Kerala

കേരളത്തിന് സൗജന്യ അരി നല്‍കില്ല; പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസഫണ്ടില്‍ നിന്ന് കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി(www.mediavisionnews.in): പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൗജന്യ അരി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസഫണ്ടില്‍ നിന്ന് കുറയ്ക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 89540 മെട്രിക് ടണ്‍ അരിയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചത്. ഇതിനായി 233 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടിവരും. അതേസമയം കേരളം പണം തല്‍ക്കാലം നല്‍കേണ്ടതില്ല. പ്രളയത്തെത്തുടര്‍ന്ന് സൗജന്യമായി അരി നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ...

മഞ്ചേശ്വരം ബ്ലോക്കിന് കേരളത്തിന്റെ കയ്യടി; പ്രളയബാധിതര്‍ക്ക് നല്‍കിയത് പതിനാറ് ടണ്‍ സാധനം

കാസര്‍കോട്(www.mediavisionnews.in): ഒരു ഭരണം കൂടം ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ ടൺ കണക്കിന് സാധനങ്ങളുമായി കടന്നുചെല്ലുന്ന അപൂര്‍വ്വ കാഴ്ചയ്ക്ക് വയനാട് കല്കട്രേറ്റ് സാക്ഷിയായി. ഇങ്ങ് അതിര്‍ത്തിയിലുള്ള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്താണ് വയനാടിന്റെ മണ്ണില്‍ പ്രളയകെടുതിയില്‍ തളര്‍ന്നിരിക്കുന്ന പാവങ്ങളെ സഹായിക്കാന്‍ ലോഡ് കണക്കിന് അവശ്യവസ്തുക്കളുമായി ചെന്നത്. പ്രസിഡണ്ട് എ.കെ.എം.അഷറഫിന്റെ നേതൃത്വത്തില്‍ വയനാട്ടിലെത്തിയ സംഘത്തെ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍,...

കേരളത്തിന് യു.എ.ഇയുടെ 700 കോടി ധനസഹായം

തിരുവനന്തപുരം(www.mediavisionnews.in): പ്രളയക്കെടുതിയില്‍ വലയുന്ന വലയുന്ന കേരളത്തിന് യു.എ.ഇയുടെ 700 കോടി രൂപയുടെ സഹായം. കേരളത്തിന് യു.എ.ഇ 700 കോടി രൂപ സഹായം വാഗ്ദാനം ചെയ്തതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. യു.എ.ഇ ഭരണാധികാരി പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിച്ചെന്നും യു.എ.ഇയോടുള്ള കേരളത്തിന്റെ നന്ദി അറിയിക്കുന്നതായും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രവാസി മലയാളികളുടെ സഹായവും വലിയ രീതിയില്‍...

ദുരിതാശ്വാസക്യംപില്‍ അതിസാരമെന്ന് വ്യാജപ്രചരണം; ഗായിക രഞ്ജിനിയ്‌ക്കെതിരെ പൊലീസില്‍ പരാതി

തിരുവന്തപുരം(www.mediavisionnews.in): തൃപ്പുണ്ണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസക്യാംപില്‍ അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായികയും നടിയുമായ രഞ്ജിനിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിയാണ് രഞ്ജിനി ജോസിനെതിരെ പരാതി നല്‍കിയത്. പരാതി പരിശോധിച്ചശേഷം അനന്തര നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം തനിക്ക് കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു ഫേസ് ബുക്ക് ലൈവ് ചെയ്തതെന്ന് രഞ്ജിനി അറിയിച്ചു....

‘Thanks’; പ്രളയത്തില്‍ നിന്ന് രക്ഷിച്ച നേവി ഉദ്യോഗസ്ഥര്‍ക്ക് ടെറസില്‍ നന്ദിയെഴുതി മലയാളികള്‍

കൊച്ചി(www.mediavisionnews.in): പ്രളയക്കെടുതിയില്‍ തങ്ങളെ രക്ഷിച്ച മലയാളി കമാന്‍ഡര്‍ വിജയ് വര്‍മ്മയ്ക്കും നേവി രക്ഷാ സംഘത്തിനും ടെറസിന് മുകളില്‍ ‘നന്ദി’ എഴുതി മലയാളികള്‍. ഓഗസ്റ്റ് 17ന് ഇവിടെ നേവി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ടെറസിന് മുകളില്‍ ‘Thanks’ എന്നെഴുതിയിരിക്കുന്നതിന്റെ ആകാശദൃശ്യം എ.എന്‍.ഐയാണ് പുറത്തു വിട്ടിരിക്കുന്നത്. ആലുവ ചെങ്ങമനാട്ടു കെട്ടിടത്തിന്റെ മുകളില്‍ അഭയം തേടിയ സാജിത എന്ന ഗര്‍ഭിണിയെ രക്ഷിച്ചിരുന്നത് നാവവികസേനയിലെ...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയില്ല: എല്ലാ ജില്ലകളിലേയും ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചു

തിരുവനന്തപുരം(www.mediavisionnews.in):: കേരളത്തില്‍ ഇനി കനത്ത മഴയുണ്ടാകില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും നിലവിലുള്ള ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. നിരവധിപേര്‍ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടപ്പുണ്ട്. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി...

8000 രൂപയുടെ ഹീറോസൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ പണം ദുരിതാശ്വസത്തിന് കൈമാറി ; ഒന്‍പതു വയസ്സുകാരി അനുപ്രിയയ്ക്ക് ഇനി എല്ലാ ജന്മദിനത്തിലും പുതിയ സൈക്കിള്‍ സമ്മാനമായി ഹീറോ നല്‍കും

വില്ലുപുരം(www.mediavisionnews.in): അതിരുകളില്ലാത്ത അനുകമ്ബയാണ് പ്രളയദുരിതത്തില്‍ പെട്ടതോടെ കേരളത്തെ തേടിയെത്തുന്നത്. നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും ചെറുതും വലുതുമായ തുകകളും ആഹാരമായിട്ടും അവശ്യവസ്തുക്കളായിട്ടും എത്തുന്ന വസ്തുകവകള്‍ വേറെയും. തന്റെ പ്രായത്തിലുള്ള കുട്ടികള്‍ അനുഭവിക്കുന്ന ദുരിതം കണ്ട് സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത തമിഴ്‌നാട്ടുകാരിയായ കൊച്ചു മിടുക്കിക്ക് ഇനി എല്ലാ ജന്മദിനത്തിനും സൈക്കിള്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ വാഗ്ദാനം 500 കോടിയോളം രൂപ

തിരുവനന്തപുരം(www.mediavisionnews.in):പ്രളയക്കെടുതിയിലകപ്പെട്ട സംസ്ഥാനത്തെ കരകയറ്റാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ വാഗ്ദാനം ചെയ്തത് 500 കോടിയോളം രൂപ. മഴ രൂക്ഷമായതിനെ തുടര്‍ന്ന് കേരളം മുമ്പെങ്ങുമില്ലാത്ത വിധം ദുരിതത്തിലായതോടെ കഴിഞ്ഞ 13 നാണ് സഹായനിധിയിലേക്ക സംഭാവന സ്വീകരിച്ചു തുടങ്ങിയത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള വാഗ്ദാനങ്ങളാണ് ഇത്. ഇതുവരെ 175 കോടിയോളം രൂപയാണ് അക്കൗണ്ടിലെത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെ...

‘നമ്മള്‍ അതിജീവിക്കും’; ദുരിതിശ്വാസ ഫണ്ട് പിരിവിനിറങ്ങിയവര്‍ക്ക് കമ്മല്‍ ഊരി നല്‍കി വീട്ടമ്മ

മലപ്പുറം(www.mediavisionnews.in): പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ അതിജീവനത്തിനായി നാട് ഒന്നാകെ കക്ഷിരാഷട്രീയ ഭേദമന്യേ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം തന്നെ അഞ്ഞൂറോളം കോടി രൂപ എത്തിക്കഴിഞ്ഞു. ലോകമൊന്നാകെ കേരളത്തിനായി സഹായം ചെയ്യുന്ന വാര്‍ത്തകള്‍ ഒക്കെ വന്നുകൊണ്ടിരിക്കെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് തന്റെ കമ്മല്‍ ഊരി നല്‍കി വീട്ടമ്മ മാതൃകയായത്. സിപിഎം വൈലോങ്ങര...

മകളുടെ വിവാഹത്തിനായി കരുതിയ തുക ദുരിതാശ്വാസ ക്യാംപിലേക്ക്; മാതൃകയായി കൊച്ചി മേയര്‍

കൊച്ചി(www.mediavisionnews.in): പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിനായി മകളുടെ വിവാഹത്തിനായി കരുതി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് കൊച്ചി മേയര്‍. തുക ഉടന്‍ കൈമാറുമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. ആഗസ്റ്റ് 22നാണ് മേയറുടെ മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി നിരവധി പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍...
- Advertisement -spot_img

Latest News

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; സവര്‍ക്കറെ അപമാനിച്ചുവെന്ന കേസ് റദ്ദാക്കി

മുംബൈ: ഹിന്ദുത്വ നേതാവായ വി.ഡി സവര്‍ക്കര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസ് നാസിക്കിലെ കോടതി റദ്ദാക്കി. പൊലീസ്...
- Advertisement -spot_img