Saturday, May 4, 2024

Kerala

മരുന്നുകളില്ല; കോഴിക്കോട് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരു ജനറൽ ആശുപത്രി, ഒരു ജില്ലാ ആശുപത്രി, ഏഴ് താലൂക്ക് ആശുപത്രികൾ എന്നിവയുണ്ട്. ഇതിൽ ബീച്ച് ജനറൽ ആശുപത്രി ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും മരുന്നുകളുടെ അഭാവം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പനി പടരാൻ തുടങ്ങിയതോടെ പ്രതിദിനം രണ്ടായിരത്തിലധികം രോഗികളാണ് ബീച്ച് ആശുപത്രിയിൽ എത്തുന്നത്. ഞായറാഴ്ചകളിൽ പോലും കുറഞ്ഞത് 1,000 പേരെങ്കിലും വരുന്നതായി...

അഞ്ച് വര്‍ഷം പിന്നിട്ട് കൊച്ചി മെട്രോ; ഇതുവരെ യാത്ര ചെയ്തത് ആറ് കോടിയിലധികം യാത്രക്കാർ

കൊച്ചി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് ആറു കോടിയിലേറെപ്പേര്‍. കോവിഡും ലോക്ക്ഡൗണും വകവയ്ക്കാതെയാണ് മെട്രോയുടെ ഈ 'കോടി' നേട്ടം. 2017 ജൂൺ 19ന് മെട്രോയുടെ പാസഞ്ചർ സർവീസുകൾ ആരംഭിച്ചപ്പോഴത്തെ കണക്കുകളാണിത്. മെട്രോയിൽ ഇതുവരെ 6,01,03,828 യാത്രക്കാരുണ്ട്. ഈ വർഷം മെയ് മാസത്തിൽ മെട്രോയിലെ യാത്രക്കാരുടെ എണ്ണം പ്രതിദിനം ശരാശരി 73,000 കടന്നു....

മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘമെത്തി; ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്തെ മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘമെത്തി. ആരോഗ്യവകുപ്പ് ഡയറക്ടറെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും കാണുന്ന സംഘം ഇന്ന് രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിക്കും. ഇന്നലെ രാത്രിയാണ് കേന്ദ്ര സംഘം തലസ്ഥാനത്ത് എത്തിയത്. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും ആരോഗ്യ മന്ത്രാലയത്തിന്‍റെ ഉപദേഷ്ടാവും രണ്ട് ഡോക്ടർമാരും അടങ്ങുന്നതാണ് സംഘം....

തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് നിരോധനം

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡി യുടെ നേത്യത്വത്തിൽ നടത്തുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. സിനിമാ -സീരിയൽ ചിത്രീകരണ അനുമതി തേടിയുള്ള അപേക്ഷകൾ സർക്കാർ തള്ളി.

ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിച്ചെന്ന് ആരോപണം; വി.ടി. ബല്‍റാമിനെതിരെ കേസ്

കൊല്ലം: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കെ.പി.സി.സി ഉപാധ്യക്ഷനായ വി.ടി. ബല്‍റാമിനെതിരെ കേസ്. ഹുന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്നാരോപിച്ചാണ് കേസ്. കൊല്ലം സ്വദേശി ജി.കെ. മധു നല്‍കിയ പരാതിയിലാണ് സൈബര്‍ കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊല്ലം അഞ്ചാലം മൂട് പൊലീസാണ് ബല്‍റാമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക്...

വെള്ളമില്ല; അട്ടപ്പാടിയിൽ ശസ്ത്രക്രിയകൾ മുടങ്ങി

കോട്ടത്തറ: വെള്ളമില്ലാത്തതിനാൽ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ നിർത്തിവെച്ചു. മറ്റ് രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പത്ത് രോഗികൾ ഡിസ്ചാർജ് വാങ്ങുകയും മറ്റ് ആശുപത്രികളിലേക്ക് പോകുകയും ചെയ്തു. രണ്ട് ദിവസമായി ആശുപത്രിയിൽ വെള്ളമില്ലായിരുന്നു. മോട്ടോറിൽ ചെളി അടിഞ്ഞുകൂടിയതാണ് വെള്ളം കട്ട് ആകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ അടിയന്തര...

മങ്കിപോക്സ്: രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: കുരങ്ങുവസൂരി ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ വന്നതും പോയതും വ്യത്യസ്ത ഓട്ടോകളിലാണെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ എത്തിച്ച ടാക്‌സിയുടെ ഡ്രൈവറെ ഇനി തിരിച്ചറിയാന്‍ ഉണ്ട്. കൂടാതെ കോട്ടയം ജില്ലയില്‍ രണ്ടുപേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചയാളോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടുപേര്‍ക്കാണ്...

ആശങ്കയേറ്റി മങ്കിപോക്സ്; വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയെ തുടർന്ന് വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. രോഗലക്ഷണങ്ങളുള്ള അന്താരാഷ്ട്ര യാത്രക്കാർ ഉടൻ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണം. 21 ദിവസം വരെ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശമുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷൻ വാർഡുകളും സജ്ജമാക്കും. മെഡിക്കൽ കോളേജുകളിൽ പ്രത്യേക സൗകര്യം ഒരുക്കും. മാസങ്ങൾക്ക് മുമ്പ് മങ്കിപോക്സിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും രോഗബാധ...

ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിച്ചെന്ന് ആരോപണം; വി.ടി ബല്‍റാമിനെതിരെ കേസ്

കൊല്ലം: കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാമിനെതിരെ കേസെടുത്തു. ഹിന്ദു ദൈവങ്ങൾക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പോസ്റ്റ് ചെയ്തതിനാണ് കേസ്. കൊല്ലം സ്വദേശി ജി.കെ. മധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലം അഞ്ചാലുംമൂട് പൊലീസാണ് ബൽറാമിനെതിരെ കേസെടുത്തിരിക്കുന്നത്. ‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ!,’ എന്ന അടിക്കുറിപ്പോടെ ഹനുമാൻ,...

സജി ചെറിയാന്‍ എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തി; രണ്ട് പേര്‍ക്കെതിരെ കേസ്

സജി ചെറിയാൻ എം.എൽ.എയെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയതിന് രണ്ട് പേർക്കെതിരെ കേസെടുത്തു. സോഷ്യൽ മീഡിയയിലെ മൂന്ന് പ്രൊഫൈലുകളിൽ നിന്ന് അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സി സജി, മുസാഫിർ, കുഞ്ഞുമോൻ എന്നീ പ്രൊഫൈലുകളിൽ നിന്നാണ് അപകീർത്തിപ്പെടുത്തിയത്. ചെങ്ങന്നൂർ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img