എ.എ. റഹീമിനെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ; ബി.ജെ.പി. പ്രവര്‍ത്തകന്‍ അറസ്റ്റില്‍

0
168

കൊച്ചി: രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വ്യാജ വീഡിയോ നിര്‍മിച്ച് എ.എ. റഹീം എം.പിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ട കേസില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അനീഷ് കോട്ട എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചതിനാണ്
ആറന്മുള കോട്ട സ്വദേശി അനീഷ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പിലാണ് അറസ്റ്റ്.

25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചാനല്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന വാദങ്ങളെ മൊബൈല്‍ ഫോണ്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കുന്ന എ.എ റഹീമിന്റെ വ്യാജ വീഡിയോയും മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തില്‍ തലപ്പാവ് ധരിച്ചിരിക്കുന്ന എ.എ റഹീമിന്റെ വ്യാജചിത്രവുമായിരുന്നു ഉപയോഗിച്ചിരുന്നത്.

വീഡിയോ ഇതുവരെ പതിനാറായിരം പേരോളം പേര്‍ കണ്ടിട്ടുണ്ട്. മുന്നൂറിലധികം പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങളും ഇതോടൊപ്പം ചേര്‍ത്ത വീഡിയോയുടെ ഉള്ളടക്കവും അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി എ.എ. റഹീം എം.പി. പോലിസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ചെറുത്തുരുത്തി പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here