Saturday, May 4, 2024

Kerala

വിദ്യാർത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; 17 ഓളം വിദ്യാർത്ഥികാൾ പരാതി നൽകി

കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്‌ത അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് പൊലീസ് പിടിയിലായത്. 17 ഓളം വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ ഒരു സ്കൂളിൽ നിന്നാണ് ഇത്രയധികം പരാതികൾ ഉയരുന്നത്. നാല് വർഷമായി അധ്യാപകൻ സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്. മറ്റൊരു സ്കൂളിൽ നിന്നും എത്തിയതാണ്....

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വീഡിയോയുമായി സുജിത്ത് ഭക്തന്‍; പിന്നാലെ അസഭ്യവര്‍ഷവും അശ്ലീല പരാമര്‍ശങ്ങളും; കമന്റ് ബോക്‌സുകള്‍ പൂട്ടി; വിശദീകരിച്ച് ബ്ലോഗര്‍

അയോധ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തെക്കുറിച്ചുള്ള വീഡിയോ പുറത്തുവിട്ട യുട്യൂബര്‍ സുജിത്ത് ഭക്തനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. വീഡിയോയ്ക്ക് രാഷ്ട്രീയമാനം നല്‍കിയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. കുടുംബത്തെവരെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റുകളിലേക്ക് വലിച്ചിഴച്ചതോടെ വിശദീകരണവുമായി സുജിത്ത് ഭക്തന്‍ രംഗത്തെത്തി. അസഭ്യവര്‍ഷവും അശ്ലീല പരാമര്‍ശങ്ങളും തുടര്‍ന്നതോടെ ഫേസ്ബുക്ക് പേജിന്റെയും യുട്യൂബ് ചാനലിന്റെ കമന്റ് ബോക്‌സുകള്‍ അദേഹം പൂട്ടി. തുടര്‍ന്നാണ് വിഷയത്തെക്കുറിച്ചും...

അയല്‍സംസ്ഥാനങ്ങളുടെ ഇറച്ചി വേസ്റ്റ് ആസ്വദിച്ച് കഴിച്ച് മലയാളി; രോഗം മൂലം ചത്തകോഴികളും കേരളത്തില്‍ വില്‍ക്കും; കരള്‍വരെ തകര്‍ക്കും കോക്കസ്; കൊച്ചിയില്‍ ‘സുനാമി ഇറച്ചി’

രോഗം വന്നതും പ്രായാധിക്യം മൂലം ചത്തതുമായി കോഴികളെ വെട്ടിയൊരുക്കി കേരളത്തിലെ വിപണികളില്‍ വില്‍ക്കുന്നുവെന്ന് വ്യക്തമായിട്ടും നടപടികള്‍ സ്വീകരിക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇന്നു കൊച്ചിയില്‍ നിന്നു പിടിച്ച 500 കിലോ കോഴിയിറച്ചിയും ഇത്തരത്തില്‍പ്പെട്ടതാണ്. സുനാമി ഇറച്ചിയെന്ന് വിളിക്കുന്ന ഇവ മരണത്തിന് വരെ കാരണമാക്കുന്നവയാണ്. പ്രധാനമായും തമിഴ്നാട്ടിലെ ഡിണ്ടിഗല്ലില്‍ നിന്നും ട്രെയിന്‍ മാര്‍ഗം വഴിയാണ് ഇവ എത്തിക്കുന്നത്. ബേക്കറി...

മൂന്നാറില്‍ മൈനസ് ഡിഗ്രി, മഞ്ഞുവീഴ്ച; കാഴ്ചകള്‍ ആസ്വദിക്കാന്‍ സഞ്ചാരികളുടെ പ്രവാഹം

മൂന്നാറില്‍ അതിശൈത്യവും മഞ്ഞുവീഴ്ചയും രണ്ടാംദിവസവും തുടരുകയാണ്. തേയിലത്തോട്ടങ്ങളില്‍ മഞ്ഞുവീഴ്ച വ്യാപകമാണ്. കന്നിമലയില്‍ താപനില മൈനസ് മൂന്നുഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ദേവികുളം ഫാക്ടറി ഡിവിഷന്‍, ഒ.ഡി.കെ., ലാക്കാട് എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ചെണ്ടുവര, പെരിയവര എന്നിവിടങ്ങളില്‍ മൈനസ് ഒന്നും. പാമ്പാടുംചോല നാഷണല്‍ പാര്‍ക്കില്‍ ചൊവ്വാഴ്ച...

കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം, ശുചിത്വം ഉറപ്പാക്കാന്‍ സൂപ്പര്‍വൈസര്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാന്‍ തീരുമാനമെടുത്തു. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ലെന്നും തീരുമാനിച്ചു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പൂര്‍ണ...

കരിപ്പൂരില്‍ ജനുവരി 15 മുതല്‍ ആറ് മാസത്തേക്ക് പകല്‍ വിമാനമില്ല; റണ്‍വേ ഭാഗികമായി അടച്ചിടും

കരിപ്പൂര്‍: നവീകരണത്തിനായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ 15 മുതല്‍ ഭാഗികമായി അടച്ചിടും. ഇത് ആഭ്യന്തരസര്‍വീസിനെ കാര്യമായി ബാധിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെയാണ് റണ്‍വേ അടച്ചിടുന്നത്. ഇതു കണക്കിലെടുത്ത് വിമാനസര്‍വീസുകള്‍ വൈകീട്ട് ആറു മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേക്ക് പുനഃക്രമീകരിച്ചു. റണ്‍വേനവീകരണം പ്രധാനമായും ആഭ്യന്തര സര്‍വീസുകളെയാണ് ബാധിക്കുക. അന്താരാഷ്ട്ര സര്‍വീസുകള്‍...

മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു; പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തണം

തിരുവനന്തപുരം: മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോരക്കച്ചവടക്കാര്‍, കാറ്ററിങ് മേഖലകളിലെ സംഘടനകളുമായുള്ള യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. മുട്ട ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കാം. വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാമെന്നാണ്...

കരിപ്പൂരിൽ സ്വർണ്ണവേട്ട: റൈസ് കുക്കറിലും എയർ ഫ്രൈയറിലുമായി കടത്താൻ ശ്രമിച്ച 2.25 കോടി സ്വർണ്ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ എയർ കാർഗോ കോംപ്ലക്സ് വഴി റൈസ് കുക്കർ, എയർ ഫ്രൈയർ, ജ്യൂസ് മേക്കർ എന്നിവയിലൂടെ കടത്താൻ ശ്രമിച്ച 2.55 കോടിയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി. 4.65 കിലോ വരുന്ന സ്വർണ്ണമാണ് രണ്ടു യാത്രക്കാരിൽ നിന്നായി പിടികൂടിയത്. കാപ്പാട് സ്വദേശിയായ ഇസ്മയിൽ, അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് എന്നിവരാണ് പിടിയിലായത്.  രണ്ടു കേസിലും...

കാസര്‍കോട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം താലൂക്കിലെ എണ്‍മകജെ കാട്ടുകുക്കെയില്‍ പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ രോഗം സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കാട്ടുകുക്കെ പന്നി ഫാമിലാണ് രോഗം കണ്ടെത്തിയത്. രോഗവ്യാപനം തടയുന്നതിന് അടിയന്തിര പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം എ കെ രമേന്ദ്രന്‍ അറിയിച്ചു. വളര്‍ത്തു പന്നികളിലും...

അല്‍ഫാമിനും മന്തിക്കുമൊപ്പം ഇനി വെജിറ്റബിള്‍ മയോണൈസ്; നോണ്‍ വെജ് നിര്‍ത്തും

കൊച്ചി: സംസ്ഥാനത്തെ ബേക്കറികളിലും റെസ്റ്റോറന്‍റുകളിലും പച്ച മുട്ടയിലുണ്ടാക്കുന്ന മയോണൈസ് ഇനി വിളമ്പില്ല. പകരം വെജിറ്റബിള്‍ മയോണൈസ് ആയിരിക്കും നല്‍കുകയെന്ന് കേരള ബേക്കേഴ്സ് അസോസിയേഷന്‍(ബേക്ക്) അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ബേക്ക് സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്. അസോസിയേഷന്‍റെ കീഴില്‍ വരുന്ന ബേക്കറികളിലും അനുബന്ധ...
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img