Saturday, December 6, 2025

Kerala

കേസില്‍പ്പെട്ട് കസ്റ്റഡിയിലായ വാഹനങ്ങള്‍ക്ക് ഇനി വേഗത്തില്‍ മോചനം

കണ്ണൂര്‍(www.mediavisionnews.in):: കേസില്‍പ്പെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ പോലീസ് സ്റ്റേഷന്‍ പരിസരിത്തുനിന്നും മറ്റും പെട്ടെന്ന് ഒഴിവാക്കാന്‍ സമഗ്ര മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍. പോലീസ്, വനം, ഗതാഗതം, റവന്യു, എക്സൈസ് വകുപ്പുകള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ അതിവേഗം ഒഴിവാക്കാനാണ് മാര്‍ഗനിര്‍ദേശം. വാഹനങ്ങള്‍ അനന്തമായി കാര്യാലയങ്ങളിലോ പൊതുസ്ഥലത്തോ വെക്കരുത്. ഇങ്ങനെ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിയാത്തതാണെങ്കില്‍ വിൽപന നടത്തണം. വില്‍ക്കാനുള്ള മാര്‍ഗരേഖയും സര്‍ക്കാര്‍...

328 മരുന്നു സംയുക്തങ്ങള്‍ നിരോധിച്ചു; വിക്സ് ആക്ഷന്‍ 500 ഉൾപ്പടെ നാലായിരത്തോളം മരുന്നുകള്‍ പിന്‍വലിക്കും

തിരുവനന്തപുരം(www.mediavisionnews.in): ആരോഗ്യമന്ത്രാലയം മുന്നൂറ്റി ഇരുപത്തിയെട്ട് മരുന്നു സംയുക്തങ്ങള്‍ നിരോധിച്ചതോടെ നാലായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ സംസ്ഥാന വിപണിയില്‍ നിന്ന് പിന്‍വലിക്കും. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും നിരോധിച്ച മരുന്നുകളുടെ വില്‍പന കര്‍ശനമായി തടയുമെന്നും സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍. ജലദോഷത്തിന് ഉപയോഗിക്കുന്ന വിക്സ് ആക്ഷന്‍ 500, പ്രമേഹമരുന്നായ ജെമര്‍ പി, അണുബാധയ്ക്ക് നല്കുന്ന നൊവാക്ളോക്സ്, തുടങ്ങിയവ ചേര്‍ന്നുവരുന്ന മുന്നൂറ്റി ഇരുപത്തെട്ട് മരുന്നു...

മഹല്ലുകളിലും സ്ഥാപനങ്ങളിലും പുതുതായി തര്‍ക്കങ്ങളുണ്ടാകില്ല; സുന്നി ഐക്യചര്‍ച്ചയില്‍ ധാരണ

കോഴിക്കോട്(www.mediavisionnews.in):: മഹല്ലുകളിലും സ്ഥാപനങ്ങളിലും പുതുതായി തര്‍ക്കങ്ങളുണ്ടാകില്ലെന്ന് സുന്നി ഐക്യചര്‍ച്ചയില്‍ ധാരണ. എ.പി – ഇ.കെ വിഭാഗം സമസ്തയുടെ കേന്ദ്ര മുശാവറകളുടെ തീരുമാനപ്രകാരം കഴിഞ്ഞ ദിവസം കോഴിക്കോട് നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഐക്യത്തിന് മുന്നോടിയായി മഹല്ലുകളിലും സ്ഥാപനങ്ങളിലും ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ ഇരുവിഭാഗം ശ്രദ്ധിക്കും. മഹല്ലുകളില്‍ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തുകയോ പ്രശ്‌നം സൃഷ്ടിക്കുകയോ ചെയ്യരുത്....

കിര്‍മാണി മനോജ് വിവാഹം ചെയ്‌തത് തന്റെ ഭാര്യയെ, പൊലീസില്‍ പരാതിയുമായി യുവാവ്

വടകര (www.mediavisionnews.in):  ടി.പി.ചന്ദ്രശേഖര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി കിര്‍മാണി മനോജ് പരോളില്‍ പുറത്തിറങ്ങി വിവാഹം കഴിഞ്ഞത് ഗര്‍ഫ് സ്വദേശിയുടെ ഭാര്യയെ. മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസിന് മുന്നിലെത്തിയതോടെയാണ് സംഭവം വിവാദമായത്. ബഹറിനില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിയുമായി വടകര ഡി.വൈ.എസ്.പിയെ സമീപിച്ചത്. ഇന്നലെയായിരുന്നു കിര്‍മാണി...

സരിത.എസ്.നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയില്‍

തിരുവനന്തപുരം(www.mediavisionnews.in): ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സരിത എസ് നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വലിയതുറ പൊലീസാണ് ഇതു സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സരിതക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പിലാക്കാത്തത് എന്താണെന്ന കോടതിയുടെ ചോദ്യത്തിനാണ് പൊലീസ് ഈ മറുപടി നല്‍കിയത്. കാട്ടാക്കട സ്വദേശി അശോക് കുമാറാണ് സരിതക്കെതിരെ പരാതി നല്‍കിയത്....

പികെ ബഷീറിനെതിരായ കേസ് നിലനില്‍ക്കും; കേസ് പിന്‍വലിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി

ദില്ലി(www.mediavisionnews.in): പി.കെ ബഷീര്‍ എംഎല്‍എയ്‌ക്കെതിരായ കേസ് പിന്‍വലിച്ച യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ മജിസ്‌ട്രേറ്റ് കോടതി വിധിയും റദ്ദാക്കി. കേസ് പിന്‍വലിക്കാന്‍ ആകുമോ എന്നതില്‍ മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ പോസ്റ്റ് ഓഫീസ് ആകേണ്ട ആളല്ല പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന് കോടതി പറഞ്ഞു. വധക്കേസില്‍ സാക്ഷി പറഞ്ഞാല്‍...

നിങ്ങള്‍ക്ക് പിന്നെ ഇവിടെ എന്തുവാടോ പണി; ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാത്ത വില്ലേജ് ഓഫീസറെ പറപ്പിച്ച് കളക്ടര്‍ – വീഡിയോ

പത്തനംതിട്ട(www.mediavisionnews.in):  പ്രളയം ബാധിച്ച വീടുകളിലുള്ളവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിക്കുന്ന പത്തനം തിട്ട ജില്ലാ കലക്ടറായ പി.ബി നൂഹിന്റെ വീഡിയോ വൈറലാകുന്നു. ഭക്ഷണക്കിറ്റുകള്‍ വെള്ളം കേറിയ വീടുകളില്‍ കിട്ടിയിട്ടില്ലെന്നും അത് ചോദിക്കുമ്പോള്‍ ക്യാംപുകളിലുള്ളവര്‍ക്ക് മാത്രമേ ഉള്ളൂ എന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കലക്ടറുടെ ഇടപെടല്‍. ‘കിറ്റു ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത്, മൊത്തം...

ശ്രീഅഭയം ‘ പുനരുദ്ധാരണ പദ്ധതികേരളത്തിൽ നടപ്പിലാക്കും. – ശ്രീശ്രീരവിശങ്കർ

കൊച്ചി (www.mediavisionnews.in): കേരളത്തിന്റെ പുനരുദ്ധാരണ വികസനപദ്ധതിക്ക്  ശ്രീശ്രീരവിശങ്കറിൻറെ കൈത്താങ്ങ്. ആർട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ വകയായി 'ശ്രീഅഭയം ' കർമ്മപദ്ധതി സെപ്റ്റംബർ 15 മുതൽ കേരളത്തിൽ നടപ്പിലാക്കിതുടങ്ങുമെന്ന് ആർട് ഓഫ്  ലിവിംഗ് സംസ്ഥാന ചെയർമാൻ എസ്.എസ് .ചന്ദ്രസാബു അറിയിച്ചു. മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി, ഇടുക്കി ജില്ലയിലെ കോഴിലാക്കുടി, പത്തനംതിട്ടയിലെ അട്ടത്തോട് എന്നീ വനവാസ മേഖലകൾക്കൊപ്പം പ്രളയ ബാധിത...

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി

പുതുച്ചേരി (www.mediavisionnews.in): ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. പുതുച്ചേരിയിലെ സിദ്ധാന്തന്‍കോവിലില്‍ വെച്ചാണ് വിവാഹം നടന്നത്. വിവാഹത്തില്‍ മനോജിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വടകര സ്വദേശിനിയാണ് വധു. ടി.പി ചന്ദ്രശേഖരന്‍ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്റര്‍ ജയിലില്‍ കഴിയുകയായിരുന്ന മനോജ് മൂന്ന് ദിവസം മുന്‍പ് പരോളിന് ഇറങ്ങുകയായിരുന്നു. മതപരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. 15...

സംസ്ഥാന സ്കൂൾ കലോത്സവം നടത്താന്‍ പൂര്‍ണമനസുമായി കാസര്‍ഗോഡ്

കാസര്‍ഗോഡ് (www.mediavisionnews.in): പ്രളയ ദുരന്തത്തെത്തുടർന്ന് സംസ്ഥാന സ്കൂൾ കലേത്സവം ആദ്യം വേണ്ടെന്ന് വെച്ചുവെങ്കിലും ആഘോഷങ്ങളില്ലാതെ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. മറ്റു ജില്ലകളെല്ലാം പ്രളയ ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്നതിനാൽ കാസർഗോഡ് ജില്ല കലോത്സവം പൂർണമനസോടെ ഏറ്റെടുക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലാണ് ഇത്തവണ കലോത്സവം നടത്താനിരുന്നത്. എന്നാൽ ജില്ലാ പ്രളയക്കെടുതിയിൽ നിന്ന് ഇതുവരെ മുക്തിനേടാത്ത സാഹചര്യത്തിൽ കാസർഗോഡ് ജില്ലയോട് കലോത്സവം ഏറ്റെടുക്കാൻ സർക്കാർ ആവശ്യപ്പെടുകയുണ്ടായി....
- Advertisement -spot_img

Latest News

ബിഎൽഒമാര്‍ക്ക് ആശ്വാസം, കേരളമടക്കമുള്ള 12ഇടങ്ങളിൽ എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളിൽ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കമുള്ള 12 ഇടങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര...
- Advertisement -spot_img