8000 രൂപയുടെ ഹീറോസൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ പണം ദുരിതാശ്വസത്തിന് കൈമാറി ; ഒന്‍പതു വയസ്സുകാരി അനുപ്രിയയ്ക്ക് ഇനി എല്ലാ ജന്മദിനത്തിലും പുതിയ സൈക്കിള്‍ സമ്മാനമായി ഹീറോ നല്‍കും

0
236

വില്ലുപുരം(www.mediavisionnews.in): അതിരുകളില്ലാത്ത അനുകമ്ബയാണ് പ്രളയദുരിതത്തില്‍ പെട്ടതോടെ കേരളത്തെ തേടിയെത്തുന്നത്. നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും ചെറുതും വലുതുമായ തുകകളും ആഹാരമായിട്ടും അവശ്യവസ്തുക്കളായിട്ടും എത്തുന്ന വസ്തുകവകള്‍ വേറെയും.

തന്റെ പ്രായത്തിലുള്ള കുട്ടികള്‍ അനുഭവിക്കുന്ന ദുരിതം കണ്ട് സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത തമിഴ്‌നാട്ടുകാരിയായ കൊച്ചു മിടുക്കിക്ക് ഇനി എല്ലാ ജന്മദിനത്തിനും സൈക്കിള്‍ സമ്മാനമായി കിട്ടും. തമിഴ്‌നാട് സ്വദേശി അനുപ്രിയ 8000 രൂപയാണ് ക്യാമ്പുകളിൽ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി നല്‍കി മാതൃകയായത്. ഒക്‌ടോബര്‍ 16 ന് തന്റെ പിറന്നാള്‍ ആഘോഷിക്കുമ്പോൾ സൈക്കിള്‍ വാങ്ങുകയായിരുന്നു ലക്ഷ്യം. ഇതിനായി കൂട്ടിവെച്ച നാലു വര്‍ഷത്തെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് പെണ്‍കുട്ടി സംഭാവന ചെയ്യുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പെട്ട ഹീറോ മോട്ടോര്‍ കോര്‍പ്‌സ് പെണ്‍കുട്ടിയെ ആദരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഹീറോ സൈക്കിള്‍ എല്ലാ വര്‍ഷവും ജന്മദിനത്തിന് അനുപ്രിയയ്ക്ക് പുതിയ സൈക്കിള്‍ സമ്മാനമായി എത്തിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

സംഭവം ട്വീറ്റിലൂടെ ഹീറോ മോട്ടോര്‍സ് കമ്പനിയുടെ ചെയര്‍മാന്‍ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നതും. തമിഴ്‌നാട് വില്ലുപുരത്തെ കെ.കെ. റോഡില്‍ മാതാപിതാക്കള്‍ക്കും അനിയനുമൊപ്പമാണ് അനുപ്രിയ താമസിക്കുന്നത്. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് തമിഴ്‌നാട്ടില്‍ നിന്നും വന്‍ സഹായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അരിയും പച്ചക്കറിയും ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി 11 ലോറികള്‍ അതിര്‍ത്തി കടന്നെത്തിയിട്ടുണ്ട്. 30 ലക്ഷം രൂപയുടെ സാധനങ്ങളാണ് കേരളത്തില്‍ ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചിട്ടുള്ളത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here