Kerala

മഴയിൽ അടിയേറ്റ്‌ കെഎസ്‌ഇബി; ഒടിഞ്ഞത്‌ 12000 വൈദ്യുതി പോസ്റ്റ്, നഷ്ടം 56.7 കോടി

കോട്ടയം: രണ്ടുദിവസത്തെ കനത്തമഴയിൽ സംസ്‌ഥാനത്ത്‌ കെഎസ്‌ഇബിക്ക്‌ കനത്തനഷ്‌ടം. 25 ഇലക്‌ട്രിക്കൽ സർക്കിളിലായി 12000 വൈദ്യുതി പോസ്‌റ്റുകളാണ്‌ 48 മണിക്കൂറിനിടെ ഒടിഞ്ഞത്‌. 48 ട്രാൻസ്‌ഫോർമറുകൾ തകരാറിലായി. ആകെ 56.7 കോടി രൂപയുടെ നഷ്‌ടമാണ്‌ കെഎസ്‌ഇബിയ്‌ക്കുണ്ടായതെന്നും അധികൃതർ അറിയിച്ചു. 18100 ട്രാൻസ്‌ഫോർമർ പരിധിയിലായി 30 ലക്ഷം ഉപഭോക്‌താക്കൾക്ക് വൈദ്യുതിതടസ്സം നേരിട്ടു. ഇതിൽ 8.6 ലക്ഷം ഉപഭോക്‌താക്കൾക്ക്‌ വൈദ്യുതി പുനഃസ്‌ഥാപിക്കാനുണ്ടെന്ന്‌...

രാജ്യത്ത് കോവിഡ് വർധിക്കുന്നു; ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. രോഗികളുടെ എണ്ണം ആയിരം കടന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് പങ്കുവെച്ച കണക്കുകള്‍ പ്രകാരം 1009 കേസുകളാണ് ഇന്ന് രാവിലെ എട്ട് മണിവരെ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 430 കോവിഡ് കേസുകളാണ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 209 കേസും റിപ്പോര്‍ട്ട്...

ആലപ്പുഴ ഷാൻ വധക്കേസ്; പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് കേരളം സുപ്രിം കോടതിയിൽ

ഡൽഹി: ആലപ്പുഴയിലെ എസ് ഡിപിഐ നേതാവ് കെ.എസ് ഷാൻ വധക്കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് സുപ്രിം കോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ സത്യവാങ്മൂലം. ആർഎസ്എസുകാരായ പ്രതികൾ സ്വൈര്യ വിഹാരം നടത്തുന്നത് കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കുമെന്നും സംസ്ഥാനം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.   2021 ഡിസംബർ 18 ന് രാത്രിയാണ് മണ്ണഞ്ചേരിക്ക് സമീപം വച്ച് എസ്‍ഡിപിഐ സംസ്ഥാന...

അപൂർവ വസ്തുക്കളോ കണ്ടെയ്‌നറുകളോ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത്; കേരള തീരത്ത് പൂർണ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കൊച്ചിയിലെ കപ്പല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് പൂര്‍ണമായും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിളിച്ചുചേര്‍ത്ത യോഗം. എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താമെന്നതിനാലാണ് കേരള തീരത്ത് പൂര്‍ണമായും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൊച്ചിയില്‍ കപ്പല്‍ മുങ്ങിയ ഭാഗത്തുനിന്നും 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് ആരും മത്സ്യബന്ധനത്തിന് പോകരുതെന്നും...

അതിതീവ്ര മഴ തുടരുന്നു; കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല

തിരുവനന്തപുരം: കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് രണ്ട് ജില്ലകളിലെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (26-05-2025) അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്പെഷ്യൽ ക്ലാസുകളും പ്രവർത്തിക്കരുതെന്ന് നിർദേശമുണ്ട്. അതേസമയം, സംസ്ഥാനത്തിന് ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്,...

വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു, അത്യാസന്ന നിലയിൽ

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാൻ ശുചിമുറിയിൽ തൂങ്ങിയത് കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന...

മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: മഴ മുന്നറിയിപ്പില്‍ മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്നു ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ്...

കേരളത്തിൽ പെരുമഴ വരുന്നു, ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മറ്റന്നാൾ റെഡ് അലർട്ട് അടക്കം മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ, വടക്കൻ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. എല്ലാ ജില്ലകളിലും മഴയ്ക്കുള്ള സാധ്യതയുണ്ട്. ബാക്കി എല്ലാ ജില്ലകളിലും മഞ്ഞ അലേര്‍ട്ടാണ് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ...

സെൻ്റർ സ്റ്റാൻ്റിൽ നിർത്തി കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചതാ; ഹെൽമെറ്റില്ലാത്തതിനാൽ മദ്രസ അധ്യാപകന് 500 രൂപ പിഴ

കോഴിക്കോട്: ഇനി സെൻ്റർ സ്റ്റാൻ്റിൽ നിർത്തി കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നവർ സൂക്ഷിക്കണം, യാത്ര ചെയ്യുമ്പോൾ മാത്രമല്ല, നിർത്തിയിട്ട് സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോഴും ഹെൽമറ്റ് ധരിക്കണം. താമരശ്ശേരി സ്വദേശിയായ സുബൈർ നിസാമി കഴിഞ്ഞ ഒന്നാം തിയതി പാനൂരിൽ പോയിരുന്നു. ഇടക്ക് വെച്ച് സ്കൂട്ടർ ഓഫായി, എത്ര ശ്രമിച്ചിട്ടും സെൽഫ് സ്റ്റാർട്ട് ആക്കാൻ സാധിച്ചില്ല, തുടർന്ന് ഹെൽമെറ്റ്...

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി...
- Advertisement -spot_img

Latest News

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ആറ് മരണം

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്....
- Advertisement -spot_img