തിരുവനന്തപുരം∙ ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ വീടുകൾ സന്ദർശിച്ചതു പോലെ, പെരുന്നാൾ ദിനത്തിൽ മുസ്‌ലിം വീടുകൾ സന്ദർശിക്കാൻ ബിജെപി പ്രവർത്തകർക്ക് നിർദേശം. പെരുന്നാളിന് മുസ്‌ലിം വീടുകളിൽ എത്തി ഈദ് മുബാറക്ക് ആശംസകൾ നേരണമെന്ന് കേരളത്തിന്റെ ചുമതലയുളള പ്രഭാരി പ്രകാശ് ജാവഡേക്കറാണ് നിർദേശം നൽകിയത്. വിഷുവിന് വീടുകളിലേക്ക് ക്ഷണിച്ച് കൈനീട്ടം നൽകണമെന്നും ജാവഡേക്കർ നിർദ്ദേശിച്ചു.
ഇൗസ്റ്റർ ദിനത്തിൽ ബിജെപി...
എത്ര പ്രയാസപ്പെട്ടായാലും തിരുത്തപ്പെടേണ്ട അഴിമതിക്കാരെ പിടികൂടാമെന്ന് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ച് കേരള വിജിലൻസ് ആന്റ് ആന്റി കറപ്‌ഷൻ ബ്യൂറോ. ഫേസ്‌ബുക്കിലൂടെയാണ് വിജിലൻസ് ജനങ്ങൾക്കുള്ള ഈ സന്ദേശം നൽകിയത്. ഇതിനായി നൽകിയിരിക്കുന്ന വീഡിയോ ആണ് ശ്രദ്ധേയം. മലയാളി താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ പൃഥ്വി ഷായെ പുറത്താക്കാനെടുത്ത ക്യാച്ചാണ്...
തിരുവനന്തപുരം: സ്മാർട്ട് മീറ്റർ സംവിധാനം നടപ്പാക്കുന്നതിലൂടെ ഒഴിവാക്കാൻ കഴിയുന്ന 2315കോടി രൂപയുടെ നഷ്ടം ഉപഭോക്താക്കളുടെ തലയിൽ കെട്ടിവച്ച് തലയൂരാൻ കെ.എസ്.ഇ.ബി ശ്രമിക്കുന്നു. യൂണിറ്റിന് 41പൈസ കൂട്ടാൻ റെഗുലേറ്ററി കമ്മിഷനു അപേക്ഷ നൽകി കാത്തിരിക്കുകയാണ് കെ.എസ്.ഇ.ബി.
പവർ ഫിനാൻസ് കോർപ്പറേഷന്റെ കണക്കനുസരിച്ച് കെ.എസ്.ഇ.ബിയുടെ ഒരു വർഷത്തെ പ്രസരണ,വിതരണ നഷ്ടത്തിന്റെ മൂല്യമാണ് 2315 കോടി രൂപ. സ്മാർട്ട് മീറ്റർ...
മാപ്പിള പാട്ട് രംഗത്ത് ജനപ്രീതി നേടിയ ഗായകനാണ് കൊല്ലം ഷാഫി. ‘തല്ലുമാല’ അടക്കമുള്ള സിനിമകളിലൂടെ അഭിനയരംഗത്തും സജീവമാവുകയാണ് ഗായകന്‍ ഇപ്പോള്‍. കലാപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നുമെത്തിയ തനിക്ക് ഒരുപാട് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് കൊല്ലം ഷാഫി തുറന്നു പറയുന്നത്.
ഇവന് എന്താണ് ഇവിടെ കാര്യമെന്ന മനോഭാവത്തോടെ പെരുമാറിയ ആളുകളെ തുടക്കത്തില്‍ കണ്ടിട്ടുണ്ട്. ഗാനമേളകളില്‍ പാടിത്തുടങ്ങിയ കാലത്ത്...
സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സ്വര്‍ണം, ഡോളര്‍ കടത്തുകളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.
ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് ഹര്‍ജി കോടതി തള്ളുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ...
ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരെ പിഴയിലൂടെ പിന്തിരിപ്പിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സ്ഥാപിച്ച 726 അത്യാധുനിക ക്യാമറകള്‍ 20 മുതല്‍ പ്രവര്‍ത്തിക്കും. ബുധനാഴ്ചചേരുന്ന മന്ത്രിസഭായോഗം പദ്ധതിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ഉപയോഗിക്കാത്തത് കണ്ടെത്തി നേരിട്ടു പിഴചുമത്താന്‍ കഴിയുന്ന 675 നിര്‍മിതബുദ്ധി ക്യാമറകള്‍ ഇക്കൂട്ടത്തിലുണ്ട്.
ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികംപേര്‍ യാത്രചെയ്യുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുക എന്നിവയും ക്യാമറയില്‍ കുടുങ്ങും. വാഹനങ്ങളുടെ രജിസ്ട്രേഷന്‍...
തിരുവനന്തപുരം: ദേശീയപാർട്ടി അംഗീകാരം നിലനിർത്തുന്നതിൽ സി.പി.എമ്മിന് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നിർണായകം. നിലവിൽ സി.പി.എമ്മിന്റെ ദേശീയപാർട്ടി പദവി തുലാസിലാണ്. ഇതു പാലിക്കുന്നതിനുള്ള സമയപരിധി തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടിനൽകിയതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എമ്മും ബി.എസ്.പി.യും ദേശീയപാർട്ടിയായി തുടരുന്നത്. സി.പി.ഐ., എൻ.സി.പി., തൃണമൂൽ കോൺഗ്രസ് എന്നിവയ്ക്കുള്ള ദേശീയപാർട്ടി അംഗീകാരം കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു.
മാനദണ്ഡങ്ങളും സി.പി.എമ്മും
1. നാലുസംസ്ഥാനങ്ങളിൽ സംസ്ഥാനപാർട്ടി അംഗീകാരം നേടിയാൽ ദേശീയപാർട്ടിയാകും....
വട്ടിയൂര്‍ക്കാവ്: ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കടയില്‍നിന്ന് ബാങ്കിലടച്ച തുകയില്‍ 10.76 ലക്ഷം രൂപ എത്തിയത് കാട്ടാക്കടയിലുള്ള സ്ത്രീയുടെ അക്കൗണ്ടില്‍. സംഭവം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതര്‍ അന്വേഷിച്ചെത്തിയപ്പോള്‍ പണം മുഴുവന്‍ ചെലവഴിച്ച സ്ത്രീ കൈമലര്‍ത്തി. സംഭവത്തില്‍ ബാങ്ക് അധികൃതര്‍ വട്ടിയൂര്‍ക്കാവ് പോലീസിനു പരാതി നല്‍കി. ബിവറേജസ് കോര്‍പ്പറേഷന്റെ നെട്ടയം മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കടയുടെ പണമാണ്...
തലശ്ശേരി: എരഞ്ഞോളി പാലത്ത് സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു. എരഞ്ഞോളിപ്പാലം സ്വദേശി വിഷ്ണുവിന്റെ കൈപ്പത്തിയാണ് അറ്റുപോയത്. സ്ഫോടനം നടന്നത് ഇന്നലെ രാത്രിയാണ്. ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. വിഷ്ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂ. തീവ്ര...