Sunday, April 28, 2024

Kerala

AI ക്യാമറയ്ക്ക് കമ്മിഷൻ 75.42 കോടി; 424 കോടി പിഴയായി പിരിച്ചുതരുമെന്ന് സർക്കാരിന് കെൽട്രോണിന്‍റെ ഓഫർ

തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കാനായി വിഭാവനംചെയ്ത ‘സേഫ് കേരള’ പദ്ധതിയിൽ നിർമിതബുദ്ധി ക്യാമറ സ്ഥാപിച്ചതിൽ കമ്മിഷനായിമാറിയത് 75.42 കോടി. 232.25 കോടിയുടെ പദ്ധതി പൊതുമേഖലാസ്ഥാപനമായ കെൽട്രോൺ വഴി നടപ്പാക്കുന്നതായാണ് സർക്കാർ ഉത്തരവ്. എന്നാൽ, ഈ കരാർ രണ്ടുതവണ ഉപകരാറുകളായി മാറിമറഞ്ഞപ്പോഴാണ് കമ്മിഷൻ തുക ഇത്രയേറെയായത്. പദ്ധതി നടപ്പാക്കുന്നതിൽ സർക്കാരിന് നഷ്ടമില്ലെന്നും അഞ്ചുവർഷംകൊണ്ട് 424 കോടിരൂപ ജനങ്ങളിൽനിന്ന് പിഴയായി...

‘ഹൃദയത്തില്‍ കൂട് കൂട്ടാം’; പൊലീസുകാരന്‍റെ രസകരമായ വീഡിയോ വൈറലാകുന്നു…

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും പക്ഷേ വെറുതെ കണ്ടുപോകാവുന്നവ മാത്രമായിരിക്കും. എന്നാല്‍ ചില വീഡിയോകള്‍ ഒറ്റക്കാഴ്ചയില്‍ തന്നെ നമ്മുടെ മനസില്‍ കയറിപ്പറ്റും. പ്രത്യേകിച്ച് നമ്മെ സന്തോഷിപ്പിക്കുകയോ നമ്മുടെ മുഖത്ത് ചിരി വിടര്‍ത്തുകയോ ചെയ്യുന്ന തരത്തിലുള്ളവ. അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കേരളാ...

വീഡിയോ കാണുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു

തൃശ്ശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ എട്ട് വയസുകാരി മരിച്ചു. പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മരിച്ചത്‌. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പറയുന്നു. തിങ്കളാഴ്ച രാത്രിയാണ്  അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌ ആദിത്യശ്രീ. പിതാവ്‌ അശോക്‌ കുമാർ...

ദേഹാസ്വസ്ഥ്യം; നടൻ മാമുക്കോയ ആശുപത്രിയിൽ

മലപ്പുറം: ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് നടൻ മാമുക്കോയ ചികിത്സയില്‍. മലപ്പുറം കാളികാവിൽ ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു മാമുക്കോയ. ഉടൻതന്നെ മാമുക്കോയയെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം നിലവിലുള്ളത്. കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ആരോഗ്യ പ്രശ്നമുണ്ടായത്.രാത്രി പത്തുമണിയോടെയാണ് സംഭവം.

കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമെന്ത് ?

പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 25ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിന് മികച്ച പ്രതികരണമാണ് മലയാളികളില്‍ നിന്ന് ലഭിക്കുന്നത്. ബുക്കിങ് ആരംഭിച്ച ആദ്യ ദിനമായ ഇന്നലെ രാവിലെ 8ന് ടിക്കറ്റ് വിൽപന ആരംഭിച്ച് അധികം വൈകാതെ തന്നെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റിലായി. മേയ് 1 വരെയുള്ള സർവീസുകളിൽ എക്സിക്യൂട്ടീവ്...

മൂന്നാം തവണയും പതിനഞ്ചുകാരനായ കാമുകനൊപ്പം നാടുവിട്ടു, പതിനാലുകാരിയെ ഇത്തവണ കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്ന്

തൊടുപുഴ: മൂന്നാം തവണയും 15കാരനൊപ്പം നാടുവിട്ട മൂലമറ്റം സ്വദേശിനിയായ 14കാരിയെ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി. പോണ്ടിച്ചേരിയ്ക്ക് സമീപത്ത് നിന്നാണ് പെൺകുട്ടിയെയും കൗമാരക്കാരനെയും പൊലീസ് കണ്ടെത്തിയത്. മൂന്നാം തവണയാണ് പെൺകുട്ടി വീട് വിട്ട് ഇതേ ആൺകുട്ടിക്കൊപ്പം പോകുന്നത്. ആദ്യം ആയവനയിൽ ആയിരുന്നു പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നിന്ന് കുട്ടിയെ കാണാതായതിനെ തുടർന്ന് കല്ലൂർക്കാട് പൊലീസ് കേസെടുത്ത്...

ക്യാമറ തന്നെ നിയമലംഘനം; സ്വകാര്യത മാനിക്കാതെ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരം

കൊച്ചി ∙ സ്വകാര്യ ഇടങ്ങളിൽ വ്യക്തിയുടെ അവകാശങ്ങൾ സംബന്ധിച്ച നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താതെ പൊതുനിരത്തുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ചു മുഴുവൻ വാഹനയാത്രക്കാരുടെയും ദൃശ്യങ്ങൾ‌ പകർത്തുന്നതു നിയമപ്രശ്നങ്ങൾക്കു വഴിയൊരുക്കുമെന്നു നിയമവിദഗ്ധർ പറയുന്നു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരുടെയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെയോ ദൃശ്യങ്ങൾ റോഡിൽ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകൾ പകർത്തി ആ ദൃശ്യങ്ങളെ തെളിവായി ഹാജരാക്കുന്നതിൽ...

എഐ ക്യാമറയില്‍ സര്‍വത്ര ആശയക്കുഴപ്പം; ബോധവത്കരണ നോട്ടീസ് ഇനിയും അയച്ചുതുടങ്ങിയില്ല, ചെലവിനെ ചൊല്ലി തര്‍ക്കം

തിരുവനന്തപുരം: എഐ ക്യാമറകളിൽ ഗതാഗത നിയമലംഘത്തിന് പിടികൂടുന്നവർക്ക് ബോധവത്ക്കരണ നോട്ടീസ് അയക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നു. പിഴ ഈടാക്കാതെ നോട്ടീസ് മാത്രം അയക്കുന്ന കാര്യത്തിൽ കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ ധാരണയായിട്ടില്ല. പിഴ ഒഴിവാക്കിയതോടെ നിയമലംഘനങ്ങളും വർധിച്ചു. എഐ ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ...

ഇരുചക്രവാഹനത്തില്‍ നാലുവയസ്സിനുമുകളിലുള്ള കുട്ടികളെ പൂര്‍ണയാത്രികരായി പരിഗണിക്കും

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്നയാള്‍ക്കൊപ്പം യാത്രചെയ്യാന്‍ അനുമതിയുള്ളത് ഒരു കുട്ടിക്കുമാത്രം. നാലുവയസ്സിനുമുകളിലുള്ള കുട്ടികളെ പൂര്‍ണയാത്രികരായി പരിഗണിക്കും. ഹെല്‍മെറ്റ് നിര്‍ബന്ധം. കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിലെ സെക്ഷന്‍ 129-ലാണ് ഇതേക്കുറിച്ച് പരാമര്‍ശമുള്ളത്. ഒമ്പതുമാസത്തിനും നാലുവയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി 30 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയുന്ന സേഫ്റ്റി ഹാര്‍നസ്സ് (ബെല്‍റ്റ്) കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. കുട്ടികള്‍...

കണ്ണൂരിൽ മുസ്‌ലിം കല്യാണ വീടുകളിൽ സ്ത്രീകളെ അടുക്കളഭാഗത്ത് ഇരുത്തുന്ന രീതിയില്ല-എം.വി ജയരാജൻ

കണ്ണൂർ: മുസ്‌ലിം വിവാഹ ചടങ്ങുകളിൽ സ്ത്രീകൾക്കു വിവേചനമുണ്ടെന്ന നടി നിഖില വിമലിന്റെ പരാമർശം തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂരിൽ മുസ്‌ലിം കല്യാണ വീടുകളിൽ സ്ത്രീകളെ അടുക്കളഭാഗത്ത് ഇരുത്തുന്ന രീതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് പ്രത്യേക ഭക്ഷണസൗകര്യം ഒരുക്കാറുണ്ട്. അതേസമയം, അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നിഖിലയെ വേട്ടയാടുന്നതും ശരിയല്ലെന്നും ജയരാജൻ...
- Advertisement -spot_img

Latest News

ഉപ്പള കുന്നിൽ മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം

ഉപ്പള: ഉപ്പള കുന്നിൽ മുഹ്യദ്ധീൻ ജുമാ മസ്ജിദ് അസ്സയ്യിദ് ഹസ്റത്ത് അലവി തങ്ങൾ മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം. ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിച്ച് ഞായറാഴ്ച...
- Advertisement -spot_img