Kerala

‘എംബാപ്പെയെ രാത്രിയിൽ കണ്ടാൽ ഞെട്ടി പനി പിടിച്ചു കിടക്കും’; ഫ്രഞ്ച് ടീമിനെയൊകെ അധിക്ഷേപിച്ച് ടി ജി മോഹൻദാസ്

തിരുവനന്തപുരം: ഖത്തർ ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ഫ്രാൻസ് ടീമിലെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് സംസ്ഥാന ബിജെപി ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനര്‍ ടി ജി മോഹന്‍ദാസ്. ഫ്രഞ്ചുകാർ വെളുത്ത് തുടുത്ത സായിപ്പന്മാരായിരിക്കും എന്നാണ് വിചാരിച്ചതെന്ന് മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു. തന്നെക്കാൾ കറുത്ത പ്രേതങ്ങളാണെന്നും എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ ഞെട്ടി ഏഴ് ദിവസം പനി...

‘പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതൽ നശിപ്പിച്ചത് സാധാരണ കേസല്ല, സ്വത്ത് കണ്ടുകെട്ടണം’; ഹൈക്കോടതി

കൊച്ചി:പോപുലർ ഫ്രണ്ട്  നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയിഡിന് പിന്നാലെ സംസ്ഥാനത്ത് പിഎഫ്ഐ നടത്തിയ മിന്നൽ ഹർത്താലിൽ  പൊതുമുതൽ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിൽ ഹൈകോടതിക്ക് അതൃപ്തി. ഇതൊരു സാധാരണ കേസല്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സ്വത്ത് കണ്ടുകെട്ടല്‍  ഉൾപ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂർത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പൊതു മുതൽ...

ലോകകപ്പ് വിജയാഘോഷത്തിനിടെ പതിനേഴുകാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം: ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് മുന്നിലെ ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്

കേരളത്തിലെ ഈ ഹോട്ടലിൽ ഇന്ന് ബിരിയാണി ഫ്രീയാണ്, നൽകുക ആയിരം പേർക്ക്; അർജന്റീനയുടെ ജയം ഇവർ ആഘോഷിക്കുന്നത് ഇങ്ങനെയാണ്

തൃശൂർ: ഫിഫ വേൾഡ് കപ്പിൽ അർജന്റീനയുടെ മെസിപ്പട ഖത്തറിൽ കപ്പുയർത്തിയതോടെ ഇന്ന് സൗജന്യ ബിരിയാണി മേള. അർജന്റീനയുടെ കടുത്ത ആരാധകരായ തൃശൂർ ചേറൂർ പള്ളിമൂലയിലെ റോക്ക് ലാന്റ് ഹോട്ടലാണ് 1000 പേർക്ക് സൗജന്യ ബിരിയാണി നൽകുന്നത്. കേരളത്തിൽ തന്നെ ഇതാദ്യമായാണ് ഇങ്ങനെ ആരാധന മൂത്ത് വേറിട്ട രീതിയിൽ ആഘോഷം നടത്തുന്നത്. തൃശൂർ ചേറൂർ പള്ളിമൂലയിലെ ഷിബു...

ലോകകപ്പ് ആവേശം അതിരുവിട്ടു; കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

പള്ളിയാന്‍മൂല: കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ ഫുട്‌ബോള്‍ ആഹ്‌ളാദ പ്രകടനത്തിനിടെ സംഘര്‍ഷം. മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അനുരാഗിന്റെ നിലയാണ് ഗുരുതരം. സംഘര്‍ഷത്തില്‍ ആറുപേരെ കസ്റ്റഡിയില്‍ എടുത്തു. പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം നേരത്തെ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍...

ഫൈനൽ മത്സരത്തിനിടെ പൊലീസിന് നേരെ ആക്രമണം: യുവാവ് അറസ്റ്റിൽ, എസ്.ഐയ്ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരിൽ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്ക്. അക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ തിരുവനന്തപുരം പൊഴിയൂർ ജംഗ്ഷനിൽ നാട്ടുകാർ സ്ക്രീൻ സ്ഥാപിച്ചിരുന്നു. ഇവിടെ ഇന്നലെ ഫൈനൽ മത്സരം കാണാൻ ധാരാളം ആളുകൾ എത്തുകയും ചെയ്തു. ഇതിനിടെയാണ് രാത്രി പതിനൊന്നര മണിയോടെ രണ്ട്...

ഗ്രാമസഭകള്‍ ഇനി ഓണ്‍ലൈനാകും; ആദ്യഘട്ടം 941 പഞ്ചായത്തുകളില്‍

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ നടത്തുന്ന ഗ്രാമസഭകള്‍ ഓണ്‍ലൈനാക്കി മാറ്റാന്‍ തീരുമാനം. 941 പഞ്ചായത്തുകളിലെ 15,963 വാര്‍ഡുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഗ്രാമസഭകളിലെ ആള്‍ക്കാരുടെ ഒഴിവ് പരിഹരിക്കാനും കൂടാതെ ഗ്രാമസഭകളില്‍ കൂടുതല്‍ ചര്‍ച്ചകളും പങ്കാളിത്തവും ഉറപ്പുവരുത്താനായിട്ടുമാണ് ഓണ്‍ലൈനാക്കുന്നതിന്റെ ലക്ഷ്യം. ഗ്രാമസഭ പോര്‍ട്ടലായ (gramasabha.lsgkerala.gov.in) ഇതിനായി തയാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമസഭകളില്‍ പങ്കെടുക്കേണ്ട വോട്ടര്‍മാരുടെ...

ഓഫീസിന് പകരം കാര്യാലയം; കമ്യൂണിസ്റ്റ് വാക്കുകള്‍ ഇനി BJP മിണ്ടില്ല, മുഷ്ടിചുരുട്ടിയ ചിത്രവും വേണ്ട

കൊല്ലം: കേരളത്തിലെ ബി.ജെ.പി.ക്ക് ഇനി 'പാര്‍ട്ടി ഓഫീസ്' ഉണ്ടാകില്ല. പാര്‍ട്ടി കേഡര്‍മാരും. ഓഫീസിനെ കാര്യാലയവും കേഡറെ പ്രവര്‍ത്തകനുമാക്കും. കുത്തക, സ്‌ക്വാഡ്, സാമ്രാജ്യത്വം, മുതലാളിത്തം, നവ ലിബറല്‍ എന്നിങ്ങനെ പറഞ്ഞുപറഞ്ഞ് കമ്യൂണിസ്റ്റുകളുടെ കുത്തകയായ വാക്കുകളൊന്നും ബി.ജെ.പി.ക്കാര്‍ പ്രയോഗിക്കരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടര്‍മാരെ സ്വാധീനിക്കണമെങ്കില്‍ കമ്യൂണിസ്റ്റുകളുടെ കുത്തക വാക്കുകളോട് ഗുഡ്‌ബൈ പറയണമെന്ന് ദേശീയ...

സ്ത്രീയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരം: വഴയിലയില്‍ സ്ത്രീയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ചു. പൂജപ്പുര ജില്ലാ ജയിലില്‍വച്ചാണ് റിമാന്‍ഡ് പ്രതിയായ രാജേഷ് പുലര്‍ച്ചെ രണ്ട് മണിയോടെ ആത്മഹത്യ ചെയ്തത്. ധരിച്ചിരുന്ന മുണ്ട് ഉപയോഗിച്ച് ശുചുമുറിയില്‍ തൂങ്ങിമരിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. വിവരമറിഞ്ഞ ഉടന്‍ ജയില്‍ അധികൃതര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് വഴയിലയില്‍ തിരക്കുള്ള റോഡില്‍വച്ച് പങ്കാളിയായ...

കാന്തപുരത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചും സൗഖ്യം നേര്‍ന്നും മുഖ്യമന്ത്രി; കൂടിക്കാഴ്ച സന്തോഷകരമെന്ന് അബൂബക്കര്‍ മുസ്ലിയാര്‍

ചികിത്സയെ തുടര്‍ന്ന് വിശ്രമിക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. മര്‍കസില്‍ എത്തിയാണ് കാന്തപുരവുമായി അദേഹം കൂടിക്കാഴ്ച്ച നടത്തിയത്. കോഴിക്കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിശേഷങ്ങള്‍ പങ്കുവെക്കാനും സുഖവിവരങ്ങള്‍ അറിയാനുമായി മുഖ്യമന്ത്രി കാന്തപുരം ഉസ്താദിനെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച സന്തോഷകരമായിരുന്നുവെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img