Sunday, April 28, 2024

Kerala

കാസർകോട് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ; എസി ഗ്രില്ലിൽ ചോർച്ച

കാസർകോട്: ഇന്ന് ഉച്ചയ്ക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ചോർച്ച കണ്ടെത്തി. ഇതേ തുടർന്ന് റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി. കണ്ണൂരിലാണ് വന്ദേ ഭാരത് ട്രെയിൻ നിർത്തിയിട്ടിയിരുന്നു. ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ...

ഫോണിന്റെ ഡിസ്‌പ്ലേയിലെ സുഷിരം വഴി വാതകം വെടിയുണ്ട കണക്കെ ചീറ്റി; ഫോൺ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും

തൃശൂർ തിരുവില്വാമലയിൽ അപകടത്തിനിടയാക്കിയ ഫോൺ തൃശ്ശൂർ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് വിടും. അപകടത്തിന് കാരണം ബാറ്ററിക്ക് അകത്തെ ജെൽ ചൂടിൽ ഗ്യാസ് രൂപത്തിലായി പുറത്തേക്ക് ചീറ്റിയതാണെന്ന് വിദഗ്ധർ വ്യക്തമാക്കി. ഫോണിന്റെ ഡിസ്‌പ്ലേയിലെ സുഷിരം വഴിയാണ് വാതകം വെടിയുണ്ട കണക്കേ ചീറ്റിയത്. മൂന്നര വർഷം മുമ്പ് പാലക്കാട് നിന്നാണ് ഫോൺ വാങ്ങിയത്. ഫോൺ തകരാറിലായതോടെ...

മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; ഗുരുതരമായി തുടരുന്നു

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമേ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാന്‍ കാരണം. നിലവിലെ സാഹചര്യത്തില്‍ വെന്‍റിലേറ്റര്‍ നീക്കം ചെയ്യാറായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് വണ്ടൂരിലെ...

ഇന്ന് മുതൽ യാത്ര തുടങ്ങാൻ വന്ദേഭാരത്; കാസർകോട് നിന്ന് ഉച്ചക്ക് രണ്ടരക്ക് പുറപ്പെടും

കാസർകോട്: വന്ദേഭാരത് ട്രെയിനിന്‍റെ കേരളത്തിലെ യാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ട്രെയിന്‍ പുറപ്പെടുക.കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ഏക ട്രെയിനാണ് വന്ദേഭാരത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്ര തിരിക്കും. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്ത് ഓടിയെത്തും. യാത്ര സമയം കുറഞ്ഞതില്‍ സന്തോഷത്തിലാണ് യാത്രക്കാര്‍. ടൂറിസം വികസനത്തിന് ഈ...

സൂക്ഷിച്ചില്ലെങ്കില്‍ ഫോണ്‍ അപകടകാരിയാണ്; മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണങ്ങള്‍ ഇവയാണ്

കുട്ടികള്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ഏത് സമയത്തും എന്തിനും ഉപയോഗിക്കുന്ന ഒന്നായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു. മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തെപ്പറ്റിയും ദൂഷ്യവശങ്ങളെപ്പറ്റിയുമൊക്കെ നിരന്തരം ലേഖനങ്ങളും മറ്റും എല്ലാവരും കാണാറുണ്ടെങ്കിലും പൊതുവെ ആരും അവ ശ്രദ്ധിക്കാറില്ല. ഫോണ്‍ പൊട്ടിത്തെറിച്ച് അപകടങ്ങളുണ്ടാകുന്നത് കൂടുതലാവുകയാണ്. തൃശൂരില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവമാണ് ഒടുവിലത്തേത്. കരുതി ഉപയോഗിച്ചില്ലെങ്കില്‍ അപകടം വലുതാണ്. മൊബൈല്‍ ഫോണുകള്‍...

‘മൊബൈൽ ഫോൺ ചാർജിലിട്ട് ഉപയോഗിക്കരുത്, അപകടമാണ്’; മുന്നറിയിപ്പുമായി കേരള അഗ്നി രക്ഷാ സേന

തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സാഹചര്യത്തിൽ ഫോണ്‍ ഉപയോഗിക്കുന്നതിനു മുന്നറിയിപ്പുമായി കേരള അഗ്നി രക്ഷാ സേവനം. ഫോൺ റീചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കാതിരിക്കുക. ചാർജിങ്ങിൽ ഇട്ടുകൊണ്ടു ഫോണിൽ സംസാരിക്കുന്ന ശീലമുണ്ടെങ്കിൽ അവസാനിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. കേരള അഗ്നി രക്ഷാ സേവനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കൂടാതെ രാത്രി മുഴുവൻ ഫോൺ...

കര്‍ണാടക പിയുസി പരീക്ഷയില്‍ മിന്നുന്ന വിജയംനേടി തബസ്സും ഷെയ്ഖ്: ഏറ്റവും മികച്ച പ്രതികാരമെന്ന് തരൂര്‍

തിരുവനന്തപുരം: കർണാടകയിൽ ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ബോർഡ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ തബസ്സും ഷെയ്ഖിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. 'വിജയമാണ് ഏറ്റവും മികച്ച പ്രതികാരം' എന്ന അടിക്കുറിപ്പോടെയാണ് തരൂർ ട്വീറ്റ് ചെയ്തത്. ഹിജാബ് വിവാദത്തിൽ പ്രതിഷേധിച്ച പെൺകുട്ടികളുടെ കൂട്ടത്തിൽ 18-കാരിയായ തബസ്സുമും ഉൾപ്പെട്ടിരുന്നു.പരീക്ഷാ സമയത്ത് ഹിജാബ് അഴിച്ചുവച്ചാണ് തബസ്സും...

പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ മതസ്പർദ്ധയുണ്ടാക്കിയതിന് കേസ്; മുസ്‌ലിമായതുകൊണ്ടെന്ന് പൊലീസ്-ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗോബാക്ക് വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ മതസ്പർദ്ധയുണ്ടാക്കിയതിന് കേസ് എടുത്തതായി ആരോപണം. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായ അനീഷ് പി.എച്ചിനെയാണ് 153 എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നതിൽ എവിടെയാണ് മതസ്പർദ്ധ എന്ന ചോദ്യത്തിന് അനീഷ് മുസ്‌ലിമാണെന്നാണ് പൊലീസ് പറഞ്ഞതെന്ന് യൂത്ത് കോൺഗ്രസ് നേതാവ്...

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവം; നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശൂര്‍ തിരുവില്വാമലയില്‍ എട്ട് വയസുകാരി മരിച്ച വാര്‍ത്ത ഏറെ ഞെട്ടലോടെയും ദുഖത്തോടെയുമാണ് ഏവരും കേട്ടത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്‍റെ മകള്‍ ആദിത്യശ്രീയാണ് തിങ്കളാഴ്ച രാത്രി നടന്ന അപകടത്തില്‍ മരിച്ചത്.  എന്നാല്‍ അപകടത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. വിട്ടിനുള്ളില്‍ നിന്ന് സ്ഫോടനശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞിട്ടുണ്ട്. രാത്രിയില്‍ ആദിത്യശ്രീ...

പൊട്ടിത്തെറിച്ചത് മൂന്ന് വർഷം മുമ്പ് വാങ്ങിയ ഫോൺ; ഏറെ നേരം വിഡിയോ കണ്ടത് അപകടകാര‍ണം?

തൃശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചത് ഏറെ നേരം വിഡിയോ കണ്ടതിനാലാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വിഡിയോ കണ്ടു ഫോൺ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണാണ് കരുതുന്നത്. വിദഗ്ധ പരിശോധനക്ക് ശേഷമേ യഥാർഥ കാരണം വ്യക്തമാകൂ. ഇതിനായി ഫൊറൻസിക് പരിശോധനയും നടക്കുന്നുണ്ട്. മൂന്നു വർഷം മുമ്പ് കുട്ടിയുടെ അച്ഛന്റെ അനുജൻ പാലക്കാട്ടുനിന്നു വാങ്ങിയ ഫോണാണ്...
- Advertisement -spot_img

Latest News

ഉപ്പള കുന്നിൽ മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം

ഉപ്പള: ഉപ്പള കുന്നിൽ മുഹ്യദ്ധീൻ ജുമാ മസ്ജിദ് അസ്സയ്യിദ് ഹസ്റത്ത് അലവി തങ്ങൾ മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം. ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിച്ച് ഞായറാഴ്ച...
- Advertisement -spot_img