ബദിയഡുക്ക: ഏറെ ആഗ്രഹിച്ചാണ് മൊഗറിലെ എ.എച്ച്.അബുദുള്‍ റൗഫ് പുതിയ ഓട്ടോയെടുത്തത്. ജൂണ്‍ 13-ന് രജിസ്‌ട്രേഷന്‍ നടത്തിയ കെ.എല്‍14 എ.ഡി.1329 നമ്പര്‍ ഓട്ടോ നിരത്തിലിറക്കുമ്പോള്‍ ആഗ്രഹങ്ങളേറെയുണ്ടായിരുന്നു. എന്നാല്‍ എല്ലാ സ്വപ്‌നവും തിങ്കളാഴ്ച വൈകീട്ട് പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസുമായുള്ള കൂട്ടിയിടിയില്‍ തകര്‍ന്നു. അപകടത്തില്‍ തകരക്കൂട് മാത്രമായ ഓട്ടോയില്‍പ്പെട്ട് റൗഫിന്റെ ജീവനും പൊലിയുമ്പോള്‍ ഒരു കുടുംബത്തിന്റെ പ്രതീക്ഷകൂടിയാണ് തകര്‍ന്നുപോയത്.
തകരക്കൂടുപോലെ...
സൗദി വനിതയോടു ലൈംഗികാതിക്രമം നടത്തിയ പരാതിയിൽ മല്ലു വ്‌ളോഗർ ഷാക്കിർ സുബ്ഹാനെതിരെ നടപടി ശക്തമാക്കി. എന്നാൽ തനിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചെന്ന വാർത്തകൾ വ്ലോഗർ ഷാക്കിർ സുബ്ഹാൻ തള്ളി. ഇതുവരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത...
ബംഗളൂരു: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ ബി.ജെ.പി തന്നെ രാമക്ഷേത്രം ബോംബിട്ട് മുസ്‍ലിം സമുദായത്തെ കുറ്റപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കർണാടക കോൺഗ്രസ് എം.എൽ.എ ബി.ആർ പാട്ടീൽ.
കർണാടക ബി.ജെ.പി എക്‌സിലാണ് (ട്വിറ്റർ) എം.എൽ.എയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചത്. 'അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വിജയിക്കാൻ വേണ്ടി അവർ തന്നെ (ബി.ജെ.പി) രാമക്ഷേത്രം ബോംബിട്ട് മുസ്‍ലിംകളെ...
വേങ്ങര: കിണറ്റില്‍ വീണ ഉമ്മയെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രക്ഷിച്ച പത്തുവയസ്സുകാരന് അഭിനന്ദനപ്രവാഹം. കിള്ളിനക്കോട് പള്ളിക്കല്‍ ബസാര്‍ ഉത്തന്‍ നല്ലേങ്ങര സൈതലവിയുടെ ഭാര്യ ജംഷീനയ്ക്ക് മകന്റെ നിര്‍ഭയമായ ഇടപെടലില്‍ ജീവിതം തിരിച്ചുകിട്ടിയത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ജംഷീന കിണറിന്റെ ആള്‍മറ തകര്‍ന്ന് കിണറ്റിലേക്ക് വീണു. പത്ത് വയസ്സുകാരന്‍ മുഹമ്മദ് സ്വബീഹ് മറുത്തൊന്ന് ആലോചിക്കാതെ...
ബദിയഡുക്ക അപകടമരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബദിയഡുക്ക പള്ളത്തടുക്കയില്‍ ഓട്ടോറിക്ഷ സ്‌കൂള്‍ ബസിലിടിച്ച് അഞ്ചു പേര്‍ മരണമടഞ്ഞ സംഭവം ദുഃഖകരമാണ്. മരണമടഞ്ഞവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോഡ് ബദിയടുക്ക പള്ളത്തടുക്കയിലാണ് അപകടം നടന്നത്. സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശികളായ ബീഫാത്തിമ,...
ന്യൂഡൽഹി: ഊരാളുങ്കൽ സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേതെന്ന് സുപ്രിംകോടതിയിൽ സത്യവാങ്മൂലം. സാമ്പത്തിക പരിധിയില്ലാതെ നിർമാണങ്ങൾ ഏറ്റെടുക്കാൻ ഊരാളുങ്കലിന് അനുമതിയുണ്ടെന്നും സർക്കാർ. കണ്ണൂരിലെ ഏഴു നില കോടതി സമുച്ചയത്തിന്റെ കേസിലാണ് സർക്കാർ സത്യവാങ്മൂലം.
നേരത്തെ ഇതുമായി ബന്ധപ്പെട്ട കരാർ പ്രകാരം കെട്ടിടനിർമാണവുമായി ഊരാളുങ്കലിന് മുന്നോട്ടോപോകാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെ നിർമാൺ കൺസ്ട്രക്ഷൻ ഉടമ...
പൊന്നാനി: ദേശീയപാത നിര്‍മാണ സ്ഥലങ്ങളിലെ വാഹനങ്ങളില്‍നിന്ന് ഇന്ധനം മോഷണംപോകുന്നത് തുടര്‍ക്കഥയാകുന്നു. ഇതുവരെ 1,750 ലിറ്റര്‍ ഡീസലാണ് മോഷണം പോയത്. ജില്ലയില്‍ ദേശീയപാത നിര്‍മാണം പുരോഗമിക്കുന്ന രാമനാട്ടുകര മുതല്‍ കാപ്പിരിക്കാട് വരെയുള്ള മേഖലകളില്‍ ഇന്ധനമോഷണം നടക്കുന്നുണ്ട്.
പൊന്നാനി മേഖലയില്‍നിന്നാണ് ഏറെയും മോഷണംപോകുന്നത്. പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള വാഹനത്തിലാണ് ഡീസല്‍ ചോര്‍ത്തിക്കൊണ്ടുപോകുന്നതെന്ന്...
21 വനിതാ നേതാക്കളെ അണിനിരത്തി 21 നഗരങ്ങളില്‍ വാര്‍ത്താസമ്മേളനം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. വനിതാ സംവരണത്തിന്റെ പേരില്‍ മോദി സര്‍ക്കാര്‍ നടത്തുന്ന വഞ്ചനകള്‍ തുറന്ന് കാണിക്കുന്ന വാര്‍ത്താ സമ്മേളനമാണ് നടത്താന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇന്നാണ് 21 ഇടങ്ങളിലെ വനിതാ നേതാക്കളുടെ വാര്‍ത്താ സമ്മേളനം നടക്കുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ഇക്കാര്യം...
പീഡാനാരോപണത്തെ തുടർന്ന് മല്ലു വ്‌ളോഗർ ഷാക്കിർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നത്. ഷാക്കിർ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശം.വിമാനത്താവളങ്ങളിലും പൊലീസ് നോട്ടീസ് പതിപ്പിച്ചു.
അതേസമയം ലൈംഗികാരോപണം നേരിടുന്ന പശ്ചാത്തലത്തിൽ ഷാക്കിര്‍ സുബ്ഹാനെ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റിയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 11 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ് പുരോഗമിക്കുന്നു. മലപ്പുറം, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. 250 സിആർപിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്. കൊച്ചി ഇഡി ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് പരിശോധന തുടങ്ങിയത്.
ചാവക്കാട് മുനയ്ക്കകടവിൽ പോപ്പുലർ ഫ്രണ്ട് നേതാവ്...
ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...