Kerala

സൗദിയിലെ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കണം; ബോംബെ ​ഗ്രൂപ് രക്തം ദാനം ചെയ്യാൻ കടൽകടന്ന് ഇവർ, മാതൃക

മലപ്പുറം: സൗദി അറേബ്യയിലെ കുഞ്ഞിനെ രക്ഷിക്കാൻ രക്തദാനത്തിനായി കടൽകടന്ന് മലയാളികൾ. അപൂർവരക്തമായ ബോംബെ ഗ്രൂപ്പ് രക്തം ദാനം ചെയ്യാനാണ് നാല് മലയാളികൾ സൗദിയിലേക്ക് തിരിച്ചത്. മലപ്പുറം സ്വദേശി ജലീന, തൃശൂർ സ്വദേശി മുഹമ്മദ് ഫാറൂഖ്, ​ഗുരുവാ‌യൂർ സ്വദേശി മുഹമ്മദ് റഫീഖ്, പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷെരീഫ് എന്നിവരാണ് രക്തം നൽകാൻ സൗദിയിലേക്ക് പുറപ്പെട്ടത്. സൗദി പൗരന്റെ...

വധശ്രമ ഗൂഢാലോചനക്കേസിൽ വാട്‌സ് ആപ് ചാറ്റ് തെളിവല്ലെന്ന് കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ വാട്സ്ആപ്പ് ചാറ്റ് തെളിവല്ലെന്ന് കോടതി. കേസിൽ തെളിവിലേയ്ക്കായി ഒന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. ശബരീനാഥിന്‍റെ ജാമ്യ ഉത്തരവിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. വാട്ട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീൻഷോട്ട് ശബരീനാഥിനെതിരായ കേസിൽ തെളിവായി കണക്കാക്കാനാകില്ല. മുഖ്യമന്ത്രിയെ വധിക്കാനുള്ള ഗൂഡാലോചനയായി ഈ ചാറ്റിനെ കണക്കാക്കാനാവില്ല. ഇത് ഒരു പ്രതിഷേധ ആഹ്വാനം മാത്രമാണെന്ന് കോടതി...

വഖഫ് നിയമനം; വിശ്വാസികളുടെ നിശ്ചയാദാര്‍ഢ്യത്തിന് മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നു: പി.എം.എ സലാം

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വിശ്വാസികളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നുവെന്ന് പി.എം.എ. സലാം ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇത്തരം എല്ലാ ജനദ്രോഹ നടപടികളില്‍ നിന്നും സര്‍ക്കാറിന് പിന്‍മാറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെയും...

ഒളിമ്പ്യന്‍ പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഒളിമ്പ്യൻ പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. എന്തുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഹിന്ദി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഹിന്ദിയാണ് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷയെന്നായിരുന്നു ഉഷയുടെ മറുപടി. കായികരംഗത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് പി.ടി ഉഷ പറഞ്ഞു. വിവിധ മേഖലകളിൽ അറിയപ്പെടുന്ന പിടി ഉഷ...

അവസാനം പിൻവലിച്ചു ; ‘വിധി’ പരാമര്‍ശം പിന്‍വലിച്ച് മണി

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ വിവാദ പരാമർശം എം എം മണി പിൻവലിച്ചു. പരാമർശത്തിൽ സ്പീക്കർ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എം എം മണി പരാമർശം പിൻവലിച്ചത്. "ഇത് ഞാൻ മറ്റൊരു ഉദ്ദേശ്യത്തോടെയും നടത്തിയ പ്രസ്താവനയായിരുന്നില്ല. എന്നാൽ പരാമർശങ്ങൾ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്യൂണിസ്റ്റെന്ന നിലയിൽ ഞാൻ 'വിധി' എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു....

രമയ്ക്ക് എതിരായ പ്രസംഗം തള്ളി സ്പീക്കർ; വിധി പരാമർശം പിൻവലിച്ച് എം എം മണി

തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയ്ക്ക് എതിരായ മുതിർന്ന സിപിഎം അംഗം എംഎം മണിയുടെ പരാമർശങ്ങളെ തള്ളി സ്പീക്കർ രംഗത്തെത്തി. സ്പീക്കറുടെ റൂളിങിന് പിന്നാലെ എംഎം മണി പ്രസ്താവന പിൻവലിച്ച് രംഗത്തെത്തി. അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങിനെ പറയരുതായിരുന്നു, ഈ പരാമർശം താൻ പിൻവലിക്കുകയാണെന്നും എംഎം മണി...

സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണം; നിര്‍ണായക നീക്കവുമായി ഇ ഡി, സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി സമര്‍പ്പിച്ചു. ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കേരളത്തില്‍ കേസ് നടന്നാല്‍ അത് അട്ടിമറിക്കാപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് ഇ ഡിയുടെ പുതിയ നീക്കം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നേക്കുമെന്നും കേരളത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും പിന്തുണ ലഭിക്കുന്നില്ലെന്നും ഇഡി...

ശബരീനാഥിന്റെ അറസ്റ്റ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ എസ് ശബരീനാഥിന്‍റെ അറസ്റ്റ് സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഷാഫി പറമ്പിൽ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാനാവില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു....

മങ്കിപോക്സ് ; കേന്ദ്രസംഘം ഇന്ന് കണ്ണൂരിൽ

കണ്ണൂർ: മങ്കിപോക്സ് ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന യുവാവിനെ ചികിത്സിക്കുന്നത് അഞ്ചംഗ മെഡിക്കൽ ബോർഡ്. ഡെർമറ്റോളജി വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായ ഡോ.എസ്.രാജീവ്, ചെസ്റ്റ് ഡിസീസസ് വിഭാഗം മേധാവിയും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ. ഡി.കെ. മനോജ്, മെഡിസിൻ വിഭാഗം മേധാവി ഡോ. ഡോ.കെ.സി.രഞ്ജിത്ത് കുമാർ, നോഡൽ ഓഫീസർ വി.കെ.പ്രമോദ്, ആർ.എം.ഒ...

‘സുരക്ഷാ ഏജൻസി പറഞ്ഞിട്ടാണ് വസ്ത്രം മാറ്റാൻ മുറി തുറന്ന് കൊടുത്തത്’

ആയൂർ : നീറ്റ് പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട് കുട്ടികളെ പരിശോധിക്കാൻ ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ. ആയൂർ മാർത്തോമ്മാ കോളേജ് ജീവനക്കാരിയായ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവരാണ് സുരക്ഷ ഏജൻസിക്കെതിരെ രം​ഗത്ത് വന്നത്. കുട്ടികളുടെ വസ്ത്രത്തിൽ ലോഹഭാഗമുള്ളതിനാൽ അടിവസ്ത്രം അഴിക്കാൻ ഏജൻസി നിർദ്ദേശം നൽകിയെന്നും അതിനാലാണ് വസ്ത്രം മാറാൻ മുറി തുറന്നു...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img