐ.എന്‍.എല്ലിലെ ഏക എം.എല്‍.എയുടെയും ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഒ.എം. തരുവണ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതിഷേധമറിയിച്ചത്.
‘ശബ്ദം നഷ്ടപ്പെട്ടവര്‍! ഓര്‍ത്തുവെച്ചോളൂ;...
തിരുവനന്തപുരം: നിരോധിത ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരെ പെട്ടെന്ന് പിടികൂടാനുള്ള കിറ്റുമായി എക്സൈസ് വകുപ്പ്. നിരോധിത ലഹരി ഉപയോഗിച്ചുവെന്ന് കണ്ടെത്താനുപയോഗിക്കുന്ന അബോണ്‍ കിറ്റുകളുമായി വ്യാപക പരിശോധനയാണ് എക്സൈസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് വ്യാപകമായി എം.ഡി.എം.എ. അടക്കമുള്ള സിന്തറ്റിക് ലഹരി വസ്തുക്കള്‍ എത്തുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.
വിദ്യാര്‍ഥികളില്‍ പോലും നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് തന്ത്രപരമായ പരിശോധനയുമായി എക്സൈസ്...
ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...