തിരുവനന്തപുരം: നവംബർ നാല്, അഞ്ച്, എട്ട് തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് കേന്ദ്രം ഇടിമിന്നല് ജാഗ്രതാനിര്ദേശങ്ങളും പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം നെടുമങ്ങാട്ട് യുവാവ് മിന്നലേറ്റ് മരിച്ചിരുന്നു. ആറ്റിങ്ങൽ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും മിന്നലേറ്റു.
ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാല്...
ദില്ലി:പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബര് 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര് 20ലേക്കാണ് മാറ്റിവെച്ചത്. കല്പ്പാത്തി രഥോത്സവം നടക്കന്നതിനാൽ നവംബര് 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാര്ട്ടികള് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. അതേസമയം, വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല. വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ...
കൊച്ചി: കേരളത്തില് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന് അറബിക്കടലിന് മുകളില് തെക്കന് കേരളത്തിന് സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. നവംബര് 5ഓടെ തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടലില് ചക്രവാതച്ചുഴി രൂപപ്പെടാന് സാധ്യതയുണ്ട്. അതിന്റെ ഫലമായി കേരളത്തില് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി...
കൊല്ലം: സംസ്ഥാനത്ത് വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നത് വ്യാപകം. അടുത്തിടെ മുഴുവൻ പോലീസ് സ്റ്റേഷൻ പരിധികളിലും ഒരുദിവസം നടത്തിയ പരിശോധനയിൽ (കോംബിങ്) ഇത്തരം നൂറുകണക്കിനു വാഹനങ്ങൾ കണ്ടെത്തിയതോടെ പോലീസുതന്നെ ഞെട്ടി. രജിസ്ട്രേഷൻ നമ്പർ പതിക്കാത്ത വാഹനങ്ങൾ, കള്ള നമ്പറുകൾ പതിച്ചവ, തെറ്റായി പ്രദർശിപ്പിക്കുന്നവ, നമ്പർ കാണാൻ പറ്റാത്തവിധം എഴുതിയവ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നിലവിൽ വന്നു. പുതുതായി ലൈന്സിന് അപേക്ഷിക്കുന്നവര്ക്ക് ഇനി മുതൽ പ്രിന്റ് ഡ്രൈവിങ് ലൈസൻസ് നൽകില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച് കഴിഞ്ഞാൽ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഇത്തരത്തിൽ വെബ് സൈറ്റിൽ നിന്ന് ഡൗണ്ലോഡ് ചെയ്യുന്ന ലൈസന്സ് ഡിജി ലോക്കര്, എം പരിവാഹൻ എന്നീ മൊബൈൽ ആപ്പുകളിൽ സൂക്ഷിക്കാം....
കണ്ണൂർ: പുന്നാട് ആര്എസ്എസ് നേതാവ് അശ്വിനി കുമാറിന്റെ വധക്കേസിൽ 13 പ്രതികളെ വെറുതെവിട്ടു. കേസില് മൂന്നാം പ്രതി എം.വി മര്ഷൂഖ് മാത്രമാണു കുറ്റക്കാരൻ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
16 പേരായിരുന്നു കേസിൽ പ്രതികളായി ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ വിചാരണാവേളയിൽ മരിച്ചിരുന്നു. ബാക്കി 14 പേരിൽ 13 പേരെയും കോടതി വെറുതെവിട്ടിരിക്കുകയാണ്. വിധിക്കെതിരെ ഹൈക്കോടതിയില്...
കണ്ണൂർ: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയം മാറ്റാൻ തീരുമാനം. നേത്രാവതി, മംഗള, മത്സ്യഗന്ധ അടക്കം 25 ട്രെയിനുകളുടെ സമയത്തിൽ വെള്ളിയാഴ്ച മുതൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. 110 കിലോമീറ്റർ വേഗതയിലായിരിക്കും ഈ ട്രെയിനുകൾ ഇനി ഓടുക. മൺസൂൺ കാലത്ത് ഈ ട്രെയിനുകളുടെ വേഗത 40-75 കിലോമീറ്ററാക്കി മാറ്റിയിരുന്നു.
സമയക്രമം മാറ്റിയ ചില ട്രെയിനുകൾ:
എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസ് (12167)...
തിരുവനന്തപുരം: കേരളത്തിന് കൂടുതല് വന്ദേഭാരത് റാക്കുകള് ഉടന് അനുവദിച്ചേക്കുമെന്ന് റിപ്പോര്ട്ട്. ഇതിനുള്ള ക്രമീകരണങ്ങള് പൂര്ത്തിയായതായി റെയില്വേ സൂചിപ്പിച്ചതായി വാര്ത്താ ഏജന്സിയായ ഐഎഎന്എസ് റിപ്പോര്ട്ട് ചെയ്തു. നിലവില് രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തില് സര്വീസ് നടത്തുന്നത്.
ഒരെണ്ണം തിരുവനന്തപുരം-മംഗലാപുരം റൂട്ടിലും മറ്റൊന്ന് തിരുവനന്തപുരം- കാസര്കോട് റൂട്ടിലുമാണ് സര്വീസ് നടത്തുന്നത്. പുതിയ റാക്കുകള് എത്തുന്നതോടെ, എട്ടു കോച്ചുകളുള്ള മംഗലാപുരം...
മലപ്പുറം: നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയിൽ നിന്നും സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഒരു കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായി പ്രദശവാസികൾ പറഞ്ഞു. ചില വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകൾ വീടുകളിൽനിന്ന് പുറത്തേക്കോടി.
വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്....
കോഴിക്കോട്: സമസ്ത നേതാവ് ഉമ്മർ ഫൈസി മുക്കത്തിനെതിരെ പൊലീസിൽ പരാതി. യൂത്ത് ലീഗ് പ്രവർത്തകനാണ് മലപ്പുറം എസ്പിക്ക് പരാതി നൽകിയത്. ഖാസി ഫൗണ്ടേഷനും പാണക്കാട് തങ്ങൾക്കും എതിരായ പ്രസംഗം സമൂഹത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കാനുള്ള വിദ്വേഷ പ്രസംഗമായി കണ്ട് കേസെടുക്കണമെന്നാണ് ആവശ്യം. പുൽപ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി...