Kerala

‘തല കട്ടിലില്‍ ഇടിപ്പിച്ചു’; മര്‍ദ്ദനത്തെക്കുറിച്ച് റിഫ മെഹ്നാസ് പറയുന്ന ഓഡിയോ പുറത്ത്

കോഴിക്കോട്: ദുബായില്‍ മരിച്ച മലയാളി വ്‌ളോഗര്‍ റിഫ മെ്ഹ്നുവിന്റെ മരണത്തിന് മുമ്പുള്ള ശബ്ദ ശകലം പുറത്ത്. മരണത്തിന് മുമ്പ് തനിക്ക് നേരയുണ്ടായ മര്‍ദ്ദനത്തിന്റെ ക്രൂരതകള്‍ വിശദീകരിക്കുന്ന ഓഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. തന്റെ തല ബലം പ്രയോഗിച്ച് കട്ടിലിന് ഇടിച്ചെന്ന് ശബ്ദ ശകലത്തിലുണ്ട്. നേരത്തെ, റിഫയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. റിഫയെ മെഹ്നാസ് ഉപദ്രവിക്കാറുണ്ടായിരുന്നെന്ന്...

സ്വര്‍ണ വിലയില്‍ ഇടിവ്, ഈ മാസത്തെ കുറഞ്ഞ നിലയില്‍

കൊച്ചി: തുടര്‍ച്ചയായി രണ്ടു ദിവസം വര്‍ധിച്ച സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,800 രൂപ. ഗ്രാമിന് 40 രൂപ താഴ്ന്ന് 4600 ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ രണ്ടു ദിവസവും സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് എണ്‍പതു രൂപ...

25 കിലോ വരെ ആയാല്‍ ജിഎസ്ടി കൊടുക്കണം: അരിച്ചാക്ക് ഇനി 30 കിലോയില്‍

കോഴിക്കോട്: അരിക്ക് ജി.എസ്.ടി. ഏര്‍പ്പെടുത്തിയതോടെ 25 കിലോ അരിച്ചാക്ക് വിപണിയില്‍നിന്ന് അപ്രത്യക്ഷമാകും. 30 കിലോയുടെ ചാക്ക് എത്തിക്കാനാണ് വ്യാപാരികളുടെ ശ്രമം. ഇതുസംബന്ധിച്ച് മൊത്തവ്യാപാരികള്‍ മില്ലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. 50 കിലോയുടെ ചാക്ക് ഉണ്ടെങ്കിലും അത് ചില്ലറവ്യാപാരികളാണ് വാങ്ങുന്നത്. 25 കിലോയും അതിന് താഴെയുള്ളവയ്ക്കുമാണ് അഞ്ചുശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന 25...

ആണും പെണ്ണും ഒരുമിച്ചിരുന്നതിന് ഇരിപ്പിടം വെട്ടിപ്പൊളിച്ച് നാട്ടുകാര്‍, എന്നാല്‍ പിന്നെ മടിയിലിരിക്കുമെന്ന് പിള്ളേര്‍; സദാചാരക്കാര്‍ക്ക് മറുപടിയുമായി സി.ഇ.ടി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കി. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് (സി.ഇ.ടി )സമീപമാണ് സംഭവം. നാട്ടുകാരുടെ സദാചാര പ്രവര്‍ത്തികള്‍ക്ക് മാസ് മറുപടിയുമായാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയില്‍ ഇരിക്കാമല്ലോ എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം. സദാചാരവാദികളായ നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍...

കേന്ദ്രം ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല, കേരളത്തിൽ അത്തരം കണക്കെടുപ്പ് നടത്താനാകില്ലെന്ന് മന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാർ നടത്തിയ ജാതി സെൻസസിന്റെ വിവരങ്ങൾ പുറത്തുവിടാത്ത സാഹചര്യത്തിൽ കേരളത്തിൽ അത്തരം കണക്കെടുപ്പ് നടത്താനാകില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. യു.എ ലത്തീഫിന്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി നൽകവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2012ലെ സെൻസസിൽ കേന്ദ്രം ജാതി തിരിച്ചുള്ള കണക്കുകൾ ശേഖരിച്ചിരുന്നുവെങ്കിലും പുറത്തുവിട്ടില്ലെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. സെൻസസ് ഭരണഘടനയനുസരിച്ച് യൂനിയൻ ലിസ്റ്റിൽപ്പെട്ടതും കേന്ദ്രസർക്കാറിന്റെ നയപരമായ...

‘സുരേഷ് ഗോപിക്കെതിരെ മത്സരിക്കുന്നതിൽ നിന്നും പിൻമാറണമെന്ന് വരെ കരുതി’

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിക്കെതിരെ മത്സരിക്കുന്നതിൽ നിന്ന് പിൻമാറുന്നതിനെ കുറിച്ച് പോലും ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്നതായി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ഒരു സഹോദരനെ പോലെ കണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. തനിക്കെതിരെ മത്സരിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിനും വലിയ ആശങ്ക ഉണ്ടായിരുന്നു എന്ന് പത്മജ പറഞ്ഞു. "സുരേഷ് ഗോപിയെ രാഷ്ട്രീയത്തിലേക്ക്...

വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ സംഭവം; ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി നിർദേശം

തിരുവനന്തപുരം:  മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ കോടതി നിർദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസെടുക്കാൻ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്‍ജി ലെനി തോമസ് ഉത്തരവിട്ടത്. ഇ.പി.ജയരാജൻ,...

ഇ.പി ജയരാജന് തിരിച്ചടി; വിമാനത്തിലെ അക്രമത്തിൽ പ്രതിചേർക്കാൻ കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ തള്ളിയിട്ട എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് കനത്ത തിരിച്ചടി. സംഭവത്തിൽ കേസെടുക്കാൻ കോടതി നിർദേശം നൽകി. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും കോടതി ഉത്തരവിട്ടു. മനപ്പൂർവ്വമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനൽ ഗൂഡാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം...

മൂർക്കനാട് യുപി സ്‌‍കൂളിൽ ഇനി ക്ലാസെടുക്കുന്നത് റോബോട്ട്

കൊളത്തൂർ: മൂർക്കനാട് എ.ഇ.എം.എ.യു.പി സ്കൂളിൽ കുട്ടികൾക്കായി ക്ലാസുകൾ എടുക്കാൻ റോബോട്ട് അധ്യാപകൻ. ഓഗ്മെന്‍റഡ് റിയാലിറ്റി ക്ലാസുകളിലൂടെ കഴിഞ്ഞ കൊവിഡ് കാലത്ത് ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട സ്കൂൾ ഇപ്പൊൾ ക്ലാസുകൾ എടുക്കാൻ യന്ത്രമനുഷ്യനെ തയ്യാറാക്കുകയാണ്. ഏതായാലും റോബോട്ടിന്‍റെ ക്ലാസുകളിൽ, കുട്ടികൾ ആവേശഭരിതരാണെന്ന് തോന്നുന്നു. കുട്ടികളുടെ ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകിയും, അവരുമായി ഹസ്തദാനം ചെയ്തും,...

സിൽവർലൈൻ ഡിപിആറിൽ മതിയായ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആറിൽ സാങ്കേതിക സാധ്യതകളെക്കുറിച്ച് വേണ്ടത്ര വിശദാംശങ്ങൾ ഇല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. അലൈൻമെന്‍റ് പ്ലാൻ, ബന്ധപ്പെട്ട റെയിൽവേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേ ശൃംഖലയിലൂടെയുള്ള ക്രോസിംഗുകൾ തുടങ്ങിയ വിശദമായ സാങ്കേതിക രേഖകൾ കെ-റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇതുവരെ നൽകിയിട്ടില്ലെന്നും കേന്ദ്രമന്ത്രി...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img