തിരുവനന്തപുരം: ക്രിസ്മസിന് ബെവ്‌കോയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യം. ക്രിസ്മസ് തലേന്ന് മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം 69.55 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്.
ഇത്തവണ ക്രിസ്മസ് തലേന്ന് റെക്കോര്‍ഡ് വില്‍പ്പന ചാലക്കുടിയിലാണ്. 63.85 ലക്ഷം...
യൂത്ത് കോണ്‍ഗ്രസുകാരുടെ ഷൂ ഏറ് പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ട്വന്റിഫോര്‍ പ്രതിനിധിക്കെതിരായി സൈബര്‍ ആക്രമണം തുടരുകയാണ്. ക്രിസ്മസ് തലേന്ന് ഹാഷ്മി താജ് ഇബ്രാഹിന്റെ ഫോണിലേക്ക് വന്ന നൂറുകണക്കിന് ഭീഷണി ഫോണ്‍കോളുകളാണ് ഇതില്‍ ഒടുവിലത്തേത്. കോമറേഡ്‌സ് പിജെ കണ്ണൂര്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ നിന്ന് ഇറച്ചിയില്‍ മണ്ണുപറ്റും എന്നുള്ള കൊലവിളി സന്ദേശവും ഹാഷ്മിക്ക് വന്നു.
സിപിഐഎം...
തിരുവനന്തപുരം:മന്ത്രി അഹമ്മദ് ദേവർ കോവിൽ രാജിവെച്ചു. രാജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. രാവിലെ ചേരുന്ന മുന്നണി യോഗം പുനഃസംഘടന ചർച്ച ചെയ്യും. ആന്‍റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തും. ഈ മാസം 29നു സത്യപ്രതിഞ്ജ നടത്താനാണ് ആലോചന.
മന്ത്രിസഭ...
ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുക്കണമെന്ന് കോടതി. ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. മർദനമേറ്റവർ നൽകിയ ഹർജിയിലാണ് നടപടി.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയുമായിരുന്നു ഹർജി.
ഗൺമാനെതിരെയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ എസ്.പിക്കുൾപ്പെടെ...
മംഗളൂരു: മംഗളൂരുവില്‍ ബൈക്കില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിനിടെ മഞ്ചേശ്വരം സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. കാസര്‍കോട് മഞ്ചേശ്വരം ഹൊസബെട്ടുവിലെ മനു എന്ന അണ്ണപ്പസ്വാമി (23), മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ജുനൈദ് (29), കുളായിയില്‍ താമസിക്കുന്ന മാധവ കൗശല്യ ആകാശ (24) എന്നിവരെയാണ് മംഗളൂരു ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്‌പെ പൊലീസ് ഇന്‍സ്പെക്ടര്‍ ഗുരുവപ്പകാന്തിയുടെ...
മലയാള ചലച്ചിത്ര സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി. ഷഫ്നയാണ് നഹാസിന്റെ പ്രിയ സഖി. കഴിഞ്ഞ ദിവസം ആയിരുന്നു ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ ചടങ്ങ് നടന്നത്. പ്രിയ സംവിധായകന് ആശംസ അറിയിച്ച് ആന്റണി വർഗീസ്, നിർമാതാവ് സോഫിയ പോൾ ഉൾപ്പടെ ഉള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്.
2023ലെ സർപ്രൈസ് ഹിറ്റായി മാറിയ ആർഡിഎക്സ് എന്ന ചിത്രത്തിന്റെ...
തിരുവനന്തപുരം: വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളെ തുടര്‍ന്ന് ലൈനില്‍ വൈദ്യുതിയില്ല എന്ന തെറ്റിദ്ധാരണയില്‍ മരങ്ങളും മരക്കൊമ്പുകളും നീക്കം ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. എച്ച്ടി ലൈന്‍ മാത്രം ഓഫാക്കുകയും എല്‍ടി ലൈന്‍ ഓഫ് ആക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഓരോ ഭാഗത്തെയും ജോലി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലൈന്‍ ഭാഗികമായി ചാര്‍ജ് ചെയ്യാനും ഇടയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
കെഎസ്ഇബി...
കൊല്ലം: കൊല്ലം കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കൊപ്പാറ പ്രിന്‍റിങ്ങ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. രാജീവിനേയും ഭാര്യ ആശയേയും കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും മകൻ മാധവിനെ ബെഡ്ഡിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടത്.
കൊല്ലത്ത് പ്രിന്‍റിങ്ങ്...
യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാതിപരാമര്‍ശം നടത്തിയ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ പരാതി. സാമൂഹിക പ്രവര്‍ത്തക ധന്യ രാമനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സംഭവത്തിന് കാരണക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ വീട്ടില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മയെ നൊസ്റ്റാള്‍ജിയയോടെ നോക്കിക്കാണുന്ന കൃഷ്ണകുമാറിന്റെ വീഡിയോ...
കോഴിക്കോട്: നവകേരള സദസുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസ് വധശ്രമം എന്ന് പറഞ്ഞ കേസുകളെയാണ് ജീവൻ രക്ഷാ പ്രവർത്തനം എന്ന് മുഖ്യമന്ത്രി വിളിച്ചതെന്ന് സതീശൻ പറഞ്ഞു. ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് അടിച്ചാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞത്. താൻ സുധാകരനോട് ചോദിച്ചപ്പോൾ പിണറായി ഭീരുവെന്നാണ് പറഞ്ഞത്. അടിച്ചാൽ തിരിച്ചടിക്കുമെന്നത് തീരുമാനമാണ്....
ദില്ലി: കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കോൺഗ്രസ്. സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ...