Kerala

ഫോണ്‍ ചെയ്യുമ്പോള്‍ ആക്സിലേറ്റര്‍ തിരിച്ചു, നിയന്ത്രണം വിട്ട സ്കൂട്ടറിനെ ടിപ്പര്‍ ഇടിച്ചുതെറിപ്പിച്ചു;യുവാവും കൂട്ടുകാരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കോഴിക്കോട്(www.mediavisionnews.in): എപ്പോഴാണ് അപകടങ്ങള്‍ തേടിവരുന്നതെന്ന് പറയാന്‍ സാധിക്കില്ല. ഒരു നിമിഷത്തെ അശ്രദ്ധയായിരിക്കും വലിയ അപകടം ക്ഷണിച്ചുവരുത്തുന്നത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ ഇരുന്ന യുവാവിനും അപകടം സംഭവിച്ചതും ഇങ്ങിനെയായിരുന്നു. ഭാഗ്യം കൊണ്ടായിരുന്നു ഇയാളും സുഹൃത്തുക്കളും രക്ഷപ്പെട്ടത്. കോഴിക്കോട് ഉള്ള്യേരിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. https://youtu.be/a8fyhE6NCP4 ഗിയറില്ലാത്ത സ്കൂട്ടര്‍ ഓഫ് ചെയ്യാതെ ഒതുക്കി...

ബന്ധുനിയമനത്തിന് കെ ടി ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പത്രസമ്മേളനത്തില്‍ ഹാജാരാക്കി പി കെ ഫിറോസ്; വിദ്യാഭാസ യോഗ്യത പുനര്‍നിശ്ചയിക്കുന്നതിന് മന്ത്രി നിര്‍ദേശം നല്‍കി

മലപ്പുറം(www.mediavisionnews.in): ബന്ധുനിയമനത്തിന് മന്ത്രി കെ ടി ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പത്രസമ്മേളനത്തില്‍ യൂത്ത് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഹാജാരാക്കി. യോഗ്യതകള്‍ പുനര്‍നിശ്ചയിക്കണമെന്ന ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ നേരിട്ട് നിര്‍ദേശിച്ചതായി പി കെ ഫിറോസ് പറഞ്ഞു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ പിജിഡിബിഎ യോഗ്യതയാക്കി...

ലോക്‌സഭ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ നാളെ വരെ പേരുചേര്‍ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം(www.mediavisionnews.in): ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ വ്യാഴാഴ്ച വരെ പേരുചേര്‍ക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2019 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാവര്‍ക്കും പേരുചേര്‍ക്കാം. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷണല്‍ വോട്ടേഴ്‌സ് പോര്‍ട്ടലായ www.nvsp.in ല്‍ 15ന് അര്‍ധരാത്രി വരെ അപേക്ഷിക്കാം. പുതിയ താമസസ്ഥലത്ത് പേരുചേര്‍ക്കുന്നതിനും പട്ടികയില്‍ നിലവിലുളള വോട്ടര്‍മാരുടെ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുകയും...

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്കിങ് തുടങ്ങി

തിരുവനന്തപുരം (www.mediavisionnews.in): കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി, റിയാദ്, ദോഹ സര്‍വീസുകള്‍ക്കാണ് ബുക്കിങ് തുടങ്ങിയത്. ഡിസംബര്‍ ഒന്‍പതിനു രാവിലെ 10 നാണ് ആദ്യ സര്‍വീസ്. അബുദാബിയിലേക്കാണ് ആദ്യ സര്‍വ്വീസ്. രാത്രി 9.05നാണ് റിയാദ് സര്‍വീസ്. അബുദാബി സര്‍വീസ് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് ഉണ്ടാവുക. റിയാദ് – വ്യാഴം, വെള്ളി,...

എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യം കെ.എം.ഷാജിക്ക് നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി(www.mediavisionnews.in):: അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.വി.നികേഷ് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് വിധി പറയാന്‍ മാറ്റി. എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യം കെ.എം.ഷാജിക്ക് നിഷേധിക്കണം എന്ന എം.വി.നികേഷ് കുമാറിന്റെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. വര്‍ഗീയപരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തതിന്റെ പേരില്‍ നേരത്തേ അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. ആറ് വര്‍ഷത്തേയ്ക്കാണ്...

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം(www.mediavisionnews.in):നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സനലിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഡിവൈഎസ്പി ഹരികുമാര്‍ തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോയതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. ഇദ്ദേഹം തിരിച്ച് എപ്പോള്‍ വീട്ടില്‍ വന്നുവെന്ന് കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. അതേസമയം ഹരികുമാര്‍...

കെ എം ഷാജിയുടെ അയോഗ്യത; കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി(www.mediavisionnews.in):  വര്‍ഗീയ പ്രചാരണം നടത്തി തിരഞ്ഞെടുപ്പില്‍ കൃതൃമം കാണിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അഴീക്കോട് മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും. മുസ്ലീം ലീഗിന്റെ കെ എം ഷാജിയുടെ തെരഞ്ഞെടുപ്പാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഇടതു മുന്നണിയിലെ എം വി നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ്...

അഹിന്ദുക്കള്‍ പ്രവേശിച്ചു; പത്മനാഭസ്വാമി ക്ഷേത്ര നട തന്ത്രി അടച്ചു

തിരുവനന്തപുരം (www.mediavisionnews.in):  പത്മനാഭസ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കൾ പ്രവേശിച്ചതിനെ തുടര്‍ന്ന് തന്ത്രി നട അടച്ചു. ശുദ്ധിക്രിയകൾക്ക് ശേഷമേ ഇനി നട തുറക്കു.ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് കർമ്മങ്ങൾ. വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് അഹിന്ദുക്കളായ മൂന്നുപേര്‍ ക്ഷേത്രത്തിൽ പ്രവേശിച്ചത്. ഞായറാഴ്ച ക്ഷേത്രത്തിൽ എത്തിയ അഹിന്ദുക്കളെ സുരക്ഷാ ജീവനക്കാർ പിടികൂടുകയായിരുന്നു. ഇതോടെയാണ് സംഭവം ക്ഷേത്ര ഭാരവാഹികൾ അറിയുന്നത്. തുടർന്ന് വൈകിട്ട് നാലര മുതലുള്ള പൂജകൾ നിർത്തി...

ജലീലിന് വേണ്ടി പിണറായിയോ കോടിയേരിയോ വന്നാലും സംവാദത്തിനു തയ്യാര്‍; കുഞ്ഞാലിക്കുട്ടിയെ സംവാദത്തിന് ക്ഷണിച്ച ജലീലിന് ഫിറോസിന്റെ മറുപടി

കോഴിക്കോട്(www.mediavisionnews.in): ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ സംവാദത്തിന് തയ്യാറാകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ജലീലിന്റെ എല്ലാ വാദവും പൊളിഞ്ഞുവെന്നും പി.കെ ഫിറോസ് പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് ഇന്നലെ ബന്ധു അദീബ് രാജിവച്ചിരുന്നു. അദീബ് പറഞ്ഞ ആത്മാഭിമാനം അല്‍പമെങ്കിലും ഉണ്ടെങ്കില്‍ ജലീല്‍ രാജി വയ്ക്കണമെന്നും രാജി വെക്കും വരെ ജലീലിന് എതിരെ സമരം...

കണ്ണൂരില്‍ പൊലീസ് പഠന ക്യാമ്പിനിടെ കെട്ടിടം തകര്‍ന്ന് വീണ് 50 പൊലീസുകാര്‍ക്ക് പരിക്ക്

കണ്ണൂര്‍(www.mediavisionnews.in):: കണ്ണൂരില്‍ റിസോര്‍ട്ടിലുണ്ടായ അപകടത്തില്‍  50 പൊലീസുകാര്‍ക്ക് പരിക്ക്. നാല് പേരുടെ നില ഗുരുതരമാണ്. തോട്ടട കീഴുന്നപാറയില്‍ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. പൊലീസ് അസോസിയേഷന്‍ പരിപാടിക്കിടെയാണ് അപകടം നടന്നത്. പരിപാടിക്കായി കെട്ടിയ പന്തല്‍ തകര്‍ന്നുവീഴുകയായിരുന്നു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img