Tuesday, April 30, 2024

Kerala

പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ കൊലപ്പെടുത്തിയ കേസ്: ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു

പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസില്‍ യുവതിയുടെ ഭര്‍ത്താവും മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. മാരകവിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് പുലര്‍ച്ചെ മരണം. യുവതിയുടെ...

ഒറ്റവർഷം 11 ശതമാനം വർധനവ്; 2022ൽ മലയാളി കഴിച്ചത് 12500 കോടിയുടെ മരുന്നുകൾ, കൊവിഡ് കാലത്ത് 5000 കോടിയുടെ കുറവ്

ചെറിയ പനിയോ തലവേദനയോ വന്നാൽ പോലും മരുന്നിനെ ആശ്രയിക്കേണ്ടി വരുന്നവരാണ് ഇന്ന് ഭൂരിഭാഗം മലയാളികളും. സ്വാഭാവികമായും മുൻപകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ മരുന്ന് വിൽപനയും കൂടിയിട്ടുണ്ട്. പുതിയ കണക്കുകളും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്്. ഓരോ വർഷവും മലയാളികൾ കോടികളുടെ മരുന്ന് വിഴുങ്ങുമ്പോൾ  കേരളത്തിലെ മരുന്നുവിപണിയും നേട്ടത്തിന്റെ പാതയിലാണെന്ന് കണക്കുകളും സൂചിപ്പിക്കുന്നു. കേരളത്തിലെ മരുന്ന് വിപണിയുടെ വിറ്റുവരവിൽ...

കണ്ണീര്‍ക്കടലായി വേനലവധിക്കാലം; സംസ്ഥാനത്ത് മെയ് 8 മുതല്‍ ഇന്ന് വരെ മുങ്ങിമരിച്ചത് 32 കുട്ടികള്‍

തിരുവനന്തപുരം: താനൂർ ബോട്ട് അപകടത്തിൽ കേരളത്തെ കണ്ണീരിലാക്കിയത് കൊല്ലപ്പെട്ട 22 പേരിൽ 15 പേരും കുട്ടികളാണ് എന്നതാണ്. സംസ്ഥാനത്തെയൊന്നാകെ നൊമ്പരത്തിലാഴ്ത്തിയ ദുരന്തത്തിന്റെ വേദന മായുന്നതിന് മുൻപ് 20 ദിവസത്തിനിടെ തുടർച്ചയായി അപകടങ്ങൾ ആവർത്തിച്ചു. കഴിഞ്ഞ 20 ദിവസത്തിനിടെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നടന്ന അപകടങ്ങളിൽ 32 കുട്ടികളാണ് മുങ്ങി മരിച്ചത്. ഇന്ന് അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ച...

അടുത്ത മണിക്കൂറിൽ തലസ്ഥാനമടക്കം 10 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത, 5 ദിവസം മഴ കനത്തേക്കും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 4 മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കാണ് സാധ്യത. ഇതിനൊപ്പം മണിക്കൂറിൽ 40...

ഭക്ഷണത്തിന്റെ 263 രൂപ അയച്ചത് യുപിഐ വഴി; ഹോട്ടൽ ഉടമയുടെ അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട് ∙ ഭക്ഷണം കഴിച്ചയാൾ യുപിഐ ഇടപാടിലൂടെ പണം അയച്ചതിലൂടെ ഹോട്ടൽ തന്നെ പൂട്ടേണ്ട അവസ്ഥയിലായി താമരശേരി സ്വദേശി സാജിർ. പണം അയച്ച ജയ്‌പുർ സ്വദേശി തട്ടിപ്പുകേസിലെ പ്രതിയാണെന്ന് വ്യക്തമായതോടെയാണ് ബാങ്ക് സാജിറിന്റെ അക്കൗണ്ട് മരവിപ്പിച്ചത്. 263 രൂപയാണ് ജയ്‍‌പുർ സ്വദേശി സാജിറിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. തൊട്ടുപിന്നാലെ സാജിറിന്റെ അക്കൗണ്ട് മരവിച്ചു. ബാങ്കിൽ നേരിട്ടെത്തി കാര്യം...

വയസ് വെറും 18; പ്രൊഫഷണൽ കില്ലർമാരെ കടത്തിവെട്ടിയ ആസൂത്രണം; ഹണി ട്രാപ്പിന് പിറകെ ക്രൂരമായ കൊലപാതകം, പൊലീസിനെപ്പോലും അമ്പരപ്പിച്ച് ഫർഹാന

കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിന്‍റെ കൊലപാതകമാണ് ഇപ്പോൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ കൊലപാതകത്തേക്കാൾ നാടിനെ ഞെട്ടിച്ചത് പ്രതികളാണ്. 18 വയസുകാരി ഫർഹാനയും സുഹൃത്ത് 22 കാരനായി ഷിബിലിയുമാണ് കേസിലെ മുഖ്യപ്രതികൾ.എന്നാൽ ഷിബിലിയെയും ആഷിഖിനെയും ഒപ്പം നിർത്തി ഫർഹാനയാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത് എന്നറിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥർ പോലും അമ്പരക്കുകയായിരുന്നു. 18 വയസ് മാത്രം...

സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്; നൂറോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പട്‌ന: ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്. ഭക്ഷണം കഴിച്ച നൂറോളം കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരാരിയയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സന്നദ്ധ സംഘടനയാണ് സ്‌കൂളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്തിരുന്നത്. ഉച്ചക്കഞ്ഞി കഴിച്ച കുട്ടികള്‍ ഛര്‍ദിച്ചു ബോധംകെട്ടു വീണതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്, കഞ്ഞി തയാറാക്കിയ ചെമ്പിനുള്ളില്‍...

ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി, അമ്മവീട്ടിൽ വിരുന്നിടെ ഒന്നര വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ആണ് ദാരുണമായ സംഭവം നടന്നത്.  വേങ്ങര ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈർ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തൊണ്ടയിൽ ഈത്തപ്പഴക്കുരു കുരുങ്ങിയത്. ചെമ്മാട് സി കെ നഗറിലെ മാതാവിന്റെ വീട്ടിൽ വിരുന്ന്...

കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കോടിയുടെ സ്വർണ്ണവേട്ട; യുവതിയടക്കം രണ്ട് കാസര്‍ഗോഡ് സ്വദേശികൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി. യുവതി അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശികളായ നഫീസത്ത് സല്‍മ, അബ്ദുള്‍ റഷീദ് എന്നിവരില്‍ നിന്നാണ് 1.53 കോടി രൂപ വരുന്ന 2497 ഗ്രാം സ്വര്‍ണം ഡിആര്‍ഐയും കസ്റ്റംസും ചേർന്ന് പിടികൂടിയത്.

സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് ഉദ്ഘാടനം രാജ്യത്തിന് നാണക്കേട്; പി എ മുഹമ്മദ് റിയാസ്

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സവര്‍ക്കറെ പോലെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്ത വ്യക്തിയുടെ ജന്മദിനത്തിലാണോ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ എല്ലാമായ പാര്‍ലമെന്റിന്റെ ഉദ്ഘാടനം നടത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കാസര്‍ഗോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കെടുത്ത് ജീവന്‍...
- Advertisement -spot_img

Latest News

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുട്ടിയടക്കം കാസർകോട് സ്വദേശികളായ 5 പേർ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 10.45-ഓടെയായിരുന്നു...
- Advertisement -spot_img