Saturday, April 27, 2024

Kerala

മിസ്റ്റര്‍ മന്ത്രമഠം രഞ്ജിത്ത്, കാസര്‍കോടേക്ക് സിനിമവന്നത് മയക്കുമരുന്ന് മോഹിച്ചല്ല- സുധീഷ് ഗോപിനാഥ്

കാസര്‍കോട് കേന്ദ്രീകരിച്ച് പല മലയാള സിനിമകളും ചിത്രീകരിക്കുന്നത് മംഗലാപുരത്ത് നിന്ന് മയക്കുമരുന്നിന്റെ ലഭ്യതയുള്ളതുകൊണ്ടാണെന്ന നിര്‍മാതാവ് രഞ്ജിത്തിന്റെ പരാമര്‍ശം വിവാദമാകുന്നു. ഒരു അഭിമുഖത്തില്‍ സിനിമയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കവേയായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം. എന്നും പത്രങ്ങള്‍ വായിക്കുമ്പോള്‍ മയക്കുമരുന്ന് പിടിച്ച വാര്‍ത്തകളാണ്. കുറേ സിനിമകള്‍ ഇപ്പോള്‍ കാസര്‍കോടാണ് ചിത്രീകരിക്കുന്നത്. മംഗലാപുരത്ത് നിന്ന് മയക്കുമരുന്ന് വരാന്‍ എളുപ്പമാണ്....

സംസ്ഥാനത്ത് നാളെ 23 ട്രെയിനുകള്‍ റദ്ദാക്കി

തൃശൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. 23 ട്രെയിനുകള്‍ നാളെ (വ്യാഴാഴ്ച) റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍ എറണാകുളം – കണ്ണൂര്‍ എക്സ്പ്രസ്, (16305) എറണാകുളം – ഗുരുവായൂര്‍ എക്സ്പ്രസ്, (06438) എറണാകുളം – കായംകുളം മെമു, (06451) കോട്ടയം – നിലമ്പൂര്‍ എക്സ്പ്രസ്, (16326) നിലമ്പൂര്‍ – കോട്ടയം എക്സ്പ്രസ്, (16326) നാഗര്‍കോവില്‍- മംഗലൂരു എക്സ്പ്രസ്, (16606) മംഗലൂരു -നാഗര്‍കോവില്‍ എക്സ്പ്രസ്,...

മൊബൈൽ ഫോൺ പൊട്ടിത്തെറി ഒഴിവാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; മാർ​ഗനിർദേശവുമായി കേരള പൊലീസ്

കൊച്ചി: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു എട്ടുവയസ്സുകാരി മരിച്ച വാര്‍ത്ത ഏറെ വേദനയോടെയാണ് കേരളം കേട്ടത്. മൊബൈല്‍ ഫോണ്‍ കുഞ്ഞുങ്ങള്‍ക്കു കൊടുക്കുമ്പോള്‍ മാത്രമല്ല, മുതിര്‍ന്നവര്‍ ഉപയോഗിക്കുമ്പോഴും ഏറെ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാല്‍ അത് ഫോണിനെ മുഴുവന്‍ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാല്‍ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും...

കാസർകോട് നിന്ന് യാത്ര തുടങ്ങി വന്ദേഭാരത്; യാത്രാനുഭവം അറിയാൻ കയറിയവര്‍ ഏറെ, മെയ് 2 വരെ സീറ്റ് ഫുള്‍

കാസര്‍കോട്: യാത്രക്കാരുമായുള്ള വന്ദേഭാരത് ട്രെയിനിന്‍റെ കേരളത്തിലെ യാത്ര തുടങ്ങി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോട് നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി 10.35 ന് തിരുവനന്തപുരത്തെത്തും. കാസര്‍കോട് നിന്ന് വന്ദേഭാരത് ട്രെയിന്‍ യാത്ര തുടങ്ങുമ്പോള്‍ നാനൂറിലധികം യാത്രക്കാര്‍. ഭൂരിഭാഗം പേരും കണ്ണൂര‍്‍, കോഴിക്കോട്, തൃശൂര്‍ സ്റ്റേഷനുകളിലേക്ക് ടിക്കറ്റെടുത്തവര്‍. പുതിയ യാത്രാ അനുഭവം അറിയാനായി കയറിയവരുമുണ്ട്. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റാണ്...

‘തഗ് ലൈഫുകളുടെ സുൽത്താൻ’; ഗഫൂര്‍ക്ക മുതൽ ഡോക്ടര്‍ നാരായണന്‍ വരെ മലയാളികൾക്ക് ചിരി സമ്മാനിച്ച മാമുക്കോയ

മലയാളിയ്ക്ക് ഓർത്തോർത്ത് ചിരിക്കാൻ വക നൽകുന്നതാണ് മാമുക്കോയ അനശ്വരമാക്കിയ കഥാപാത്രങ്ങൾ. ഇന്ന് മാമുക്കോയ യാത്രയാകുമ്പോള്‍ ബാക്കിയാവുന്നത് അദ്ദേഹം അനശ്വരമായ അത്രമേല്‍ പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രങ്ങളും അതിഗംഭീര തഗ്ഗുകളുമാണ്. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ. നാടോടിക്കാറ്റിലെ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, വെട്ടത്തിലെ ഹംസക്കോയ/ രാമന്‍...

ഹാസ്യ സാമ്രാട്ടിന് വിട; നടന്‍ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ. പള്ളിക്കണ്ടിയെന്നാൽ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച് വളർന്നത്. ഹൈസ്കൂൾ...

‘ഏഷ്യാനെറ്റ് ലേഖകന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം കടുത്തത്; ഉടന്‍ കാര്‍ഡിയോളജിസ്റ്റിനെ കാണിക്കണം; വന്ദേ ഭാരതിന് എന്തെങ്കിലും പറ്റിയാല്‍ അറ്റാക്കില്‍ മരിക്കും’

വന്ദേ ഭാരതിലെ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഏഷ്യാനെറ്റ് ലേഖകന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ കടുത്തതാണ് ഏഴുത്തുകരനായ ബഷീര്‍ വള്ളിക്കുന്ന്. ഒരു വിധത്തില്‍ ആ വാര്‍ത്ത പറഞ്ഞൊപ്പിക്കാന്‍ അയാള്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ കടുത്തതാണ്. പറ്റിയാല്‍ അയാളെ ഉടനെ തന്നെ ഒരു കാര്‍ഡിയോളജിസ്റ്റിനെ കാണിക്കണം. വന്ദേ ഭാരതിന് എന്തെങ്കിലും പറ്റിയാല്‍ അറ്റാക്ക് വന്ന്...

തുറന്ന ഡോറില്‍ തൂങ്ങി യാത്ര നടത്തി; ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കള്‍ കൊണ്ട് മറച്ചു; പ്രധാനമന്ത്രിക്കെതിരേ പരാതി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരാതിയുമായി യുവാവവ്. കൊച്ചിയിലെ റോഡ് ഷോയോടു  അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പരാതി. ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറില്‍ തൂങ്ങി യാത്ര നടത്തിയെന്ന് പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതിക്കാരന്‍. കാര്‍ ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കള്‍ കൊണ്ട് മറച്ചുവെന്നും പരാതിയില്‍...

കാസർകോട് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ; എസി ഗ്രില്ലിൽ ചോർച്ച

കാസർകോട്: ഇന്ന് ഉച്ചയ്ക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ചോർച്ച കണ്ടെത്തി. ഇതേ തുടർന്ന് റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി. കണ്ണൂരിലാണ് വന്ദേ ഭാരത് ട്രെയിൻ നിർത്തിയിട്ടിയിരുന്നു. ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ...

ഫോണിന്റെ ഡിസ്‌പ്ലേയിലെ സുഷിരം വഴി വാതകം വെടിയുണ്ട കണക്കെ ചീറ്റി; ഫോൺ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും

തൃശൂർ തിരുവില്വാമലയിൽ അപകടത്തിനിടയാക്കിയ ഫോൺ തൃശ്ശൂർ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് വിടും. അപകടത്തിന് കാരണം ബാറ്ററിക്ക് അകത്തെ ജെൽ ചൂടിൽ ഗ്യാസ് രൂപത്തിലായി പുറത്തേക്ക് ചീറ്റിയതാണെന്ന് വിദഗ്ധർ വ്യക്തമാക്കി. ഫോണിന്റെ ഡിസ്‌പ്ലേയിലെ സുഷിരം വഴിയാണ് വാതകം വെടിയുണ്ട കണക്കേ ചീറ്റിയത്. മൂന്നര വർഷം മുമ്പ് പാലക്കാട് നിന്നാണ് ഫോൺ വാങ്ങിയത്. ഫോൺ തകരാറിലായതോടെ...
- Advertisement -spot_img

Latest News

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ 2019നേക്കാള്‍ നാലര ശതമാനം പോളിംഗില്‍ കുറവ്

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലര ശതമാനമാണ് പോളിംഗില്‍ കുറവുണ്ടായത്. പോളിംഗിലെ കുറവ് അനുകൂലമാണെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. അതേസമയം യുഡിഎഫും വിജയ...
- Advertisement -spot_img