Friday, May 17, 2024

Kerala

പനി ബാധിച്ച കുട്ടിയുമായി ആശുപത്രിയിലേക്ക് പോകവേ കാർ പോസ്റ്റിലിടിച്ച് ഒന്നര വയസുകാരി മരിച്ചു

ചേർത്തല∙ പനി ബാധിച്ച കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുവഴി കാർ പോസ്റ്റിലിടിച്ചു. ഒന്നര വയസുള്ള കുട്ടി മരിച്ചു.ചേർത്തല നഗരസഭ നാലാം വാർഡിൽ നെടുംമ്പ്രക്കാട് കിഴക്കെ നടുപ്പറമ്പിൽ മുനീറിന്റെയും അസ്നയുടെയും മകൾ ഒന്നര വയസുള്ള ഹയ്സ ആണ്  മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെ ചേർത്തല ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂളിനു സമീപമാണ് അപകടം. പനി കൂടിയതിനെത്തുടർന്ന് കുട്ടിയെ...

ഇരുചക്രവാഹനത്തില്‍ കുട്ടികളുമായി യാത്ര ചെയ്യാം, പിഴ ചുമത്തില്ല

ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരായ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എഐ ക്യാമറ പിഴയിടാക്കലില്‍ നിന്ന് ഇളവ് നല്‍കുന്നമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. വിഷയത്തില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കുന്നത് വരെയും പിഴ ഈടാക്കില്ലെന്നാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്ര സംബന്ധിച്ച് സംസ്ഥാനം അയച്ച കത്തിന് കേന്ദ്രം...

ബോധവത്കരണം കഴിഞ്ഞു ഇനി കൈയോടെ പിഴ; എ.ഐ.ക്യാമറ ഇന്ന് രാത്രി മുതല്‍ മിഴി തുറക്കുന്നു

സംസ്ഥാനത്തെ നിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള 726 എ.ഐ. ക്യാമറകള്‍ തിങ്കളാഴ്ചമുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങും. ബോധവത്കരണ നോട്ടീസ് നല്‍കല്‍ അവസാനിപ്പിച്ച്‌ പിഴചുമത്തലിലേക്ക് കടക്കുന്നത്. മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളും സജ്ജമാണ്. ക്യാമറയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെല്‍ട്രോണുമായുള്ള വ്യവസ്ഥകളില്‍ അന്തിമരൂപമാവുന്നതേയുള്ളൂ. കേടാകുന്ന ക്യാമറകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതും പരിപാലിക്കുന്നതും കെല്‍ട്രോണിന്റെ ചുമതലയാണ്. അപകടങ്ങളിലും മറ്റും കേടാകുന്ന ക്യാമറകള്‍ക്ക് നഷ്ടപരിഹാരം...

കൊല നടത്തിയ സമയം പ്രതി ലഹരി ഉപയോഗിച്ചിട്ടില്ല, മാനസിക പ്രശ്നവുമില്ല; ഡോ.വന്ദന ദാസ് കൊലപാതകത്തില്‍ നിര്‍ണായക റിപ്പോര്‍ട്ട്

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നിർണായക റിപ്പോർട്ട് പുറത്തുവന്നു. ഡോ വന്ദനയെ ആക്രമിച്ച് കൊലപ്പെടുത്തുന്ന സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോ​ഗിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറിയിട്ടുണ്ട്. പ്രതിയുടെ രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. സന്ദീപിന് കാര്യമായ മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ...

ധീരനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി, കെഎസ്ആര്‍ടിസി ബസില്‍ യുവനടിയുടെ തൊട്ടരുകിലിരുന്ന് സ്വയംഭോഗം നടത്തിയ സവാദിന്റെ പേരില്‍ ഫാന്‍സ് ക്ലബ്; പൊളിച്ചടുക്കി നെറ്റിസണ്‍സ്

കെഎസ്ആര്‍ടിസി ബസില്‍ യുവനടിയുടെ തൊട്ടരുകിലിരുന്ന് സ്വയംഭോഗം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത യുവാവിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍ പേജ്. അറസ്റ്റിലായ കോഴിക്കോട് ചേവായൂര്‍ സ്വദേശി സവാദ്(27) പേരിലാണ് ഫേസ്ബുക്കില്‍ ഫാന്‍പേജ് ആരംഭിച്ചിരിക്കുന്നത്. ‘ഓള്‍ കേരള സവാദ് ഫാന്‍സ് ക്ലബ്’ എന്ന പേരിലാണ് പേജ് ആരംഭിച്ചിരിക്കുന്നത്. ഇക്കായോടൊപ്പം എന്ന കവര്‍ ഫോട്ടോ നല്‍കിയിരിക്കുന്ന പേജില്‍...

പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കുമ്പള: പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ മംഗളൂരു സ്വദേശിയായ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ സുനില്‍ ഷെട്ടി (32)യെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ.അനൂപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 17 കാരിയായ വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചത്. മംഗളൂരുവില്‍ കോളേജില്‍ പഠിക്കുന്ന സമയത്ത്...

ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; സവാദിന് ജാമ്യം അനുവദിച്ച് കോടതി

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്ത കോഴിക്കോട് സ്വദേശി സവാദിന് ജാമ്യം ലഭിച്ചു. എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് സവാദ് എന്ന യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതി ആരോപിച്ചത്. യുവതി പ്രശ്നമുണ്ടാക്കിയതോടെ...

സംഘ് പരിവാര്‍ നല്‍കിയത് കടുത്ത അവഗണന, സംവിധായകന്‍ രാജസേനന്‍ ബി.ജെ.പി വിട്ട് സി.പി എമ്മിലേക്ക്

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്. കടുത്ത അവഗണനയാണ് തനിക്ക് ബി.ജെ.പിയില്‍ നിന്നുണ്ടായതെന്നും അത് താങ്ങാന്‍ കഴിയാത്തതാണെന്നും ബി.ജെ.പി സംസ്ഥാന സമിതി അംഗമായ രാജസേനന്‍ പറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ തെരകൈയില്‍നിന്ന് പണമെടുത്താണ് ചെലവാക്കിയത്. പണം തിരിച്ചു നല്‍കിയില്ല. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു. രാജസേനന്‍ ചൂണ്ടിക്കാട്ടി. അതേ...

മലബാര്‍ ഗോള്‍ഡിന് പാകിസ്ഥാനില്‍ വ്യാജന്‍; നിയമപോരാട്ടത്തിലൂടെ പൂട്ടിച്ചു, പാക് പൗരന്‍ അറസ്റ്റില്‍

കോഴിക്കോട്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ പേരിൽ അനധികൃതമായി പ്രവർത്തിച്ച ജ്വല്ലറി ഷോറിന് താഴിട്ട് നിയമപോരാട്ടം. മലബാർ ഗോൾഡ് അധികൃതരുടെ നിരന്തരമായ നിയമ പോരാട്ടത്തിനൊടുവിലാണ് വ്യാജ മലബാര്‍ ഗോള്‍ഡ് ഷോറൂം പൂട്ടിയത്. മലബാർ ഗോൾഡിന്റെ പേരും വ്യാപാര മുദ്രകളും ഉപയോഗിച്ചായിരുന്നു ഈ വ്യാജ ജ്വല്ലറി ഷോറൂമിന്‍റെ പ്രവർത്തനം. പാക് പൗരനായ മുഹമ്മദ്...

എഐ ക്യാമറ പണി തുടങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം;കീശ കീറുന്നത് ആരുടെ? ഇനിയും ഇടിയുമോ സിപിഎമ്മിന്‍റെ കണക്കുകള്‍?

സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍റ് അഥവാ എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കി തുടങ്ങും. 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതാ ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍ ഈ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ അറിയേണ്ടതെല്ലാം പിഴ എങ്ങനെ? ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍...
- Advertisement -spot_img

Latest News

- Advertisement -spot_img