Thursday, November 13, 2025

Kerala

നമ്പര്‍പ്ലേറ്റിലെ അലങ്കാരപണി ഇനി നടക്കില്ല; നിയമലംഘിക്കുന്നവര്‍ക്ക് പൂട്ടുവീഴും, 5000 രൂപ വരെ പിഴ

കൊച്ചി(www.mediavisionnews.in): വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മോടി കൂട്ടുന്നവര്‍ ഇനി സൂക്ഷിക്കുക. ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റ് അലങ്കരിച്ച് റോഡിലൂടെ വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ മോട്ടോര്‍വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്താന്‍ തീരുമാനമായി. റോഡ് സുരക്ഷയോടനുബന്ധിച്ചാണ് 'നമ്പര്‍പ്ലേറ്റ് ഓപ്പറോഷന്‍' ശക്തമാക്കുന്നത്. കൊച്ചിയിലെ നഗരത്തിലോടുന്ന ബൈക്കുകളിലെ നമ്പര്‍ പ്ലേറ്റുകളിലാണ് ചിത്രപ്പണി കൂടുതലായി കാണുന്നത്. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്താതെ പോകുമ്പോള്‍...

സന്ദര്‍ശകരെ വീണ്ടും സ്വാഗതം ചെയ്ത് കണ്ണൂര്‍ വിമാനത്താവളം; ബുധനാഴ്ച മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം

കണ്ണൂര്‍ (www.mediavisionnews.in): കണ്ണൂര്‍ രാജ്യാന്ത വിമാനത്താവളത്തില്‍ ബുധനാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും. കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങളുടെ പരിശോധനയും യോഗങ്ങളും നടക്കുന്നതിനാല്‍ എട്ട്, ഒമ്പത് തീയതികളില്‍ വിമാനത്താവളത്തില്‍ പ്രവേശനം നിര്‍ത്തിവച്ചിരുന്നു. 10, 11 തീയതികളില്‍ കീഴല്ലൂര്‍ പഞ്ചായത്തിലെയും മട്ടന്നൂര്‍ നഗരസഭയിലെയും ആളുകള്‍ക്കും 12ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മാത്രമായിരിക്കും പ്രവേശനം. മുഴുവനാളുകളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നു കിയാല്‍ എക്സിക്യൂട്ടീവ്...

കാര്‍ഷിക വായ്പകള്‍ കര്‍ശനമാക്കുന്നു; സ്വര്‍ണ പണയ വായ്പ ഇനി എളുപ്പമാകില്ല

തിരുവനന്തപുരം (www.mediavisionnews.in): കൃഷി ആവശ്യത്തിന് നല്‍കുന്ന ബാങ്ക് വായ്പകള്‍ കര്‍ശനമാക്കുന്നു. സ്വര്‍ണം ഈട് വെച്ചുള്ള വായ്പകളാണ് കര്‍ശനമാക്കുന്നത്. മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കൃഷിക്കു വേണ്ടിയുള്ള സ്വര്‍ണപ്പണയ വായ്പ ഇനി മുതല്‍ കൃഷി ഓഫീസറുടെ സാക്ഷിപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം. കൃഷിക്കാര്‍ക്കു ലഭിക്കേണ്ട പലിശയിളവ് അനര്‍ഹര്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയ...

നടന്‍ മുകേഷിനെതിരെയും മീടൂ ; 19 വര്‍ഷം മുമ്പ് മോശമായി പെരുമാറിയെന്ന് ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം(www.mediavisionnews.in): നടനും എം.എല്‍.എയുമായ മുകേഷിനെതിരെ മീടൂ വെളിപ്പെടുത്തല്‍. കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് എന്ന യുവതിയാണ് മുകേഷ് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയത്. സംഭവം നടന്നത് 19 വര്‍ഷം മുമ്പത്തെ കോടീശ്വരന്‍ പരിപാടിക്കിടെയാണെന്നും അന്ന് തനിക്ക് 20 വയസായിരുന്നുവെന്നും ടെസ് ജോസഫ് പറയുന്നു. താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ചു മുകേഷിന്റെ തൊട്ടടുത്ത മുറിയിലേക്ക് മാറ്റിയെന്ന്...

അടുത്ത 24 മണിക്കൂറില്‍ തീവ്ര ചുഴലിക്കാറ്റ്: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുര(www.mediavisionnews.in): അറബിക്കടലിന്റെ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലായി രൂപപ്പെട്ട ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്രകാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് അടുത്ത 5 ദിവസങ്ങളില്‍ തെക്കന്‍ ഒമാന്‍, യമന്‍, തീരങ്ങളിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാപ്രവചനം. അറബിക്കടലിന്റെ തെക്കുകിഴക്ക്-മധ്യകിഴക്കു ഭാഗങ്ങളില്‍ 40 മുതല്‍60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നു....

കുഞ്ചാക്കോ ബോബന് നേരെയുള്ള വധശ്രമം മുന്‍വൈരാഗ്യത്തിന്റെ പേരിലല്ലെന്ന് പൊലീസ്

കൊച്ചി (www.mediavisionnews.in): ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനുനേരെയുള്ള വധശ്രമത്തിനു പിന്നില്‍ മുന്‍വൈരാഗ്യമില്ലെന്ന് പൊലീസ്. ആക്രമിച്ചയാള്‍ മാനസിക പ്രശ്‌നമുള്ളയാളാണെന്നും ഏറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് വധശ്രമവുമായി ബന്ധപ്പെട്ട് വൃദ്ധനെ പൊലീസ് അറസ്റ്റു ചെയ്തത്. ഫോര്‍ട്ട് കൊച്ചി മൂലങ്കുഴി അതിക്കുഴി വീട്ടില്‍ സ്റ്റാന്‍ലി ജോസഫ് (76) ആയിരുന്നു അറസ്റ്റിലായത്. സ്റ്റാന്‍ലിയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ചാക്കോ...

കോടിയേരിക്കു മറുപടിയുമായി സമസ്ത, മത വിഷയത്തില്‍ രാഷ്ടീയക്കാര്‍ അഭിപ്രായം പറയേണ്ട: ജിഫ്രി തങ്ങള്‍

കോഴിക്കോട്(www.mediavisionnews.in): മുസ്‌ലിം സ്ത്രീയുടെ പള്ളിപ്രവേശവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവന നടത്തുന്നത് ശരിയല്ലെന്നും മതനിയമങ്ങള്‍ സംബന്ധിച്ച വിധികള്‍ മതപണ്ഡിതന്മാരാണ് പറയേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അതാത് മതങ്ങളുടെ ആചാരങ്ങളെ സംബന്ധിച്ച് പറയേണ്ടത് അതാത് മതപണ്ഡിതരാണ്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ പാടില്ല. ഹിന്ദു മത വിശ്വാസമാണത്. അതിനെ...

കോടതി വിധികള്‍ മത താത്പര്യം ഹനിക്കുന്നത്: സമസ്ത

കോഴിക്കോട്(www.mediavisionnews.in): ഇന്ത്യയുടെ പരമോന്നത കോടതിയില്‍ നിന്ന് സമീപ നാളുകളില്‍ ഉണ്ടായ ചില വിധി പ്രസ്താവങ്ങള്‍ സാമൂഹിക സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്നതും മത താത്പര്യങ്ങളെ ഹനിക്കുന്നതുമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ അഭിപ്രായപ്പെട്ടു. പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ഭരണകൂടത്തിന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും ചുമതല. തലമുറകളായി സമൂഹം സൂക്ഷിച്ചു വരുന്ന സദാചാര നിഷ്ഠകള്‍ക്ക് ഭംഗംവരുന്നത് സാമൂഹിക...

വി.എസിന്റെ സഹോദര പത്‌നിക് സര്‍ക്കാര്‍ നിഷേധിച്ച ധനസഹായം കൈമാറി യൂത്ത് ലീഗ്

തിരുവനന്തപുരം(www.mediavisionnews.in):: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്റെ സഹോരന്റെ ഭാര്യക്ക് സര്‍ക്കാര്‍ നിഷേധിച്ച ധനസഹായം യൂത്ത് ലീഗ് കൈമാറി. പ്രളയ ദുരിതാശ്വാസമായ 10,000 രൂപക്കായി വിഎസിന്റെ സഹോദരന്‍ പരേതനായ വി.എസ്.പുരുഷോത്തമന്റെ ഭാര്യ പുന്നപ്ര പറവൂര്‍ അശോക് ഭവനില്‍ സരോജിനിക്ക് ധനസഹായം ലഭിച്ചില്ലെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ യൂത്ത് ലീഗ് തുക കൈമാറുകയായിരുന്നു. കഴിഞ്ഞ...

സോഷ്യല്‍മീഡിയ വ്യാജ പ്രചരണങ്ങളെ സൂക്ഷിക്കുക! മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

തി​രു​വ​ന​ന്ത​പു​രം(www.mediavisionnews.in):  കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും അത് സൂക്ഷിക്കണമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ്. സംസ്ഥാന വ്യാപകമായി വൈദ്യുതി നിലയ്ക്കുമെന്ന വ്യാജ പ്രചരണത്തിനെതിരെയാണ് കെ.എസ്.ഇ.ബി രംഗത്തെത്തിയിരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ പ്രചരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അറബിക്കടലില്‍ രൂപം...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img