തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ. ഭരണപക്ഷത്തുനിന്ന് യു പ്രതിഭയും സി കെ ആശയും പ്രതിപക്ഷത്ത് നിന്ന് കെ കെ രമയുമാണ് പാനലിലുള്ളത്. ആദ്യമായാണ് പാനലിൽ മുഴുവൻ വനിതകൾ വരുന്നത്.
സ്പീക്കർ എ എൻ ഷംസീർ തന്നെയാണ് ഇത്തരത്തിലൊരു ചരിത്രപരമായ നിർദേശം മുന്നോട്ടുവച്ചത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നത് പാനലിലെ...
QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ഫെയ്സ് ബുക്ക് പോസ്റ്റുമായി കേരള പൊലീസ്. ആധുനിക ജീവിതത്തിൽ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞിരിക്കുകയാണ്. QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് കേരള പൊലീസ് പോസ്റ്റിലൂടെ പറയുന്നു.
ഇമെയിലുകളിലെ, SMS ലെ...
തൃശ്ശൂര്‍: വാദ്ഗാനം ചെയ്ത മൈലേജ് കിട്ടുന്നില്ലെന്നാരോപിച്ച് ഫയല്‍ ചെയ്ത കേസില്‍ കാറുടമയ്ക്ക് കമ്പനി 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. കമ്പനിക്കെതിരെ പരാതി നല്‍കിയ ചൊവ്വൂര്‍ സ്വദേശിനി സൗദാമിനിയ്ക്കാണ് 3,10000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തൃശൂര്‍ ഉപഭോക്തൃ കോടതി വിധിച്ചത്.
എട്ട് ലക്ഷം രൂപ മുടക്കി 2014ല്‍ ആണ് സൗദാമിനി ഫോര്‍ഡിന്റെ പുതിയ...
തിരുവനന്തപുരം∙ രാഷ്ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരുടെ ശിക്ഷാ കാലാവധി ഇളവു ചെയ്തു വിട്ടയ്ക്കാനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. രാഷ്ട്രീയ കുറ്റവാളികളിൽ കൊലപാതക കേസിൽ ഉൾപ്പെട്ട് 14 വർഷം ശിക്ഷ അനുഭവിക്കാത്തവർക്ക് ശിക്ഷാ ഇളവു ലഭിക്കില്ലെന്ന 2018ലെ ഉത്തരവിലെ നിർദേശം പുതിയ ഉത്തരവിൽ ഒഴിവാക്കി. ഇതോടെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പല രാഷ്ട്രീയ തടവുകാർക്കും ശിക്ഷാ...
കൊച്ചി: കരിപ്പൂരിൽ ഇറങ്ങേണ്ട ജിദ്ദ വിമാനം ഇന്നലെ കൊച്ചിയിൽ ഇറക്കിയതോടെ വെട്ടിലായത് മലപ്പുറം സ്വദേശിയായ സ്വർണ്ണക്കടത്തുകാരന്‍. ഒന്നര കിലോയിലേറെ സ്വർണ്ണം കരിപ്പൂർ വഴി കടത്താനുള്ള പദ്ധതിയാണ് നെടുമ്പാശേരിയിൽ വന്നിറങ്ങിയതോടെ പൊളിഞ്ഞത്. സ്വർണ്ണം ഉപേക്ഷിച്ച് രക്ഷപ്പെടാൻ വരെ പദ്ധതിയിട്ടിട്ടും നീക്കങ്ങൾ പൊളിഞ്ഞു.
ലാൻഡിംഗ് പ്രശ്‍നത്തില്‍ ജിദ്ദ കരിപ്പൂർ വിമാനത്തിനുണ്ടായ അനിശ്ചിതത്വം ഇന്നലെ കേരളത്തെ മുൾമുനയിൽ നിർത്തിയിരുന്നു. എന്നാല്‍ നെടുമ്പാശേരിയിൽ...
കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ. വിമാനസർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കുമാണ് പ്രവാസികളെ കണ്ണൂർ എയർപോർട്ടിലൂടെയുളള യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.
നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനസർവീസുകളുളളത് . എന്നാൽ ഈ സെക്ടറിലെ യാത്ര പ്രവാസികൾക്ക് കാര്യക്ഷമമായി ഉപയോഗിക്കാനാവുന്നില്ല എന്നതാണ് സത്യം. അമിത നിരക്കും സർവീസുകളുടെ...
കൊച്ചി: നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചു പ്രേമന്‍ ആദ്യത്തെ സിനിമ 'ഏഴു നിറങ്ങള്‍' ആണ്.
തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിനാണ് കൊച്ചു പ്രേമന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട്...
കൊച്ചി: കാൽനടയാത്രക്കാരിയെ നടുറോഡിൽ വച്ച് വെട്ടിവീഴ്‌ത്തിയ ശേഷം മുൻ കാമുകൻ രക്ഷപ്പെട്ടു. കൊച്ചി കലൂരിലാണ് സംഭവം. യുവതിയുടെ കയ്യിലാണ് വെട്ടേറ്റത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. രണ്ട് പെൺകുട്ടികൾ നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് ഒരു പെൺകുട്ടിയെ വെട്ടാൻ ശ്രമിച്ചു. ഇത് തടയുന്നതിനിടെ പെൺകുട്ടിയുടെ കൈയ്ക്ക് വെട്ടേറ്റു. കണ്ടുനിന്ന നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. നാട്ടുകാർ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പട്ടിക പ്രകാരം ബി.ജെ.പിക്ക് കഴിഞ്ഞ വര്‍ഷം (2021-2022) സംഭാവനയായി ലഭിച്ചിരിക്കുന്നത് 614 കോടി രൂപ. ഇതില്‍ കേരളത്തില്‍ നിന്നും സംഭാവനയായി ലഭിച്ചിരിക്കുന്നത് 3.4 കോടി രൂപയാണ്.
ബി.ജെ.പിയുടെ കേരളത്തില്‍ നിന്നുള്ള സംഭാവനപ്പട്ടികയില്‍ 27 പേരുകളാണുള്ളത്. ഇതില്‍ ഒരു കോടി നല്‍കിയിരിക്കുന്നത് മുഹമ്മദ് മജീദ് എന്ന പേരുള്ള ഒരാളാണ്. പട്ടികയിലെ മറ്റ്...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...