Saturday, May 11, 2024

Kerala

വൈദ്യുതിനിരക്ക്; യൂണിറ്റിന് മാസം 20 പൈസ വരെ കൂടാം

തിരുവനന്തപുരം: വൈദ്യുതി യൂണിറ്റിന് മാസംതോറും 20 പൈസവരെ കൂടാനിടയാക്കുന്ന കേന്ദ്രസർക്കാർ തീരുമാനം കേരളവും നടപ്പാക്കും. ഇതിനായി കേന്ദ്രനിർദേശത്തിൽ ചെറിയ മാറ്റങ്ങൾവരുത്തി കരടുചട്ടം തയ്യാറാക്കി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് താരിഫ് നിർണയചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. വൈദ്യുതി വാങ്ങുന്നതിന് അധികച്ചെലവുണ്ടായാൽ ഇന്ധന സർചാർജായി മാസംതോറും യൂണിറ്റിന് പരമാവധി 20 പൈസവരെ കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ കെ.എസ്.ഇ.ബി.ക്ക് കൂട്ടാം. ചെലവുകുറഞ്ഞാൽ...

രക്ഷിക്കാനായില്ല; 15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയുടെ മൃതദേഹാവശിഷ്ടം കിട്ടി

കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ  യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ...

‘50 നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണം’: ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മിഷണറുടെ നോട്ടിസ്

തിരുവനന്തപുരം∙ വാഹനപരിശോധന കാര്യക്ഷമമായി നടത്താത്ത മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മിഷണറുടെ കാരണം കാണിക്കൽ നോട്ടിസ്. വാഹനങ്ങൾ പരിശോധിച്ച് ഒരു മാസം 50 നിയമലംഘനങ്ങളെങ്കിലും കണ്ടെത്താത്ത ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടിസ്. ഗതാഗത നിയമങ്ങൾ കർശമായി പാലിക്കണമെന്ന് ഹൈക്കോടതി നിർദേശമുള്ളതിനാലാണ് ഉദ്യോഗസ്ഥർക്ക് മാസം ടാർഗറ്റ് നിശ്ചയിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കുന്നത് പതിവ്...

കേരള സ്റ്റോറി: സംവിധായകനെതിരെ കേസെടുക്കണം, പ്രദർശനാനുമതി നൽകരുത്-യൂത്ത് ലീഗ്

കോഴിക്കോട്: മനുഷ്യരെ മതത്തിന്റെ പേരിൽ ചേരിതിരിക്കാനായി ഒരുങ്ങുന്ന സംഘ്പരിവാർ സ്‌പോൺസേഡ് സിനിമയായ 'ദി കേരള സ്റ്റോറി'ക്ക് കേരളത്തിൽ പ്രദർശനാനുമതി നൽകരുതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. സംവിധായകൻ സുദിപ്‌തോ സെന്നിനെതിരെ മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്നതിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളമടക്കം രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ വേണ്ടി മുസ്‌ലിംകൾ രാഷ്ട്രീയമായി...

‘പ്രമുഖർ വരാത്തത് മാമുക്കോയയോടുള്ള അനാദരവായി;എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വന്നേനെ’

മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം. വിനു. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും സംവിധായകൻ പറഞ്ഞു. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായി എന്നും വിനു പറഞ്ഞു. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്നും താൻ എറണാകുളത്ത് പോയി മരിക്കാൻ ശ്രമിക്കുമെന്നും വി.എം. വിനു പരിഹസിച്ചു. ബുധനാഴ്ച 1.05-ന്...

‘സോറി സംഘികളേ, ഇത് ഞങ്ങളുടെ കഥയല്ല’; കേരള സ്‌റ്റോറിക്ക് അതിരൂക്ഷ വിമർശനം

ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച് വിവാദമായ ‘ദ കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ട്രെയിലറിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. ഒരു മലയാളി എന്ന നിലയിൽ കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ഈ സിനിമയെ അംഗീകരിക്കാൻ കഴിയില്ല എന്നാണ് ഭൂരിഭാഗം പേരും സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. ഇതിനിടയിൽ സിനിമയുടെ ട്രെയിലറിനെ രൂക്ഷമായ...

മന്ത്രിസ്ഥാനം പോയപ്പോൾ കൂട്ടത്തിൽ ഓർമശക്തി കൂടി പോയോ?; കെ.ടി ജലീലിന്റെ വെല്ലുവി​ളിയെ പരിഹസിച്ച് പി.കെ ഫിറോസ്

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് പല യുവജന സംഘടനകളും തെരുവുകളിൽ പ്രതിഷേധം തീർത്തപ്പോൾ മുസ്‍ലിം ലീഗും യൂത്ത് ലീഗും പ്രതികരിക്കാതിരുന്നത് ഇ.ഡി കേസ് പേടിച്ചാണെന്ന കെ.ടി ജലീൽ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി യൂത്ത്‍ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. സ്വജനപക്ഷപാതവും അഴിമതിയും കൈയോടെ യൂത്ത് ലീഗ് പിടികൂടിയതിനെ തുടർന്ന് ഹൈകോടതി ചെവിക്ക് പിടിച്ച്...

‘വരുന്ന 20 വർഷത്തിൽ കേരളം ഇസ്ലാമിക രാജ്യമായി മാറും’; വിവാദ സിനിമ ‘ദി കേരള സ്റ്റോറി’ ട്രെയിലർ പുറത്ത്

പ്രമേയം കൊണ്ട് വിവാദമായ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാർ പ്രണയിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്നാണ് ട്രെയിലർ പറയുന്നത്. മെയ് അഞ്ചിന് സിനിമ തീയറ്ററുകളിലെത്തും. ശാലിനി ഉണ്ണികൃഷ്ണൻ എന്നാണ് ആദ ശർമ്മ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിൻറെ പേര്. ശാലിനിയെ പ്രണയിച്ച്...

ചിരി മാഞ്ഞു, മടക്കം; നടന്‍ മാമുക്കോയയുടെ മൃതദേഹം ഖബറടക്കി

കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ മൃതദേഹം ഖബറടക്കി. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് നിസാർ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകി. മത, സംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ മയ്യത്ത് നമസ്‌കാരത്തിൽ പങ്കെടുത്തു. മാമുക്കോയയെ അവസാനമായി ഒരുനോക്കു കാണാൻ ആയിരങ്ങളാണ് ഇന്നലെ കോഴിക്കോട് ടൌൺഹാളിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

ഇരുചക്ര വാഹനങ്ങളിലെ ‘കുടുംബ യാത്ര’യ്ക്ക് പിഴ ഒഴിവാക്കിയേക്കും; പരിഗണിക്കാന്‍ ഗതാഗത വകുപ്പ്

എ.ഐ ക്യാമറ സ്ഥാപിച്ചതിന് പിന്നാലെയുള്ള ഇരുചക്ര വാഹനങ്ങളിലെ കുടുംബയാത്രക്കാരുടെ പരാതികള്‍ പരിഗണിക്കാന്‍ ഗതാഗതവകുപ്പ്. മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെയും കൊണ്ടുപോയാല്‍ പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചേക്കും. ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കി. നിയമവും പിഴയും രാജ്യത്താകെ ഉള്ളതായതിനാല്‍ സംസ്ഥാനത്തിന് മാത്രമായി ഭേദഗതി വരുത്താനോ പിഴ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കാനോ സാധിക്കില്ല. മാതാപിതാക്കള്‍ക്കൊപ്പം...
- Advertisement -spot_img

Latest News

മോദിയുമായി തുറന്ന സംവാദത്തിന് ഞാന്‍ തയ്യാര്‍, പക്ഷെ മോദിക്ക് ഭയമായിരിക്കും: രാഹുല്‍ ഗാന്ധി

ലഖ്‌നൗ: ജനകീയ പ്രശ്‌നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കുന്നതിന് 100% തയ്യാറാണെന്ന് രാ​ഹുൽ ​ഗാന്ധി. ലഖ്‌നൗവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ...
- Advertisement -spot_img