തൃശ്ശൂര്‍: ഭക്ഷ്യവസ്തുക്കളുടെ ജി.എസ്.ടി ചുമത്തിയ സംഭവത്തിൽ സംസ്ഥാന ധനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് കെ. ഗോപാലകൃഷ്ണൻ. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഒരു നിലപാടും പുറത്തുവരുമ്പോൾ മറ്റൊരു നിലപാടും എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. "സാധാരണ കച്ചവടക്കാരെ ഉപേക്ഷിച്ച് വലിയ മാളുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിൽ നിന്നും ആളുകളെ തടയാനുള്ള ഒരേയൊരു മാർഗമാണിത്" അദ്ദേഹം കൂട്ടിച്ചേർത്തു.
പറയേണ്ട...
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ എം ആർ ബൈജു, സത്യദാസ് എന്നിവരാണ് അറസ്റ്റിലായത്. ബൈക്കില്‍ യാത്ര ചെയ്യവെയാണ് ഇരുവരും പിടിയിലായത്.
യാത്രയിലുടനീളം പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ കഴിഞ്ഞ...
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടില്ലെന്ന് സർക്കാർ നിയമസഭയിൽ. ഇതിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മുസ്ലിം സമുദായ നേതാക്കളുടെ യോഗത്തിൽ നൽകിയ ഉറപ്പ് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐ.യു.എം.എൽ അന്ന് ഉന്നയിച്ച പ്രധാന പ്രശ്നം നിലവിലുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നതായിരുന്നു. താൽക്കാലിക...
പാലക്കാട്: ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിനോടുള്ള ആദരസൂചകമായി
പാലക്കാട് നടത്തിയ ഫ്ളാഷ് മോബിന്‍റെ ശബ്ദം കുറപ്പിച്ചത് വിവാദത്തിൽ. ജില്ലാ ജഡ്ജിയുടെ ഇടപെടലിൽ ശബ്ദം കുറപ്പിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് യുവമോർച്ച ആരോപിച്ചു. ശബ്ദം കുറഞ്ഞതിനാൽ നൃത്തത്തിന്‍റെ പ്രഭാവം കുറഞ്ഞുവെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ഇന്നലെ കളക്ടറേറ്റ് വളപ്പിൽ...
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ ഓടുന്ന ഇൻഡിഗോ ബസിന് മലപ്പുറം ആർടിഒയുടെ നോട്ടീസ്. 37,000 രൂപ പിഴ ചുമത്തിയതായി മലപ്പുറം ആർ.ടി.ഒ അറിയിച്ചു. നികുതി അടയ്ക്കാത്തതിലാണ് നടപടി.
വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന മറ്റൊരു ഇൻഡിഗോ ബസിനും നോട്ടീസ് നൽകിയിട്ടുണ്ട്. കൊണ്ടോട്ടി ജോയിന്‍റ് ആർ.ടി.ഒയാണ് നികുതി അടയ്ക്കാൻ നോട്ടീസ് നൽകിയത്.
വിമാനത്താവളത്തിൽ ഓടുന്ന പല വാഹനങ്ങളും കൃത്യമായ നികുതി...
മണ്ണാർക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു കേസിൽ വീണ്ടും കൂറുമാറ്റം. പതിനാലാം സാക്ഷിയായ ആനന്ദ് ഇന്ന് കൂറുമാറി. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെടുകയാണെന്നും കേസിൽ നിന്ന് പിൻമാറുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും മധുവിന്‍റെ കുടുംബം ആരോപിച്ചിരുന്നു.
12-ാം സാക്ഷിയായ വനംവകുപ്പ് വാച്ചർ അനിൽകുമാർ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. വിചാരണ തുടങ്ങിയപ്പോൾ തന്നെ സാക്ഷി കൂറുമാറി. മധുവിനെ...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ കെ എസ് ശബരീനാഥ് വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ ശബരീനാഥിന്‍റെ വാട്സ്ആപ്പ് ചാറ്റിൽ അത്തരം തെളിവില്ലെന്ന് കോടതി. ശബരീനാഥിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള സെഷൻസ് കോടതി ജഡ്ജിയുടെ ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധമായി മാത്രമേ ഈ നടപടികളെ കാണാനാകൂവെന്ന് കോടതി പറഞ്ഞു.
വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിലെ മൂന്നാം...
തിരുവന്തപുരം: കുടുംബശ്രീയും ചെറുകിട വ്യാപാരികളും മറ്റും വിൽക്കുന്ന ചില്ലറ വിൽപ്പന ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. അവശ്യസാധനങ്ങൾക്ക് കേന്ദ്ര സർക്കാർ ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
ഒന്നോ രണ്ടോ കിലോഗ്രാം ഭാരമുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്ന ചെറുകിട വ്യാപാരികളിൽ നിന്നും കുടുംബശ്രീ പോലുള്ള ഉത്പാദകരിൽ...
കോഴിക്കോട്: വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ഒരു ബസ്സിനു കൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസ്സിനാണ് പിഴ ചുമത്തിയത്. പിഴ സഹിതം അടക്കേണ്ടത് 37000 രൂപയാണ്.
നടപടിയെക്കുറിച്ച് ഇൻഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചതായി മലപ്പുറം ആർടിഒ അറിയിച്ചു. രണ്ടാമത്തെ ബസ്സ് നിലവിൽ വിമാനത്താവളത്തിന് അകത്താണ്. അവിടെ...
തിരുവനന്തപുരം : സർക്കാരിന്റെ കായിക നയം 2022 സംസ്ഥാനത്തെ കായിക മേഖലയിൽ പരിഷ്കാരങ്ങൾ വരുത്താനും സ്പോർട്സ് ഓർഗനൈസേഷനിൽ നയരൂപീകരണത്തിനും ശുപാർശ ചെയ്യുന്നു. കായികരംഗത്ത് ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കേരള കായിക വികസന ഫണ്ട് രൂപീകരിക്കും. ട്രക്കിങ്, പാരാഗ്ലൈഡിങ്, പാരാസെയ്ലിങ്, വാട്ടര്‍ റാഫ്റ്റിങ്, കനോയിങ്, കയാക്കിങ്, സെയിലിങ്, റോവിങ്, സ്‌കൂബാ ഡൈവിങ് തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാന്‍ കേരള...