Kerala

കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 29 ന്

തിരുവനന്തപുരം : കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും  ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവിയും...

സംസ്ഥാനത്ത് പനി പടരുന്നു; 18 ദിവസത്തിനിടെ ചികിത്സ തേടിയത് ഒന്നര ലക്ഷം പേർ

തിരുവനന്തപുരം: മഴക്കാലം തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് പനി പടരുന്നു. ഇന്നലെ മാത്രം പതിനായിരത്തിലധികം ആളുകൾ ചികിത്സ തേടിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. മൂന്നാഴ്ചക്കിടെ എലിപ്പനി ബാധിച്ച് 12 പേരും ഡെങ്കിപ്പനി ബാധിച്ച് 13 പേരും മരിച്ചു. അതേസമയം പകർച്ചവ്യാധികൾക്കെതിരെ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഞായറാഴ്ച പനി ബാധിച്ചവരുടെ എണ്ണം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടില്ല....

അഖിലിനൊപ്പം പോകണം, തുറന്ന് പറഞ്ഞ് അല്‍ഫിയ; ഉടനടി നടപടിയെടുത്ത് മജിസ്ട്രേറ്റ്; കോവളത്തേക്ക് മടക്കം

ആലപ്പുഴ: വിവാഹ വേദിയിലെ നാടകീയ രംഗങ്ങൾക്കൊടുവില്‍ അഖിലും ആൽഫിയയും ഒന്നിക്കുന്നു. വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്ര പരിസരത്ത് നിന്ന് പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയ പെൺകുട്ടിയെ മജിസ്ട്രേറ്റ് വരനൊപ്പം വിട്ടയച്ചു. അൽപ്പം മുമ്പാണ് ആൽഫിയയെ കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്‍റെ വീട്ടിലെത്തിച്ചത്. ഈ സമയം അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. ഇത് മജിസ്ട്രേറ്റ്...

കേരളത്തിലോടുന്ന ട്രെയിനുകളിൽ സ്ലീപ്പർ കോച്ചിലും ജനറൽ കോച്ചിലും ഇനി യാത്രചെയ്യാൻ കഴിയുന്നത് വിരലിലെണ്ണാവുന്നവർക്ക് മാത്രം, കാരണം ദക്ഷിണ റെയിൽവേയുടെ ഈ തീരുമാനം

തിരുവനന്തപുരം:കേരളത്തിലോടുന്ന ട്രെയിനുകളിൽ സെപ്തംബർ മാസത്തോടെ ഓരോ സ്ലീപ്പർ കോച്ച് ഒഴിവാക്കി പകരം എ.സി ത്രീ ടയർ കോച്ച് ഘടിപ്പിക്കുമെന്ന് ദക്ഷിണ റെയിൽവേ. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് (16629/30), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് (16603/604), മംഗളൂരു-ചെന്നൈ മെയിൽ (12601/02), മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്സ്‌പ്രസ് (22637/38) ട്രെയിനുകളിലാണ് മാറ്റം വരുത്തുന്നത്. മാവേലിയിൽ സെപ്തംബർ 11നും മംഗളൂർമെയിലിൽ 13നും വെസ്റ്റ്...

എഐ ക്യാമറയിൽ കുടുങ്ങാതെ രക്ഷപ്പെട്ടെന്ന് കരുതിയോ, പണി പിന്നാലെ വരുന്നുണ്ട്! ‘അഭ്യാസം’ പാളുമെന്ന് പൊലീസ്

തിരുവനന്തപുരം: എ ഐ ക്യാമറയടക്കമുള്ള നിരത്തുകളിലെ ട്രാഫിക്ക് ക്യാമറകളിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്ന് അഭ്യാസം കാണിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്ന് നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവർക്കാണ് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്ന് നമ്പർ പ്ലേറ്റുകൾ മറച്ചു പിടിച്ചുകൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം നിയമ ലംഘനങ്ങൾക്കുള്ള...

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; 17 ഡയറക്ടർമാരെ കൂടി പ്രതി ചേർത്തു, പ്രതിപ്പട്ടികയിൽ മുൻ എം.എൽ.എ ഉൾപ്പടെ 21 പേർ

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ 17 ഡയറക്ടർമാരെ കൂടി പ്രതി ചേർത്തുകൊണ്ട് ക്രൈംബ്രാഞ്ച് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ മുൻ എം.എൽ.എ എം.സി കമറുദ്ദീൻ ഉൾപ്പടെ 21 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. നിക്ഷേപ തട്ടിപ്പിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 168 കേസുകളാണുള്ളത്. മുൻ എം.എൽ.എ യും കമ്പനി ചെയർമാനുമായ എം.സി കമറുദ്ദീൻ, മാനേജിങ്...

മകൻ മരിച്ചതറിയാതെ അമ്മ, മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് നാൾ, നൊമ്പരം

കോഴിക്കോട് : നാദാപുരം വളയം കല്ലുനിരയിൽ മകൻ മരിച്ചതറിയാതെ അമ്മ, മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് നാൾ. വളയം മൂന്നാം കുനി രമേശനെയാണ് (45) വീട്ടിനകത്ത് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയ്ക്ക് സാമൂഹ്യ പെൻഷൻ നൽകാൻ എത്തിയവരാണ് കട്ടിലിൽ മരിച്ച് കിടക്കുന്ന മകനെയും സമീപത്ത് ഇരിക്കുന്ന അമ്മയെയും കണ്ടത്. ദുർഗന്ധം വമിക്കുന്നതെന്താണെന്ന് പരിശോധിക്കാൻ വീടിനുള്ളിൽ...

എ.എ. റഹീമിനെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ; ബി.ജെ.പി. പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വ്യാജ വീഡിയോ നിര്‍മിച്ച് എ.എ. റഹീം എം.പിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ട കേസില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അനീഷ് കോട്ട എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചതിനാണ് ആറന്മുള കോട്ട സ്വദേശി അനീഷ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പിലാണ് അറസ്റ്റ്. 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചാനല്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന വാദങ്ങളെ മൊബൈല്‍ ഫോണ്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കുന്ന...

പോക്സോ കേസ്; മോൻസൻ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ

കൊച്ചി: പോക്സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 13 കുറ്റങ്ങളിൽ പത്തെണ്ണവും കോടതി ശരിവെച്ചിരുന്നു. 5,25,000 രൂപ മോൻസൻ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പിഴയായി ലഭിക്കുന്ന തുക ഇരയായ പെൺകുട്ടിക്ക് ലഭിക്കും. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം....

സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി രോഗബാധ പടരുന്നു; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മഴക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി. ഇന്നലെ 79 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആണ്. എറണാകുളത്ത് വ്യാപകമായി പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ്. 33 പേർക്കാണ് ജില്ലയിൽ മാത്രം ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെ അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച്...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img