Saturday, May 4, 2024

Kerala

ഫാസ്ടാഗില്‍ പണമില്ല; പാലിയേക്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ടു

തൃശൂര്‍: തൃശൂർ പാലിയേക്കര ടോൾ പ്ലാസയില്‍ കെഎസ്ആർടിസി ബസ് തടഞ്ഞു. ഫാസ്ടാഗിൽ പണമില്ലാത്തതിനാലാണ് ബസ് തടഞ്ഞത്. കോട്ടയം ഭാഗത്തുനിന്ന് വരികയായിരുന്ന ബസാണ് തടഞ്ഞത്. യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിട്ടു.

റിയാദ് മെഹ്റസ് മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ പുതുക്കി; 2025 വരെ തുടരും

റിയാദ് മഹ്‌റെസ് മാഞ്ചസ്റ്റർ സിറ്റിയുമായി രണ്ട് വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. 31 കാരനായ താരം 2025 ജൂൺ വരെ ക്ലബിൽ തുടരുന്നതാണ്. 2018 ലെ സമ്മറിൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് മഹ്‌റെസ് പെപ് ഗാർഡിയോളയുടെ ടീമിലെത്തിയത്‌. കഴിഞ്ഞ നാല് സീസണുകളിൽ, മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും മൂന്ന് ലീഗ് കപ്പുകളും ഒരു എഫ്എ കപ്പും...

മങ്കിപോക്‌സ്; സംസ്ഥാനമൊട്ടാകെ ജാഗ്രതാനിര്‍ദ്ദേശം, തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഞ്ചു ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാലാണ് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. രാവിലേയും വൈകുന്നേരവും ആരോഗ്യ...

‘ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവില്‍’; സുനിയുടെ അഭിഭാഷകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പെൻഡ്രൈവിലാണ് കണ്ടതെന്ന് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ. കഴിഞ്ഞ ദിവസം ഒരു മാധ്യമവുമായി നടത്തിയ ചർച്ചയിലാണ് അഭിഭാഷകൻ ഇക്കാര്യം ആവർത്തിച്ചത്. കോടതിയിൽ സമർപ്പിച്ച അപേക്ഷ പ്രകാരമുള്ള ദൃശ്യങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട മെമ്മോ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പ്രതിയുടെ...

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 24ാം സ്ഥാനത്ത്

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സർവകലാശാലകളുടെയും പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. ഡൽഹി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകൾക്ക് മികച്ച റാങ്കുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സർവകലാശാലാ വിഭാഗത്തിൽ ഒന്നാമതും ജെഎൻയു രണ്ടാം സ്ഥാനത്തുമാണ്. ഹിന്ദു കോളേജ്, പ്രസിഡൻസി കോളേജ്, ചെന്നൈ, ലയോള കോളേജ് എന്നിവ യഥാക്രമം...

കണ്ണൂർ മൊയ്തീൻ പള്ളിക്കുള്ളിൽ സാമൂഹ്യവിരുദ്ധർ ചാണകം വിതറി

കണ്ണൂർ: കണ്ണൂരിൽ പള്ളിക്കുള്ളിൽ സാമൂഹ്യവിരുദ്ധർ ചാണകം വിതറി. കണ്ണൂർ മാർക്കറ്റിനുള്ളിലെ മൊയ്തീൻ പള്ളിക്കുള്ളിലാണ് സംഭവം. മൂന്നംഗ സംഘമാണ് ചാണകം വിതറിയതെന്ന് പള്ളിയിലെ ജീവനക്കാരൻ പറഞ്ഞു. തുടർന്ന് പള്ളിക്കമ്മിറ്റി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ. നായർ, സിറ്റി പൊലീസ് കമ്മീഷ്ണർ ആർ. ഇളങ്കോ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെ...

പൗരത്വ നിയമ ഭേദഗതി: മുഖ്യമന്ത്രി മുസ്ലീംപത്രങ്ങളില്‍ പരസ്യം നല്‍കി സമുദായത്തെ പറ്റിക്കുന്നു: എം.കെ മുനീര്‍

കോഴിക്കോട്: വാക്കിന് വിലയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരങ്ങളുടെ കേസുകള്‍ പിന്‍വലിക്കണമെന്ന് മുസ്ലിംലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ. പിണറായിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് വീണ്ടും തെളിഞ്ഞിരിക്കയാണ്. ഗുരുതരമായ അക്രമം നടന്ന 801 കേസുകള്‍ പിന്‍വലിക്കില്ലെന്ന പിണറായിയുടെ നിലപാടിനെ ചോദ്യം ചെയ്താണ് ഫേ്‌സ്ബുക്കിലൂടെ എം.കെ മുനീര്‍ രംഗത്തെത്തിയത്. പൗരത്വ നിയമ...

മങ്കിപോക്സ്; ‘ചികിത്സയിലുള്ള രോഗി സഹകരിക്കുന്നില്ല’

തിരുവനന്തപുരം: കേരളത്തിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ആശുപത്രിയിലുള്ള രോഗി ആരോഗ്യവകുപ്പുമായി സഹകരിക്കുന്നില്ലെന്നും സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ചികിത്സയിൽ കഴിയുന്ന രോഗി രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യവകുപ്പിന് നൽകാൻ ആദ്യം തയ്യാറായിരുന്നെങ്കിലും ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ നൽകുന്നില്ല. ഇത്...

കെ കെ രമയെ വ്യക്തിഹത്യ നടത്താന്‍ അവകാശമില്ല; വിമര്‍ശിച്ച് എഐവൈഎഫ്

തിരുവനന്തപുരം : കെ കെ രമ എംഎൽഎയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ എം എം മണിക്കെതിരെ രൂക്ഷ വിമർശനവുമായി എഐവൈഎഫ്. എം എം മണിയുടെ വാക്കുകൾ ഇടത് രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്ന് എഐവൈഎഫ് വിമർശിച്ചു. മണിയുടെ പരാമര്‍ശം നാക്കുപിഴയായോ നാട്ടുഭാഷയായോ വ്യാഖ്യാനിക്കാന്‍ കഴിയില്ല. കെ.കെ രമയെ വ്യക്തിഹത്യ നടത്താന്‍ കടന്നലുകള്‍ക്കും എം. എം മണിക്കും അവകാശമില്ലെന്നും...

മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയ സംഭവം; മൂന്ന് പേരെ കണ്ടെത്തി

കൊച്ചി : കൊച്ചിയിൽ ദേശീയപതാകയോട് അനാദരവ് കാണിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മാലിന്യം നീക്കം ചെയ്യുന്നവരായി ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായവർ. ഇരുമ്പനത്തെ മാലിന്യക്കൂമ്പാരത്തിൽ ദേശീയപതാക ഉപേക്ഷിച്ച കേസിലാണ് പൊലീസ് നടപടി. തൃപ്പൂണിത്തുറ ഇരുമ്പനത്തെ മാലിന്യക്കൂമ്പാരത്തിൽ ദേശീയപതാകയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കോസ്റ്റ് ഗാർഡ് പതാക, ജാക്കറ്റുകൾ എന്നിവയ്ക്കൊപ്പം ദേശീയ പതാകയും കണ്ടു. വെങ്ങോല...
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img