Saturday, May 4, 2024

Kerala

സര്‍,മാഡം, മാഷ് വിളി വേണ്ട… ലിംഗ വ്യത്യസമില്ലാതെ അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ലിംഗ വ്യത്യാസമില്ലാതെ അധ്യാപകരെ ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചര്‍. ടീച്ചർ വിളിയിലൂടെ തുല്യത നിലനിർത്താനും, കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്‌നേഹാർദ്രമായ സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാർ, അംഗം സി. വിജയകുമാർ എന്നിവരുൾപ്പെട്ട...

ഏലയ്ക്കയിലെ കീടനാശിനി: ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവച്ചു, ഏലയ്ക്ക ഇല്ലാത്ത അരവണ നാളെ മുതല്‍

ശബരിമലയിലെ അരവണ വിതരണം തടഞ്ഞ് ഹൈക്കോടതി. കീടനാശിനി ഉപയോഗിച്ചുള്ള ഏലക്കായാണ് അരവണയില്‍ ഉപയോഗിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതിനാല്‍, അടിയന്തരമായി അരവണ വിതരണം നിര്‍ത്തിവെയ്ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് അരവണ വിതരണം നിര്‍ത്തിവെച്ചു. സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ നടപടികള്‍ സ്വീകരിക്കണം. ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ, അത്...

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്തു; കണ്ണൂർ സെൻട്രൽ ജയിലില്‍ പാര്‍പ്പിക്കും

കവരത്തി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 10 വർഷം തടവിന് കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുഹമ്മദ് ഫൈസലിനെ കണ്ണൂർ സെൻട്രൽ ജയിലില്‍ തടവില്‍ പാര്‍പ്പിക്കും. എം.പിയുമായി പൊലീസ് കണ്ണൂരിലേക്ക് പുറപ്പെട്ടു. എൻ.സി.പി നേതാവായ മുഹമ്മദ് ഫൈസലിനെ 2009ൽ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ...

കോണ്ടം വഴി സ്വര്‍ണ്ണക്കടത്ത്; മലപ്പുറം സ്വദേശി അറസ്റ്റില്‍

സ്വര്‍ണം കടത്തിന് പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് കള്ളക്കടത്ത് സംഘങ്ങള്‍. കോണ്ടത്തിലാക്കി ദ്രവരൂപത്തിലാക്കിയാണ് ഇക്കുറി സ്വര്‍ണം കടത്തിയത്. ഇങ്ങനെ തൃശൂരില്‍ കടത്താന്‍ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വര്‍ണമാണ് റെയില്‍വേ പൊലീസ് പിടികൂടി. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പരശുറാം എക്സ്പ്രസില്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്...

തണുത്തുറഞ്ഞ് മൂന്നാർ; താപനില മൈനസിൽ എത്തി

തണുത്തുറഞ്ഞ് മൂന്നാർ. മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലെത്തി. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവൻമല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നിൽ എത്തിയത്. സാധാരണയായി ഡിസംബർ ആദ്യവാരം എത്തേണ്ട ശൈത്യം ഇത്തവണ എത്താൻ വൈകി. ബുധനാഴ്ച പുലർച്ചെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. പുലർച്ചെ മഞ്ഞുമൂടിയ പുൽമേടുകൾ സന്ദർശിക്കുവാൻ നിരവധി സഞ്ചാരികളുമെത്തി. കേരള...

പന്ത് തട്ടി ഗിന്നസ് റെക്കോർഡിൽ ഇടം നേടി മലപ്പുറം

മലപ്പുറം: പന്ത് തട്ടി മലപ്പുറവും കേരളവും ​ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാവിലെ ഏഴിന് ആരംഭിച്ച ഡ്രീം ഗോൾ പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ 12 മണിക്കൂർകൊണ്ട് 4500 കിക്ക് എടുത്താണ് ലോക റെക്കോഡ് നേടിയത്. ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം. 12 മണിക്കൂർകൊണ്ട് ഏറ്റവുമധികം...

‘ഹോട്ടൽ മേഖലയെ തകർക്കരുത്’, മുൻവിധിയോടെയുള്ള സമീപനം നിർത്തണമെന്ന് ഹോട്ടൽ & റസ്റ്ററന്‍റ് അസോസിയേഷൻ

കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളെ തുടർന്ന് ഹോട്ടൽ മേഖലയെ തകർക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്ന് ഹോട്ടൽ & റസ്റ്ററന്‍റ് അസോസിയേഷൻ. കാസര്‍ഗോഡ് വിദ്യാർഥി മരിച്ചത് ഭക്ഷ്യവിഷബാധ കാരണമല്ലെന്ന് തെളിഞ്ഞു. ഹോട്ടലുകളിൽ നിരന്തര പരിശോധന വേണം ബോധവത്കരണവും ഉറപ്പാക്കണം. കുറ്റക്കാരെ കണ്ടെത്തിയാൽ കർശന നടപടിയും എടുക്കണം. എന്നാൽ മുൻവിധിയോടെയുള്ള സമീപനം നിർത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് അറുപത് ജിഎസ്എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര നിയമം നിലനിൽക്കെ സംസ്ഥാന സർക്കാർ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി. എന്നാൽ അറുപത് ജി എസ് എമ്മിന് താഴെയുളള  ഒറ്റത്തവണ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും. സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരി...

15 വര്‍ഷംമുമ്പ് കളിക്കിടെ ഇടിച്ചതിന്റെ പക; സുഹൃത്തിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു

കൊട്ടിയം (കൊല്ലം): ചേരീക്കോണത്ത് കഴിഞ്ഞദിവസം നടന്ന ക്രൂരമായ കൊലപാതകത്തിനു കാരണമായത് മരിച്ച സന്തോഷിന്റെ സുഹൃത്ത് പ്രകാശ് കാത്തുവെച്ച 15 വര്‍ഷംനീണ്ട പകയാണ്. തിങ്കളാഴ്ചയാണ് കണ്ണനല്ലൂര്‍ ചേരീക്കോണം പബ്ലിക് ലൈബ്രറിക്കുസമീപം മുകളുവിളവീട്ടില്‍ സന്തോഷി(41)നെ ചന്ദനത്തോപ്പില്‍ വാടകയ്ക്കു താമസിക്കുന്ന മുഖത്തല പാങ്കോണം കിളിപ്പള്ളി പണയില്‍വീട്ടില്‍ പ്രകാശ് (45) വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയത്. അക്രമം തടയാന്‍ ശ്രമിച്ച സന്തോഷിന്റെ ബന്ധുവായ...

മാസം കേവലം 50 രൂപ ഹരിതകർമ്മ സേനയ്ക്ക് നൽകാൻ മടിക്കുന്നവർ 50000 രൂപ വരെ പിഴ നൽകേണ്ടി വരും

തൃശൂർ: വീടുകളിലും സ്ഥാപനങ്ങളിലുമെത്തി അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേനയ്ക്ക് യൂസർഫീ നൽകിയില്ലെങ്കിൽ പിടി വീഴും. യൂസർ ഫീ പിരിക്കാൻ നിയമമില്ലെന്ന കാരണം പറഞ്ഞ് ഹരിതകർമ്മ സേനയ്‌ക്കെതിരെ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണിത്. തദ്ദേശസ്ഥാപനത്തിനുള്ള തുക നൽകാതിരുന്നാൽ ലൈസൻസ് അടക്കമുള്ളവ നൽകേണ്ടതില്ലെന്ന് തീരുമാനിക്കാനുള്ള വ്യവസ്ഥ കർശനമാക്കാനാണ് നീക്കം. സേനയ്ക്കെതിരെയുള്ള പ്രചാരണത്തിനെതിരെ മന്ത്രി എം.ബി. രാജേഷും രംഗത്തെത്തിയിരുന്നു. പ്ലാസ്റ്റിക്...
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img